യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങാനൊരുങ്ങുന്നവരാണ് ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ളവര്‍. ആ സമയത്ത് തന്റെ സാമ്പത്തീക അച്ചടക്കം ശീലിക്കേണ്ടതും പണം വിവേക പൂര്‍വം കൈകാര്യം ചെയ്യുവാന്‍ പരിശിലീക്കുകയും വേണം. വരുമ്പോള്‍ വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിലുള്ള അടിച്ചുപൊളി ജീവിതമാണ് മിക്ക മില്ലേനിയല്‍സിന്റെയും താത്പര്യം എങ്കിലും ജീവിതത്തില്‍ നാളേക്ക് വേണ്ടി സമ്പാദ്യം കരുതി വയ്ക്കാതെ, സമ്പത്ത് സൃഷ്ടിക്കുവാന്‍ ശ്രമിക്കാതെ ജീവിക്കുന്നത് അബദ്ധമാകും. പിന്നീട് നിങ്ങളതില്‍ ദുഖിക്കേണ്ട സാഹചര്യം പലപ്പോഴുമുണ്ടായേക്കാം.

 

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

ചിട്ടയായ സാമ്പത്തീക ആസൂത്രണം

ചിട്ടയായ സാമ്പത്തീക ആസൂത്രണം

മില്ലേനിയല്‍ തലമുറയില്‍ പെട്ട ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ജോലി, വിദ്യാഭ്യാസ വായ്പ, വിവാഹം, കുടുംബ ജീവിതം തുടങ്ങിയ സാമ്പത്തീക ബാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അവസാന നിമിഷം വായ്പയ്ക്കായി ഓടുന്നതിനും എത്രയോ നല്ലതാണ് വരാനിരിക്കുന്ന ഇത്തരം ബാധ്യതകളും ആവശ്യങ്ങളും മുന്നില്‍ കണ്ട് അതിനായി തയ്യാറെടുപ്പ് നടത്തുന്നത്. അവിടെയാണ് സാമ്പത്തീകാസൂത്രണത്തിന്റെ പ്രാധാന്യം. ചിട്ടയായി സാമ്പത്തീക കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍ നിങ്ങള്‍ക്ക് പിന്നീട് വലിയ കടക്കെണിയിയിലേക്കോ സാമ്പത്തിക ഞെരുക്കത്തിലേക്കോ ചെല്ലാതെ തന്നെ എല്ലാ സാമ്പത്തീക ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

സാമ്പത്തീക സുരക്ഷിതത്വം കൈവരിക്കാം

സാമ്പത്തീക സുരക്ഷിതത്വം കൈവരിക്കാം

വായ്പ എന്നത് എപ്പോഴും അവസാന തെരഞ്ഞെടുപ്പായിരിക്കണം. സാമ്പത്തീക സുരക്ഷിതത്വം കൈവരിക്കുന്നതിനായി ഏറെ ശ്രമവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമാണ്. അതിനായി നിങ്ങളെ സഹായിക്കുന്ന പ്രധാനപ്പെട്ട 5 കാര്യങ്ങളാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തീകമായി ഉയര്‍ച്ച കൈവരിക്കുവാനും സമ്പത്ത് സൃഷ്ടിക്കുവാനും സാധിക്കും. അതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

ബഡ്ജറ്റ്

ബഡ്ജറ്റ്

നിങ്ങളുടെ സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായുള്ള ആദ്യത്തെ ചുവട് കൃത്യമായ ബഡ്ജറ്റ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കുക എന്നതാണ്. ബഡ്ജറ്റ് തയ്യാറാക്കി വയ്ക്കുക മാത്രം ചെയ്താല്‍ മാത്രം. അതില്‍ നിന്നും വ്യതിചലിക്കാതെ തന്നെ വേണം നിങ്ങളുടെ സാമ്പത്തീക കാര്യങ്ങള്‍ നടത്തുവാനും. ബഡ്ജറ്റ് തയ്യാറാക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഒരു മാസത്തെ എല്ലാ വരുമാനവും ചിലവുകളും കണക്കാക്കുകയാണ്.

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

എവിടെയൊക്കെയാണ് നിങ്ങള്‍ പണം ചിലവഴിക്കുന്നത് എന്ന് കൃത്യമായി പരിശോധിക്കുക. അടിക്കടി പുറത്തുപോയി ഭക്ഷണം കഴിക്കുക, ഓണ്‍ലൈനില്‍ നിന്നും കാണുന്നതെല്ലാം വാങ്ങിക്കൂട്ടുക തുടങ്ങിയ അത്യാവശ്യമല്ലാത്ത എല്ലാ ചിലവുകളും വെട്ടിച്ചുരുക്കുകയും തീരെ അനാവശ്യമെന്ന് തോന്നുന്നവ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യാം.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

നിങ്ങളുടെ ആസ്തി വളര്‍ത്തണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക എന്നതും ഒഴിവാക്കിക്കൂടാത്ത കാര്യമാണ്. ഇന്ത്യയില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് (സിബില്‍) ആണ് ക്രെഡിറ്റ് സ്‌കോര്‍ തയ്യാറാക്കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കുവാന്‍ കാരണമാകും.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് തത്സമയ വ്യക്തിഗത വായ്പ വരെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കിയിരിക്കുന്നതില്‍ വ്യത്യാസമോ വൈരുദ്ധ്യമോ ഇല്ല എന്ന് ഉറപ്പാക്കുവാന്‍ സഹായിക്കും.

നിഷ്‌ക്രിയമായ ഇപിഎഫ് അക്കൗണ്ടുകളിലെ പണം എങ്ങനെ ക്ലെയിം ചെയ്യാമെന്നറിയാമോ?

 അപ്രതീക്ഷിത സാഹചര്യങ്ങളില്‍ വീണ് പോയേക്കാം

അപ്രതീക്ഷിത സാഹചര്യങ്ങളില്‍ വീണ് പോയേക്കാം

ഏതൊരാളുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ പലതും സംഭവിക്കാം. നിങ്ങള്‍ രോഗ ബാധിതനാകാം, ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത സമയത്ത് ജോലി നഷ്ടപ്പെടാം, വീട് അത്യാവശ്യ പുതുക്കിപ്പണിയേണ്ട സാഹചര്യം വന്നേക്കാം, മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പെട്ടെന്ന് വലിയൊരു തുക ആവശ്യമായി വന്നേക്കാം. ഇപ്പോഴുള്ള കോവിഡ് സാഹചര്യം പോലെ അത്തരത്തില്‍ പെട്ടെന്ന് വരുന്ന ആവശ്യങ്ങള്‍ നമ്മുടെ ജീവിതത്തെ ആകെ കീഴ്‌മേല്‍ മറിക്കുവാന്‍ സാധ്യതയുണ്ട്.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട്

അതിനാലാണ് എപ്പോഴും എമര്‍ജന്‍സി ഫണ്ട് കരുതിവയ്ക്കണം എന്ന് പറയുന്നത്. നിങ്ങളുടെ ഏറ്റവും ചുരുങ്ങിയത് 12 മാസത്തേക്കുള്ള ചിലവിന് പര്യാപ്തമായ തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനായി പണം വേണ്ടി വന്നാലോ, തൊഴില്‍ നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്താലും എമര്‍ജന്‍സി ഫണ്ട് കൈയ്യിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും. സേവിംഗ്‌സ് അക്കൗണ്ടിലോ, ലിക്വിഡിറ്റി കൂടുതലുള്ള മറ്റേതെങ്കിലും നിക്ഷേപത്തിലോ ആണ് എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കേണ്ടത്. ഓരോ മാസവും നിങ്ങളുടെ വരുമാനത്തിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും എമര്‍ജന്‍സി ഫണ്ടിലേക്ക് നിക്ഷേപിക്കണം.

ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടോ? എങ്ങനെ അണ്‍ഫ്രീസ് ചെയ്യാമെന്നറിയേണ്ടേ?

നികുതി ആസൂത്രണം

നികുതി ആസൂത്രണം

ഓരോ നിക്ഷേപം നടത്തുന്നതിന് മുമ്പായും നികുതി ഇളവുകളെക്കുറിച്ചും മനസ്സിലാക്കാം. സാമ്പത്തീക വര്‍ഷത്തിന്റെ അവസാന മാസം നിക്ഷേപത്തിനായി പരക്കം പായുന്ന രീതിയും ഒഴിവാക്കണം. എപ്പോഴും സാമ്പത്തീകാസൂത്രണത്തില്‍ നികുതി ആസൂത്രണത്തിനും പ്രാധാന്യം നല്‍കണം. നികുതി ഇനത്തില്‍ വെറുതേ ചിലവായിപ്പോകുന്ന വലിയ അളവ് തുക ഇതുവഴി നമുക്ക് ലാഭിക്കാം.

പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ 34 രൂപ 26 ലക്ഷമായി വളരും! എങ്ങനെയെന്ന് അറിയേണ്ടേ?

റിട്ടയര്‍മെന്റ് കാലത്തേക്ക്

റിട്ടയര്‍മെന്റ് കാലത്തേക്ക്

നമുക്ക് ഇപ്പോള്‍ ചെറിയ പ്രായമാണെങ്കിലും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നമ്മെയും വാര്‍ധക്യം തേടി വരും എന്ന കാര്യം എപ്പോഴും ഓര്‍ക്കണം. റിട്ടയര്‍മെന്റ് കാലത്തേക്ക് മതിയായ സമ്പാദ്യം കരുതി വയ്ക്കുന്നതിനുള്ള നിക്ഷേപം ഇപ്പോഴേ ആരംഭിക്കാം. ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന നേട്ടം നേടുവാനും നിങ്ങള്‍ക്ക് സാധിക്കും. അതുവഴി റിട്ടയര്‍മെന്റ് കാലം സാമ്പത്തീക ഞെരുക്കങ്ങളില്ലാതെ ജീവിക്കാം.

സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!

നേരത്തേ ആരംഭിക്കാം

നേരത്തേ ആരംഭിക്കാം

എത്രയും നേരത്തേ സാമ്പത്തീക ആസൂത്രണവും അത് പ്രകാരമുള്ള ബഡ്ജറ്റിംഗും ആരംഭിക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തീക ലക്ഷ്യങ്ങള്‍ നേടുവാന്‍ സാധിക്കുമെന്നോര്‍ക്കുക. ഇപ്പോഴും ഭാവിയിലും പണത്തെ ഓര്‍ത്ത് ആശങ്കപ്പെടാതെ ജീവിക്കുവാന്‍ അത് നിങ്ങളെ സഹായിക്കും.

Read more about: finance
English summary

how to live a financially comfortable life? five super tips for youngsters to follow | യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍

how to live a financially comfortable life? five super tips for youngsters to follow
Story first published: Tuesday, July 27, 2021, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X