60 വയസ്സിനു ശേഷം സ്ഥിരമായി പെൻഷൻ നേടാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻ‌പി‌എസ് വരിക്കാ‍ർ പദ്ധതിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ നിർബന്ധമായും ഒരു ആന്വിറ്റി സ്കീം തിരഞ്ഞെടുക്കേണ്ടതുണ്ട്. അവർ വിരമിക്കുന്ന സമയത്ത് ഒരു ആന്വിറ്റി സേവന ദാതാവിനെ (എഎസ്പി) തിരഞ്ഞെടുക്കണം അല്ലെങ്കിൽ സ്കീമിൽ നിന്ന് നേരത്തേ പുറത്തുകടക്കണം. ഐ‌ആർ‌ഡി‌എയിൽ രജിസ്റ്റർ ചെയ്ത ഇൻ‌ഷുറൻസ് കമ്പനിയാണ് ആന്വിറ്റി സേവന ദാതാവ്. 60 വയസ്സിന് ശേഷം നിക്ഷേപകർക്ക് പതിവ് പേയ്‌മെന്റുകൾ നൽകുന്നത് ഈ സേവന ദാതാവാണ്.

പിൻവലിക്കൽ
 

പിൻവലിക്കൽ

ഒരു എൻ‌പി‌എസ് വരിക്കാരൻ 60 വയസിൽ വിരമിക്കുകയാണെങ്കിൽ, മൊത്തം കോർപ്പസിന്റെ 40% ആന്വിറ്റി പ്ലാൻ നിർബന്ധമായും വാങ്ങണം. ലംപ്‌സത്തിൽ 60% വരെ പിൻവലിക്കാം. എന്നിരുന്നാലും, വരിക്കാരൻ നേരത്തെ തന്നെ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ മൊത്തം കോർപ്പസിന്റെ 80% അവൾക്ക് നിർബന്ധിത ആന്വിറ്റി തിരഞ്ഞെടുക്കേണ്ടി വരും. 20% ലംപ്‌സം മാത്രമേ പിൻവലിക്കാൻ കഴിയൂ.

ഇപിഎഫ് ബാലൻസ് എൻ‌പി‌എസ് ടയർ -1 അക്കൗണ്ടിലേക്ക് മാറ്റാം; അറിഞ്ഞിരിക്കേണ്ടതെല്ലാം

സേവന ദാതാക്കൾ

സേവന ദാതാക്കൾ

  • എൻ‌പി‌എസ് വരിക്കാർക്ക് ആന്വിറ്റി സേവനങ്ങൾ നൽകുന്നതിന് നിലവിൽ ഏഴ് എ‌എസ്‌പികൾ പി‌എഫ്‌ആർ‌ഡി‌എയുമായി ചേ‍ർന്ന് പ്രവ‌‍‍ർത്തിക്കുന്നുണ്ട്. താഴെ പറയുന്നവയാണവ.
  • ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
  • എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ്
  • ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
  • എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ്
  • ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്
  • റിലയൻസ് ലൈഫ് ഇൻഷുറൻസ്
  • സ്റ്റാർ യൂണിയൻ ഡൈ-ഇച്ചി ലൈഫ് ഇൻഷുറൻസ് കമ്പനി
പ്രായം

പ്രായം

സബ്‌സ്‌ക്രൈബർ ഈ സേവനദാതാക്കളിൽ ആരെയെങ്കിലും തിരഞ്ഞെടുത്തില്ലെങ്കിൽ എൽഐസിയായിരിക്കും സേവനം വാ​ഗ്ദാനം ചെയ്യുന്നത്. ആന്വിറ്റി ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഓരോ എ‌എസ്‌പിയും മുൻ‌കൂട്ടി നിശ്ചയിച്ചിരിക്കും. എച്ച്ഡി‌എഫ്‌സി സ്റ്റാൻ‌ഡേർഡ് ലൈഫും എൽ‌ഐ‌സിയും 30 വയസ് മുതൽ‌ ആന്വിറ്റി അനുവദിക്കുമ്പോൾ‌, എസ്‌ബി‌ഐ ലൈഫ് ആന്വിറ്റി വാഗ്ദാനം ചെയ്യുന്നത് വരിക്കാരന് 40 വയസ്സ് തികഞ്ഞതിനുശേഷം മാത്രമാണ്.

എൽ‌ഐ‌സി പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ മാറ്റം: മാസം 10000 രൂപ വരെ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ

പെൻഷൻ തുക

പെൻഷൻ തുക

സേവന ദാതാക്കൾ നൽകുന്ന വ്യത്യസ്ത ആന്വിറ്റി ഓപ്ഷനുകളിൽ നിന്ന് വരിക്കാരന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ഓപ്ഷനെ ആശ്രയിച്ച് പ്രതിമാസ ആന്വിറ്റി തുകകളോ പെൻഷനോ വ്യത്യാസപ്പെടും. നിർദ്ദിഷ്ട തുക അറിയുന്നതിനായി നിങ്ങൾക്ക് ഇൻഷുറർ വെബ്സൈറ്റ് സന്ദർശിക്കാം. ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ ആന്വിറ്റി ലഭിക്കും.

എൽ‌ഐ‌സി പെൻഷൻ പദ്ധതി, എസ്‌ബി‌ഐ സ്പെഷ്യൽ എഫ്‌ഡി: മികച്ച നിക്ഷേപം ഏത്?

English summary

How to get nps annuities; Permanent pension after the age of 60 years | 60 വയസ്സിനു ശേഷം സ്ഥിരമായി പെൻഷൻ നേടാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

An annuity scheme is mandatory for NPS subscribers. Read in malayalam.
Story first published: Wednesday, July 15, 2020, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X