പ്രവാസികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലഭിക്കുന്ന നേട്ടത്തിന്മേലുള്ള നികുതി ബാധ്യത എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികളായ ഇന്ത്യക്കാരും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താറുണ്ട്. ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമൊക്കെയായി നടത്തുന്ന അത്തരം നിക്ഷേപങ്ങളില്‍ നിന്ന് നേടുന്ന ആദായം നികുതി ബാധ്യതയുള്ളതാണോ? ഉണ്ടെങ്കില്‍ അതിന്റെ ഘടന എങ്ങനെയാണ് തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ടാകും. ഇക്കാര്യങ്ങള്‍ നമുക്കൊന്ന് വിശദമായി നോക്കാം.

 

പ്രവാസികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലഭിക്കുന്ന നേട്ടത്തിന്മേലുള്ള നികുതി ബാധ്യത

പ്രവാസിയായ ഒരു വ്യക്തി ഇന്ത്യയില്‍ അയാള്‍ നേടുന്ന വരുമാനത്തിനും ആദായത്തിനും മാത്രമാണ് രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതായുള്ളത്. എന്‍ആര്‍ഐ (നോണ്‍ റസിഡന്റ് ഇന്ത്യന്‍)കള്‍ക്ക് ലഭിക്കുന്ന എല്ലാ പലിശാദായവും ഇന്ത്യയില്‍ നികുതി രഹിതമല്ല. എന്നാല്‍ എന്‍ആര്‍ഇ അക്കൗണ്ടിലും എഫ്‌സിഎന്‍ആര്‍ അക്കൗണ്ടിലും നേടുന്ന പലിശ പൂര്‍ണമായും നികുതിമുക്തമാണ്.

കോവിഡ് കാലത്ത് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നോ? ടെന്‍ഷന്‍ വേണ്ട,സ്വര്‍ണ വായ്പകളുണ്ടല്ലോ!

അതേസമയം എന്‍ആര്‍ഒ അക്കൗണ്ടുകളിലെ പലിശ പൂര്‍ണമായും രാജ്യത്ത് നികുതിയ്ക്ക് വിധേയവുമാണ്. എന്‍ആര്‍ഒ അക്കൗണ്ടുകളിലെ പലിശയില്‍ നിന്ന് ടിഡിഎസ് ഈടാക്കുകയും ചെയ്യും. സമാനമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്‍ആര്‍ഐ ആയ ഒരു വ്യക്തി നിക്ഷേപം നടത്തി നേടുന്ന മൂലധന നേട്ടവും ഡിവിഡന്റ് വരുമാനവും ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. രാജ്യത്തെ നികുതി ദായകരെപ്പോലെ തന്നെ എന്‍ആര്‍ഐ നികുതി ദായകര്‍ക്കും അടിസ്ഥാന നികുതി ഒഴിവ് പരിധിയുണ്ട്.

ഓരോ ജ്വല്ലറിയിലും സ്വര്‍ണ വില വ്യത്യസ്തമാണോ? എന്താണതിന്റെ കാരണം? അറിയാം!

ദീര്‍ഘകാല മൂലധന നേട്ടവും ഇക്വിറ്റി ഷെയറുകളുടെ / ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ ഹ്രസ്വകാല മൂലധന നേട്ടവും ഒഴികെയുള്ള വരുമാനം അടിസ്ഥാന ഇളവുകളുടെ തുകയേക്കാള്‍ കുറവാണെങ്കില്‍, ഓഹരി ഉത്പ്പന്നങ്ങളുടെ ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കെതിരെയും ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്കെതിരെയുമുള്ള കുറവ് ഇന്ത്യക്കാരനായ നികുതി ദായകന്‍ നികത്താം എന്നാല്‍ ഇതേ പ്രകാരം കുറവ് നികത്താനുള്ള സംവിധാനം എന്‍ആര്‍ഐ നികുതിദായകര്‍ക്ക് ലഭിക്കുകയില്ല.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

അതുകൊണ്ട് തന്നെ നികുതി പരിധിയ്ക്ക് താഴെയുള്ള മറ്റ് വരുമാനങ്ങള്‍ ഇല്ല എങ്കില്‍ പോലും എന്‍ആര്‍ഐ വ്യക്തികള്‍ മൂലധന നേട്ടങ്ങള്‍ക്ക് മുകളില്‍ പൂര്‍ണമായും നികുതി നല്‍കേണ്ടതുണ്ട്. അതിനാല്‍ ഡിവിഡന്റുകള്‍ക്ക് മേല്‍ നികുതി നല്‍കേണ്ടതില്ല. മറിച്ച് 15 ശതമാനം നിരക്കില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും ലഭിക്കുന്ന എല്ലാ ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്കും അയാള്‍ നികുതി അടയ്‌ക്കേണ്ടതുണ്ട്.

Read more about: incometax
English summary

How To Check The tax liability of NRIs on their return on investment in the Indian stock market? | പ്രവാസികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലഭിക്കുന്ന നേട്ടത്തിന്മേലുള്ള നികുതി ബാധ്യത

How To Check The tax liability of NRIs on their return on investment in the Indian stock market?
Story first published: Saturday, May 22, 2021, 15:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X