മാസം 10,000 രൂപ നിക്ഷേപിച്ച് 20 വർഷത്തിനുള്ളിൽ ഒരു കോടി സമ്പാദിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കുറയുന്നതോടെ നിക്ഷേപകർക്ക് ഒരു കോടി രൂപ സമ്പാദിക്കാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും. എന്നാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സമ്പാദിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. എല്ലാ മാസവും ഒരു നിശ്ചിത തുക ലാഭിച്ച് നിങ്ങൾ നിക്ഷേപം നടത്താറുണ്ടോ? സ്ഥിരമായി നിക്ഷേപിക്കുന്ന ആർക്കും 20 വർഷത്തിനുള്ളിൽ കോടിപതിയാകാം എന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം. ചിട്ടയായ നിക്ഷേപം നിങ്ങളെ എളുപ്പത്തിൽ ഒരു കോടിപതിയാക്കി മാറ്റും.

 

ഒരു കോടി രൂപയുണ്ടാക്കാൻ എത്ര കാലം?

ഒരു കോടി രൂപയുണ്ടാക്കാൻ എത്ര കാലം?

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ പെൻഷൻ സ്കീം (എൻ‌പി‌എസ്), ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ (എം‌എഫ്) എന്നിവ വഴി ഒരു കോടി രൂപ സമ്പാദിക്കാൻ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് പരിശോധിക്കാം.

പിപിഎഫ് നിക്ഷേപമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യം

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

നികുതി രഹിത വരുമാനം നൽകുന്നതിനാൽ പി‌പി‌എഫ് ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപമാണ്. കൂടാതെ, പി‌പി‌എഫിൽ‌ നിങ്ങൾ‌ ഓരോ വർഷവും നിക്ഷേപിക്കുന്ന തുക സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80 സി യുടെ ആനുകൂല്യങ്ങൾ ലഭ്യമല്ല. ഒരു ബാങ്കിലോ ഒരു പോസ്റ്റോഫീസിലോ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. ആർ‌ഡികളിൽ നിന്ന് വ്യത്യസ്തമായി, ബാങ്കുകളിലും പോസ്റ്റോഫീസുകളിലും പി‌പി‌എഫിന്റെ പലിശ നിരക്ക് തുല്യമാണ്. കാരണം ഓരോ പാദത്തിലും സർക്കാരാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

നിലവിലെ പലിശയിൽ

നിലവിലെ പലിശയിൽ

നിലവിലെ പി‌പി‌എഫ് പലിശ നിരക്കായ 7.1% നിക്ഷേപ കാലയളവിലുടനീളം സ്ഥിരമായി നിലനിൽക്കുന്നുവെന്ന് കരുതുക. എല്ലാ മാസത്തിൻറെയും തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ച് 28 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപ സമാഹരിക്കാം. 28 വർഷത്തിനുള്ളിൽ നിങ്ങൾ പിപിഎഫിലൂടെ സ്വരൂപിക്കുന്ന 1.054 കോടി രൂപയിൽ 72 ശതമാനം പലിശയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. 28 വർഷത്തിനിടെ നിങ്ങൾ 33.60 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്.

എൻ‌പി‌എസിൽ നിന്ന് പണം പിൻവലിക്കൽ ഇനി ഈസി; ജൂൺ 30 വരെ രേഖകൾ ഓൺലൈനായി സമർപ്പിക്കാം

നാഷണൽ പെൻഷൻ സ്കീം (എൻ‌പി‌എസ്)

നാഷണൽ പെൻഷൻ സ്കീം (എൻ‌പി‌എസ്)

എൻ‌പി‌എസ് ഒരു റിട്ടയർമെന്റ് സേവിംഗ്സ് നിക്ഷേപമാണ്. നേരത്തെ ഇത് സർക്കാർ ജീവനക്കാർക്കായി മാത്രം പ്രവർത്തിച്ചിരുന്ന നിക്ഷേപ പദ്ധതിയാണ്. എന്നാൽ 2009 മുതൽ എൻപിഎസിൽ എല്ലാവർക്കും നിക്ഷേപം നടത്താം. നിങ്ങൾക്ക് ഓരോ മാസവും ഒരു തുക അല്ലെങ്കിൽ നിശ്ചിത തുക എൻ‌പി‌എസിൽ നിക്ഷേപിക്കാം. എല്ലാ മാസത്തിൻറെയും തുടക്കത്തിൽ എൻ‌പി‌എസിൽ 10,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് 23 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കാം.

എന്താണ് എസ്‌ഐപി ടോപ്പ്-അപ്പുകള്‍? എന്തുകൊണ്ട് ഇവ പരിഗണിക്കണം?

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

നിങ്ങൾക്ക് റിസ്ക്ക് എടുക്കാൻ താത്പര്യമുണ്ടെങ്കിൽ വേഗത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച ഉപകരണമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കണക്കാക്കപ്പെടുന്നു. നിഫ്റ്റി അല്ലെങ്കിൽ സെൻസെക്സ് ട്രാക്കുചെയ്യുന്ന സൂചിക ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. ഈ ഫണ്ടുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം 12% സിഎജിആർ വാഗ്ദാനം ചെയ്യാൻ കഴിയും. ഇത്തരത്തിൽ 20 വർഷത്തിനുള്ളിൽ ഓരോ മാസത്തിൻറെയും തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് ഒരു കോടി രൂപ സമാഹരിക്കാം.

English summary

How to invest Rs 10,000 per month and earn Rs 1 crore in 20 years? | മാസം 10,000 രൂപ നിക്ഷേപിച്ച് 20 വർഷത്തിനുള്ളിൽ ഒരു കോടി സമ്പാദിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

With the interest rate on deposits falling sharply, investors may have to wait a long time to earn Rs 1 crore. Read in malayalam.
Story first published: Sunday, July 12, 2020, 17:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X