സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കുറയുന്നു; എങ്ങനെ അവ മെച്ചപ്പെടുത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ബിഐ പോളിസി നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നു എന്നതിന് അര്‍ഥം സ്ഥിര നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം താഴ്ന്ന നിരക്കില്‍ തന്നെ തുടരുമെന്നതാണ്.

 

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കുറയുന്നു; എങ്ങനെ അവ മെച്ചപ്പെടുത്താം?
കഴിഞ്ഞ ആഴ്ചാവസാനം ചേര്‍ന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ , റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടാവുകയില്ലെന്ന തീരുമാനം കൈക്കൊണ്ടത്. റിപ്പോ നിരക്ക് 4 ശതമാനത്തിലാണുള്ളത്. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് 4 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്. 2021 ഏപ്രിലില്‍ ചേര്‍ന്ന മുന്‍ മോണിറ്ററി പോളിസി കമ്മിറ്റിയോഗത്തിലും നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുവാനുള്ള തീരുമാനമാണ് കൈക്കൊണ്ടിരുന്നത്.

ഏകദേശം രണ്ട് വര്‍ഷത്തോളമായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കുകള്‍ വളര്‍ച്ച മുരടിച്ച് നില്‍ക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ സ്ഥിര നിക്ഷപം നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ക്ക് അവരുടെ ആദായം വര്‍ധിപ്പിക്കുവാന്‍ എന്തൊക്കെയാണ് ചെയ്യുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.

പലിശ നിരക്കുകള്‍ മുകളിലേക്ക് പുതുക്കുമ്പോള്‍ ആദ്യം നിരക്ക് ഉയരുന്നത ഹ്രസ്വകാല, മധ്യകാല നിക്ഷേപങ്ങള്‍ക്കായിരിക്കും. ദീര്‍ഘകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുന്നതിന് വീണ്ടും കാലതാമസമുണ്ടാകും. ദീര്‍ഘകാല നിക്ഷേപമായി സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശരിയായ തീരുമാനമല്ല. ഹ്രസ്വ കാല നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുന്നതാണ് എപ്പോഴും അഭികാമ്യം. പലിശ നിരക്ക് ഉയരുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്.

നിങ്ങളുടെ നിക്ഷേപ തുക പല ഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത കാലയളവുകളിലേക്ക് നിക്ഷേപം നടത്തുന്നതാണ് മറ്റൊരു മാര്‍ഗം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സ്ഥിര നിക്ഷേപം നടത്തേണ്ടതെങ്കില്‍ ആ തുക പല ഭാഗങ്ങളായി തിരിച്ച് 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 4 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ നിക്ഷേപം നടത്താവുന്നതാണ്. ഓരോ നിക്ഷേപത്തിന്റെയും മെച്യൂറ്റി ആകുന്നതിനനുസരിച്ച് അത് പിന്‍വലിച്ച് 5 വര്‍ഷത്തേക്ക് വീണ്ടും നിക്ഷേപിക്കാം. ഇതുവഴി ഉയര്‍ന്ന ആദായം നേടാന്‍ നിക്ഷേപകന് സാധിക്കും.

Read more about: fixed deposit
English summary

How To Increase The Return Amid Low Returns For Fixed Deposit Continue|സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കുറയുന്നു; എങ്ങനെ അവ മെച്ചപ്പെടുത്താം?

How To Increase The Return Amid Low Returns For Fixed Deposit Continue
Story first published: Monday, June 7, 2021, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X