45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനം പിന്നിടുമ്പോഴേക്കും നല്ലൊരു തുക കൈയ്യില്‍ സമ്പാദ്യമായി ഉണ്ടാകണമെന്ന് ആഗ്രഹമില്ലാത്തവരായി ആരാണ് ഉള്ളത്. ഭാവയിലേക്ക് പലര്‍ക്കും പല ലക്ഷ്യങ്ങളുണ്ടാകും ആ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുവാനാണ് വിവിധ നിക്ഷേപ പദ്ധതികളെ നാം ആശ്രയിക്കുന്നതും. ചിട്ടയായ നിക്ഷേപത്തിലൂടെ ഒന്നരക്കോടി രൂപയോളം നേടാന്‍ സാധിക്കുമെങ്കിലോ?

 

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഏറ്റവും മികച്ച നിക്ഷേപോപാധിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയും മ്യൂച്വല്‍ ഫണ്ടുകളാണ്. 45ാം വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും ഒന്നരക്കോടി രൂപ സമ്പാദ്യമായി നിങ്ങളുടെ കൈകകളില്‍ ഉണ്ടാകുവാന്‍ സാധിക്കുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രീതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

നിക്ഷേപം എസ്‌ഐപി രീതിയില്‍

നിക്ഷേപം എസ്‌ഐപി രീതിയില്‍

ലക്ഷ പ്രഭുവല്ല, കോടീശ്വരനായി മാറുവാനുള്ള വഴിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രമാണ് ഏതെങ്കിലും ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപം ആരംഭിക്കുക. ഒറ്റത്തവണയായല്ല, എസ്‌ഐപി ആയി വേണം നിക്ഷേപം നടത്തുവാന്‍. എന്താണീ എസ്‌ഐപി എന്നാണോ ഇപ്പോള്‍ ആലോചിക്കുന്നത്?

എന്താണ് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ ?

എന്താണ് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ ?

എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനുള്ള ഒരു രീതിയാണ്. അതായത് ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ നിക്ഷേപിച്ചു കൊണ്ടിരിക്കുക. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരമാണിത്. നിശ്ചിത ഗഢുക്കളായി ഒരോ മാസത്തിലോ പാദത്തിലോ ഒക്കെയായി നിക്ഷേപം നടത്താം. നിക്ഷേപകന്റെ സൗകര്യത്തിന് നിക്ഷേപ തുക തെരഞ്ഞെടുക്കുകയും ചെയ്യാം. ഏറ്റവും കുറഞ്ഞത് 500 രൂപ മുതലാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക.

ഒന്നരക്കോടി രൂപ നേടാന്‍

ഒന്നരക്കോടി രൂപ നേടാന്‍

ഇനി ഒന്നരക്കോടി രൂപ നേടാന്‍ എങ്ങനെയാണ് നിക്ഷേപിക്കേണ്ടത് എന്നല്ലേ? ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. നിങ്ങള്‍ എത്ര നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും നേട്ടം നിങ്ങള്‍ക്ക് അധികമായി ലഭിക്കും. അതായത് നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ സമ്പാദ്യം അത്രയുമധികം വലുതായിരിക്കും എന്നര്‍ഥം.

നേരത്തേ നിക്ഷേപം ആരംഭിക്കാം

നേരത്തേ നിക്ഷേപം ആരംഭിക്കാം

മ്യൂച്വല്‍ ഫണ്ടുകളുടേയും സ്ഥിതി വ്യത്യസ്തമല്ല. മറ്റേതൊരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയേക്കാളും ഉയര്‍ന്ന ആദായമാണ് മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ എത്രയും നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും അധികം ആദായം നിങ്ങള്‍ക്ക് സ്വന്താമാക്കാം. ആദ്യമായി ഒരു ജോലിയില്‍ കയറി വരുമാനം നേടിത്തുചങ്ങുന്ന കാലത്തു തന്നെ നിക്ഷേപത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതാണ് അഭികാമ്യം.

നിക്ഷേപം എങ്ങനെ?

നിക്ഷേപം എങ്ങനെ?

ഇവിടെ നിങ്ങള്‍ നിങ്ങളുടെ 25ാം വയസ്സ് മുതല്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ നിക്ഷേപം ആരംഭിച്ചു എന്ന് കരുതുക. പ്രതി വര്‍ഷ ആദായം ശരാശരി 12 ശതമാനമാണെന്നുമിരിക്കട്ടെ. എങ്കില്‍ 25ാം വയസ്സ് മുതല്‍ എല്ലാ മാസവും 15000 രൂപ വീതം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ സ്ഥിരമായി നിക്ഷേപം നടത്തിയാല്‍ 45ാം നയസ്സ് ആകുമ്പോഴേക്കും നിങ്ങളുടെ പക്കല്‍ 1,49,87,219 രൂപയുണ്ടാകും.

20 വര്‍ഷം കൊണ്ട് ഇത്രയും വലിയ സമ്പാദ്യം

20 വര്‍ഷം കൊണ്ട് ഇത്രയും വലിയ സമ്പാദ്യം

25ാം വയസ്സ് മുതല്‍ 45ാം വയസ്സുവരെ നിങ്ങള്‍ നടത്തുന്ന നിക്ഷേപ കാലയളവ് 20 വര്‍ഷമാണ്. പ്രതീക്ഷിക്കുന്ന ശരാശരി ആദായം 12 ശതമാനവും. അപ്പോള്‍ 20 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 36,00,000 രൂപയാണ്. അതിനോടൊപ്പം 12 ശതമാനം പലിശ തുകയായ 1,13,87,219 രൂപ കൂടി ചേരുമ്പോള്‍ നിങ്ങളുടെ ആകെ സമ്പാദ്യം 1,49,87,219 രൂപയാകും. അപ്പോള്‍ ഇനിയും വൈകിക്കാതെ നിക്ഷേപിച്ചു തുടങ്ങുകയല്ലേ?

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: smart investment mutual funds
English summary

How To Earn Rs 1.5 Crores At The age of 45 By Investing In Mutual Fund Sip|45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

How To Earn Rs 1.5 Crores At The age of 45 By Investing In Mutual Fund Sip
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X