കുട്ടികളിലും സമ്പാദ്യ ശീലം വളര്‍ത്താം; മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: finance

സാമ്പത്തിക ബുദ്ധുമുട്ടുകള്‍ വലിയ രീതിയില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു തലമുറയാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. തങ്ങളുടെ വരുമാനം എത്ര ചുരുങ്ങിയത് ആണെങ്കിലും കുട്ടികളെ യാതൊരു ബുദ്ധിമുട്ടും അറിയാക്കാതെ അവര്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കിയാണ് എല്ലാ മാതാപിതാക്കളും ഇന്ന് കുട്ടികളെ വളര്‍ത്തുന്നത്. കുട്ടിക്കാലത്ത് തങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത സന്തോഷങ്ങള്‍ മക്കള്‍ അനുഭവിച്ചു കാണുമ്പോഴുള്ള നിര്‍വൃതിയാകാം അതിന് കാരണം. എന്തായാലും പഴയ കാലത്തെപ്പോലെ ഇല്ലായ്മകള്‍ അനുഭവിച്ചും അറിഞ്ഞും ജീവിക്കാന്‍ ഒരവസരം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.

 

സമ്പാദ്യശീലം

സമ്പാദ്യശീലം

ആവശ്യപ്പെടുമ്പോഴൊക്കെ പണം, പലപ്പോഴും ആവശ്യത്തിലും ഏറെ, അപ്പപ്പോള്‍ ആഗ്രഹിക്കുന്ന ആര്‍ഭാട കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ ഒക്കെ അപ്പപ്പോള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്നതുവഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കയാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പണത്തിന്റെ മൂല്യത്തെക്കുറിച്ചും സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഉള്ള ഗൗരവം ചെറിയ പ്രായത്തില്‍ തന്നെ കുട്ടിയ്ക്ക് നഷ്ടപ്പെടുകയാണ് ഇതിലൂടെ സംഭവിക്കുക. ചെറുപ്പത്തില്‍ ഉള്ള ഈ ഗൗരവക്കുറവ് പിന്നീട് വളരുമ്പോഴും ജീവിതത്തിലെ സാമ്പത്തിക അച്ചടക്കക്കുറവായി പരിണമിക്കുകയാണ് ചെയ്യുക.

ആദ്യ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുക

ആദ്യ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുക

പുതിയ തലമുറയിലെ കുട്ടികള്‍ സമ്പാദ്യ ശീലത്തെക്കുറിച്ചും ചെലവുകള്‍ നിയന്ത്രിച്ചു ജീവിക്കുന്നതിനെക്കുറിച്ചും അത്ര അവബോധമുള്ളവരല്ല. ചെറു പ്രായത്തില്‍ തന്നെ പണത്തെക്കുറിച്ചും മിതവ്യയത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും അറിഞ്ഞും പഠിച്ചും ശീലിച്ചും വന്നാല്‍ മാത്രമേ മുതിര്‍ന്ന വ്യക്തികള്‍ ആകുമ്പോഴും സാമ്പത്തിക അച്ചടക്കത്തോടെയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സ്വയം ചെലവുകള്‍ നടത്തുന്നതും തന്റെ ചിലവുകളുടെ കണക്കു സൂക്ഷിക്കുന്നതും സാമ്പത്തിക ജീവിതത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പരിചിതമാകുന്നതിന് കാരണമാകും.

എങ്ങനെ സമ്പാദ്യശീലം ആരംഭിക്കാം?

എങ്ങനെ സമ്പാദ്യശീലം ആരംഭിക്കാം?

നിക്ഷേപക്കുടുക്കകളിലായിരുന്നു പണ്ട് കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ചില്ലറത്തുട്ടുകള്‍ സൂക്ഷിച്ചിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും ഉത്സവ സമയത്തോ വിശേഷ ദിവസങ്ങളിലോ ഒക്കെയായിരിക്കും ഈ കുടുക്കകള്‍ പൊട്ടിച്ച് പണമെടുക്കുക. എന്നാല്‍ ഇന്നത്തെക്കാലത്ത് ചില്ലറത്തുട്ടുകള്‍ ഒക്കെ അരങ്ങൊഴിഞ്ഞു. പോക്കറ്റ് മണിയായും മറ്റ് സന്തോഷ സമ്മാനങ്ങളായും ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ലഭിക്കുന്നത് ഉയര്‍ന്ന സംഖയകളുടെ നോട്ടുകള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഒന്ന് ശ്രദ്ധിച്ചു വിനിയോഗിച്ചാല്‍ കുഞ്ഞു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്ലൊരു തുക തന്നെ സമ്പാദ്യമായി കെട്ടിപ്പടുക്കാം എന്നര്‍ഥം. അതേ സമയം അതത്ര എളുപ്പമല്ല താനും. കാരണം മുതിര്‍ന്ന വ്യക്തികളെപ്പോലെ മനസ്സുറപ്പുള്ളവരാകില്ലല്ലോ കൊച്ചു കുട്ടികള്‍. അവര്‍ക്ക് വീഡിയോ ഗെയിമുകള്‍, വിലയേറിയ കളിപ്പാട്ടങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റ് ഡിവൈസുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും.

മാതാപിതാക്കള്‍ അറിവുകള്‍ നല്‍കുക

മാതാപിതാക്കള്‍ അറിവുകള്‍ നല്‍കുക

കുട്ടികളുടെ സമ്പാദ്യ ശീലങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ നമുക്ക് ആരംഭിക്കാവുന്നതാണ്. പഠിത്തം, ഭക്ഷണം, സുഹൃത്തുക്കള്‍ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം നാം അവരുമായി വിശദമായി തന്നെ സംസാരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ സമ്പാദ്യത്തെ്കുറിച്ച്, അല്ലെങ്കില്‍ വേണ്ട കുട്ടികള്‍ക്കായി ചെലവിടുന്ന കാര്യങ്ങളെക്കുറിച്ചെങ്കിലും എത്ര മാതാപിതാക്കള്‍ കുട്ടികളോട് സംസാരിക്കുകയും പണത്തിന്റെ മൂല്യം അവരെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യാറുണ്ട്?

പണത്തിന്റെ മൂല്യത്തെക്കുറിച്ച് അറിവ് നല്‍കുക

പണത്തിന്റെ മൂല്യത്തെക്കുറിച്ച് അറിവ് നല്‍കുക

പണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ എന്ത് അഭിപ്രായം പറയുവാനാണ്, അതൊക്കെ മുതിര്‍ന്നവരുടെ കാര്യമല്ലേ എന്നാണോ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പണത്തിന്റെ മൂല്യത്തെക്കുറിച്ചും സമ്പാദ്യ ശീലത്തെക്കുറിച്ചുമെല്ലാം കുട്ടികളെ നിങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടതുണ്ട്. തന്റെ കുട്ടിയുടെ എല്ലാ ആഗ്രഹങ്ങളും അപ്പപ്പോള്‍ മത്സരിക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കുന്ന ഈ കാലത്ത് അത്തരമൊരു അവബോധത്തിന്റെ അഭാവമുണ്ടായാല്‍ കുട്ടിയ്ക്ക് പണത്തിന്റെ മൂല്യം തിരിച്ചറിയാന്‍ സാധിക്കുകയില്ല. പിന്നീട് വളര്‍ന്ന് ഒരു വ്യക്തിയായി മാറുമ്പോള്‍ അത് അവരുടെ ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

ആവശ്യത്തിലും അധികം പണം നല്‍കരുത്

ആവശ്യത്തിലും അധികം പണം നല്‍കരുത്

എപ്പോഴുമെപ്പോഴും കുട്ടിയ്ക്ക് പണം നല്‍കുന്നത് നല്ല ശീലമല്ല. അവരുടെ വിജയങ്ങള്‍ക്കുള്ള സന്തോഷമായോ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുമ്പോള്‍ കുട്ടിയ്ക്ക് പ്രചോദനമായോ ഒക്കെ ചെറിയ ചെറിയ തുകകള്‍ നല്‍കാം. എന്നാല്‍ അപ്പോഴൊക്കെയും ഈ തുകകളൊക്കെ ഭാവിയിലെ അവരുടെതന്നെ എന്തെങ്കിലും ആവശ്യത്തിലേക്കുള്ള ചെറിയ സമ്പാദ്യമാണെന്ന് അവരെ ഓര്‍മിപ്പിക്കണം. അതുവഴി പണം എളുപ്പത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്നകാര്യമല് എന്നും ഭാവിയിലെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അവ സൂക്ഷിച്ചു വയ്‌ക്കേണ്ടതുണ്ടെന്നും അവര്‍ പഠിക്കും. ഇത്തരം മുന്നൊരുക്കങ്ങളിലൂടെ ഭാവിയിലും കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ നമുക്ക് സാധിക്കും. ഒപ്പം ആഡംഭര ശീലങ്ങള്‍ മിതമായി കൊണ്ടു പോകാനും കുട്ടികള്‍ പഠിക്കേണ്ടതുണ്ട്.

English summary

how to educate your child the basic financial tasks and the importance of savings? these are the steps

how to educate your child the basic financial tasks and the importance of savings? these are the steps
Story first published: Sunday, April 11, 2021, 12:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X