എന്‍ആര്‍ഐകളുടെ ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത എങ്ങനെയെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ രാജ്യങ്ങളില്‍ പലതരത്തിലുമുള്ള സംരംഭങ്ങള്‍ നടത്തിവരുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ടാകും. അവരില്‍ പലരും നോണ്‍ റസിഡന്റ് ഇന്ത്യന്‍ (എന്‍ആര്‍ഐ) അക്കൗണ്ടുകള്‍ ആരംഭിക്കുകയും നമ്മുടെ രാജ്യത്തെ ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങള്‍ നടത്തി വരികയും ചെയ്യുന്നുണ്ടാകും. കൂടാതെ രാജ്യത്തെ കമ്പനികളുടെ ഓഹരികളില്‍ ഇക്വിറ്റി നിക്ഷേപങ്ങള്‍ നടത്തുന്ന എന്‍ആര്‍ഐ വ്യക്തികളുമുണ്ടാകും. ഇന്ത്യയില്‍ ഇവരുടെ നികുതി ബാധ്യത എങ്ങനെയായിരിക്കുമെന്ന് പലരും സംശയിക്കുന്ന കാര്യമാണ്.

 

ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത

ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത

ഇങ്ങനെ ഇന്ത്യയില്‍ നിക്ഷേപം നടത്തി നേടുന്ന ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത ഏത് രീതിയില്‍ ആയിരിക്കും? നികുതി പരിധിയ്ക്ക് കീഴില്‍ വരുന്ന വാര്‍ഷിക ലാഭ തുക എത്രയായിരിക്കും? ഏതെങ്കിലും തരത്തിലുള്ള നികുതി ഇളവുകള്‍ എന്‍ഐര്‍ഐ വ്യക്തികളുടെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുമോ? ഇക്കാര്യങ്ങളൊക്കെ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

എന്‍ആര്‍ഇ അക്കൗണ്ടുകളും എന്‍ആര്‍ഒ അക്കൗണ്ടുകളും

എന്‍ആര്‍ഇ അക്കൗണ്ടുകളും എന്‍ആര്‍ഒ അക്കൗണ്ടുകളും

വിദേശത്ത് താമസിക്കുന്ന, അവിടെ ബിസിനസ് നടത്തി വരുന്ന വ്യക്തിയ്ക്ക് ഇന്ത്യയില്‍ നോണ്‍ റസിഡന്റ് എക്‌സ്‌ടേണല്‍ (എന്‍ആര്‍ഇ), നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ) ബാങ്ക് അക്കൗണ്ടുകള്‍ (സേവിംഗ്‌സ് അക്കൗണ്ടും സ്ഥിര നിക്ഷേപങ്ങളും) ഉണ്ടായിരിക്കുമെന്ന് നമുക്ക് കരുതാം. എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേടുന്ന പലിശ ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്.

ഇരട്ട നികുതി ബാധ്യത ഒഴിവാക്കുവാന്‍

ഇരട്ട നികുതി ബാധ്യത ഒഴിവാക്കുവാന്‍

എന്നാല്‍ പ്രസ്തുത വ്യക്തി മറ്റൊരു വിദേശ രാജ്യത്തെ സ്ഥിര താമസക്കാരനായിരിക്കുകയും, ആ രാജ്യത്തെ ആദായ നികുതി വിഭാഗത്തിന്റെ ടാക്‌സ് റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അയാളുടെ പേരില്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍, ഇവിടെ നേടുന്ന പലിശ വരുമാനത്തിന്മേല്‍ ചിലപ്പോള്‍ കുറഞ്ഞ നിരക്കില്‍ മാത്രമേ നികുതി ബാധ്യതയുണ്ടാവുകയുള്ളൂ. ഇരട്ട നികുതി ബാധ്യത ഒഴിവാക്കുന്നതിന് ഇന്ത്യയും ആ വിദേശ രാജ്യവും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ കാരണമാണിത്.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേടുന്ന പലിശയില്‍

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേടുന്ന പലിശയില്‍

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേടുന്ന പലിശയില്‍ 10,000 രൂപ വരെ ആദായ നികുതി വകുപ്പിലെ 80TTA വകുപ്പ് പ്രകാരം ഇളവ് ലഭിക്കുന്നതാണ്. എന്‍ആര്‍ഐ വ്യക്തിയ്ക്ക് വിനിമയ നിയന്ത്രണ നിയമ പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് സ്ഥിര താമസം നടത്തുന്ന വ്യക്തി എന്ന് യോഗ്യത നേടുവാനായാല്‍ എന്‍ആര്‍ഇ അക്കൗണ്ടുകളില്‍ (സേവിംഗ്‌സ് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലും) നേടുന്ന പലിശ വരുമാനം ഇന്ത്യയില്‍ നികുതി മുക്തമാണ്.

1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഈ ഓഹരി നിങ്ങള്‍ക്ക് 1 കോടി രൂപ തരുമായിരുന്നു! അറിയാമോ ഈ ഓഹരിയെ?

ഓഹരി വിഹിത നേട്ടം

ഓഹരി വിഹിത നേട്ടം

2021 സാമ്പത്തീക വര്‍ഷം മുതല്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നും നേടുന്ന ഏത് തരത്തിലുള്ള ഓഹരി വിഹിത നേട്ടവും നികുതി ബാധ്യതയുള്ളതാണ്. ആദായ നികുതി നിയമ പ്രകാരം ഓഹരി ഉടമ ഇന്ത്യയ്ക്ക് പുറത്ത് സ്ഥിര താമസമുള്ള വ്യക്തിയാണെന്ന് യോഗ്യതയുണ്ടെങ്കില്‍ ഓഹരി വിഹിത വരുമാനത്തിന്മേല്‍ 20% നിരക്കിലാണ് നികുതി ഈടാക്കുക. ഒപ്പം ഗ്രോസ് അടിസ്ഥാനത്തില്‍ ബാധകമായ സര്‍ച്ചാര്‍ജും 4% ആരോഗ്യ വിദ്യാഭ്യാസ സെസും ചേര്‍ക്കും.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ഓഹരികള്‍ വില്‍പ്പന നടത്തുമ്പോള്‍

ഓഹരികള്‍ വില്‍പ്പന നടത്തുമ്പോള്‍

ഇന്ത്യയ്ക്ക് പുറത്ത് സ്ഥിര താമസം നടത്തുന്ന വ്യക്തിയുടെ ഓഹരി വിഹിത വരുമാനത്തിന്മേലുള്ള നികുതി ബാധ്യത ആകെ വരുമാനത്തിന്റെയും ബാധകമായ സര്‍ച്ചാര്‍ജിന്റെയും അടിസ്ഥാനത്തില്‍ 20.8 ശതമാനം മുതല്‍ 28.5 ശതമാനം വരെയായിരിക്കും. ഇന്ത്യയിലെ സ്‌റ്റോക്ക് എക്‌സേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍പ്പന നടത്തുന്നത് വഴി നേടുന്ന ആദായം മൂലധന നേട്ടമായാണ് നികുതി ഈടാക്കുന്നത്.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

ഓഹരി വിഹിത വരുമാനവും മൂലധന നേട്ടങ്ങളും

ഓഹരി വിഹിത വരുമാനവും മൂലധന നേട്ടങ്ങളും

ഓഹരി വിഹിത വരുമാനവും മൂലധന നേട്ടങ്ങളും പ്രത്യേക നിരക്കില്‍ നികുതി ബാധ്യതയുള്ളവയായതിനാല്‍ നികുതി മുക്ത പരിധിയായ 2.5 ലക്ഷം രൂപ എന്ന കിഴിവ് അത്തരം വരുമാനത്തിന്മേല്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ലഭിക്കുകയില്ല. എന്നിരുന്നാലും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നുമുള്ള പലിശ വരുമാനം 2.5 ലക്ഷം രൂപയെന്ന പരിധിയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ നികുതി ബാധ്യത ഉണ്ടാവുകയുള്ളൂ.

Read more about: income tax
English summary

how the NRIs earnings from India taxed? Is there any exemption limit on the taxable interest from FDs? | എന്‍ആര്‍ഐകളുടെ ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത എങ്ങനെയെന്നറിയാമോ?

how the NRIs earnings from India taxed? Is there any exemption limit on the taxable interest from FDs?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X