സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തുവാന്‍ ഇതാ 8 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് ജീവിതത്തിലെ പ്രാധാന്യം ഏറെയാണ്. നമ്മുടെ കയ്യില്‍ ആവശ്യത്തിന് പണം ഉണ്ടെങ്കില്‍ തന്നെ നമുക്ക് ജീവിതത്തിന് ഒരു സുരക്ഷിതത്വമൊക്കെ താനേ അനുഭവപ്പെടും. എന്തിനുമേതിനും പണം ആവശ്യമായി വരുന്ന ഒരു കാലത്ത് ജീവിക്കുമ്പോള്‍ എങ്ങനെ പണം സമ്പാദിക്കാമെന്നും, അതെങ്ങനെ ചിലവഴിക്കണമെന്നും അതില്‍ നിന്നും എങ്ങനെ സമ്പത്ത് സൃഷ്ടിക്കണമെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

സാമ്പത്തീക സ്വാതന്ത്യം ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചവിട്ടു പടിയാണ്. നമ്മുടെ നിലവിലെ ജീവിത ചര്യയ്ക്ക് മതിയാകും വിധമുള്ള പണം ദീര്‍ഘകാലയളവിലേക്ക് കൈവശമുണ്ടായിരിക്കുക എന്നതാണ് സാമ്പത്തീക സ്വാതന്ത്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. സാമ്പത്തീക സ്വാതന്ത്രയത്തിലേക്കുള്ള ആദ്യ പടി നിങ്ങളുടെ മൊത്തം ആസ്തി അല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തീക നില വിലയിരുത്തുക എന്നതാണ്.

മൊത്ത ആസ്തി

മൊത്ത ആസ്തി

മൊത്ത ആസ്തി കണ്ടെത്തുന്നതെങ്ങനെയെന്ന് കൂടുതല്‍ വ്യക്തമായി പറയാം. ആദ്യം നിങ്ങള്‍ നിങ്ങളുടെ ആസ്തികളെല്ലാം ഒരു പട്ടികയായി കുറിക്കുക. ആസ്തികള്‍ എന്ന് പറയുമ്പോള്‍ അതില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നീക്കിയിരിപ്പുകള്‍, നിങ്ങള്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍, നിങ്ങളുടെ പേരിലുള്ള വീട്, മറ്റ് വസ്തു വകകള്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. ശേഷം ഇതേ മാതൃകയില്‍ നിങ്ങളുടെ ബാധ്യതകളും പട്ടികപ്പെടുത്തണം. ഇവ തമ്മിലുള്ള വ്യത്യാസമാണ് നിങ്ങളുടെ മൊത്ത ആസ്തി. അതായത് നിങ്ങള്‍ക്ക് സ്വന്തമായുള്ളവയില്‍ നിന്നും നിങ്ങളുടെ ബാധ്യതകള്‍ കിഴിച്ചാല്‍ നിങ്ങളുടെ സാമ്പത്തീക നില മനസ്സിലാക്കാം.

പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

സാമ്പത്തീക സ്വാതന്ത്ര്യം കൈവരിക്കാന്‍

സാമ്പത്തീക സ്വാതന്ത്ര്യം കൈവരിക്കാന്‍

സാമ്പത്തീക സ്വാതന്ത്ര്യം കൈവരിക്കണമെങ്കില്‍ നിങ്ങളുടെ മൊത്ത ആസ്തിയും വളരണം. ഹ്രസ്വ കാല ലക്ഷ്യങ്ങളോടു കൂടിയോ, ദീര്‍ഘ കാല ലക്ഷ്യങ്ങളോട് കൂടിയോ ഉള്ള സാമ്പത്തീക ആസൂത്രണം നിങ്ങളുടെ സാമ്പത്തീക നില ഉയര്‍ത്തുവാന്‍ നിങ്ങളെ സഹായിച്ചേക്കാം. സാമ്പത്തീക അച്ചടക്കം ജീവിതത്തിന്റെ മുഖമുദ്രയാക്കിയിരിക്കുന്ന വ്യക്തികള്‍ക്ക് ഇതെല്ലാം വളരെ എളുപ്പത്തില്‍ സ്വായത്തമാക്കാവുന്ന ഒന്നാണ്. ഇതിനായി രണ്ട് അടിസ്ഥാന തത്വങ്ങളാണ് മുറുകേ പിടിക്കേണ്ടത്. കുറച്ച് ചിലവഴിക്കുക, കൂടുതല്‍ സമ്പാദിക്കുന്ന എന്നിവയാണവ. നിങ്ങളുടെ വരുമാനവും ചിലവും തമ്മിലുള്ള അന്തരം എത്ര വര്‍ധിക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങളുടെ മൊത്ത ആസ്തിയും വളരും.

5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

കൂടുതല്‍ വരുമാനമല്ല സാമ്പത്തീക സ്വാതന്ത്ര്യം

കൂടുതല്‍ വരുമാനമല്ല സാമ്പത്തീക സ്വാതന്ത്ര്യം

പലപ്പോഴും കൂടുതല്‍ വരുമാനമാണ് സാമ്പത്തീക സ്വാതന്ത്ര്യമെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ നമ്മളെത്ര കൂടുതല്‍ സമ്പാദ്യമായി മാറ്റി വയ്ക്കുന്നുവോ അതാണ് സാമ്പത്തീക സ്വാതന്ത്ര്യത്തിലേക്കുള്ള എളുപ്പ വഴി. സാമ്പത്തീക സ്വാതന്ത്ര്യം വേഗം പ്രാപിക്കുവാന്‍ നാം ശീലിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുവാന്‍ പോകുന്നത്. എപ്പോഴും നിങ്ങളുടെ മൊത്ത വരുമാനത്തിന്റെ ഏറ്റവും ചുരുങ്ങിയത് 10 ശതമാനമെങ്കിലും സമ്പാദ്യമായി മാറ്റി വയ്ക്കുവാന്‍ ശീലിക്കണം.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

അച്ചടക്കമുള്ള സാമ്പത്തീക ശീലങ്ങള്‍

അച്ചടക്കമുള്ള സാമ്പത്തീക ശീലങ്ങള്‍

നിങ്ങളുടെ സമ്പാദ്യ ശതമാനം അടിക്കടി പരിശോധിക്കണം. എങ്കില്‍ മാത്രമേ മതിയായ അളവില്‍ സമ്പാദ്യം കൈവശമുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. മികച്ച നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തീക ലക്ഷ്യങ്ങള്‍ വര്‍ഗീകരിച്ച് അതിനനുസരിച്ച് നിക്ഷേപം നടത്തണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വായ്പ എടുക്കുക. എടുത്ത വായ്പ വീഴ്ച വരുത്താതെ തിരിച്ചടയ്ക്കുവാന്‍ പൂര്‍ണ ശ്രദ്ധ നല്‍കുക. നിക്ഷേപത്തില്‍ വൈവിധ്യവത്ക്കരണം നടത്തുക. റിട്ടയര്‍മെന്റ് കാല ആസൂത്രണം നടത്തുക.

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

സാമ്പത്തീക ആവശ്യങ്ങള്‍

സാമ്പത്തീക ആവശ്യങ്ങള്‍

കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നും, ആദ്യത്തെ തൊഴില്‍ വാങ്ങിക്കുന്ന വ്യക്തിയില്‍ നിന്നും, വിവാഹത്തിലേക്കും കുട്ടികളിലേക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കും നമ്മുടെ റിട്ടയര്‍മെന്റിലേക്കുമൊക്കെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളില്‍ കടക്കുമ്പോള്‍ നമ്മുടെ സാമ്പത്തീക ആവശ്യങ്ങളും വ്യത്യസ്തങ്ങളായിരിക്കുമെന്ന് എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക.

Read more about: finance
English summary

how to become financial independent? here's some short cuts | സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തുവാന്‍ ഇതാ 8 കാര്യങ്ങള്‍

how to become financial independent? here's some short cuts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X