ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഷ്ടങ്ങളും അതേ സമയം നേട്ടങ്ങളും കൂടിക്കലര്‍ന്നുള്ളതാണ് ഡിജിറ്റല്‍ കോയിനുകളിലെ ഇടപാടുകള്‍. ക്രിപ്‌റ്റോ കറന്‍സി വിപണി എന്നത് തന്നെ ഊഹക്കച്ചവടങ്ങള്‍ നിറഞ്ഞതും വളരെപ്പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുന്നതുമാണ്. ഇന്ത്യയില്‍ പുതിയ എക്‌സേഞ്ചുകള്‍ ആരംഭിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമ പരമായ സാധുത ലഭിച്ചിട്ടില്ല. അത് പെട്ടെന്നുള്ള നിരോധന പ്രഖ്യാപനങ്ങളും അനാവശ്യമായ നിയന്ത്രണങ്ങളും ഏത് നിമിഷവും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മേല്‍ വന്ന് വീഴാവുന്ന ഒരു സാഹചര്യമുണ്ടാക്കുവാന്‍ കാരണമാകുന്നു.

 
ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

എങ്കിലും യുവാക്കളായ ധാരാളം നിക്ഷേപകര്‍ പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്നും മാറി ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുവാന്‍ ഇന്ന് താത്പര്യം കാണിക്കുന്നുണ്ട്. മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഏറെ ഉയര്‍ന്ന ആദായം ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും ലഭിക്കുന്നതിനാലാണിത്.

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?

ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2018ല്‍ ഏര്‍പ്പെടുത്തിയ നിരോധനം സൂപ്രീം കോടതി നീക്കം ചെയ്തതും രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ചെറിയ തോതിലെങ്കിലും നിയമ സാധുത നേടിയെടുക്കുന്നതിന് കാരണമായി. എങ്ങനെയാണ് രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കേണ്ടത് എന്ന് നമുക്കൊന്ന് നോക്കാം.

20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

ക്രിപ്‌റ്റോ കറന്‍സികളുടെ ലോകത്തേക്ക് പ്രവേശിക്കുവാന്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണുള്ളത്. അതിലൊന്ന് മൈനിംഗ് ആണ്. ഇതിലൂടെ കോയിനുകള്‍ നേടുന്നതിനായി സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകള്‍ ഉപയോഗിച്ചു കൊണ്ട് കഠിനമായ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതായി വരും. മറ്റൊരു മാര്‍ഗം എന്നത് കോയിന്‍ ഡിസിഎക്‌സ് പോലുള്ള ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളിലൂടെ നിക്ഷേപം നടത്തുക എന്നതാണ്. കോയിന്‍ ഡിസിഎക്‌സിലൂടെ മൈനിംഗ് സാധ്യമല്ല.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

പല തരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഏത് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കും. ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയുമായ ബിറ്റ് കോയിന്‍, എഥിരിയം, ഡോഗ്‌കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികള്‍ അവയില്‍ ചിലതാണ്. കൃത്യമായി നിരീക്ഷിച്ചും വിശകലനം ചെയ്യും അനുയോജ്യമെന്ന് തോന്നുന്ന കോയിനില്‍ നിക്ഷേപകന് നിക്ഷേപം നടത്താം.

ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

നിങ്ങള്‍ക്ക് യോജിച്ച എക്‌സേഞ്ച് കണ്ടെത്തിയാല്‍ കെവൈസി, പെയ്‌മെന്റ് കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കെവൈസിയ്ക്കായി പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന എന്ന തുടങ്ങിയവയുടെ പകര്‍പ്പുകള്‍ നല്‍കേണ്ടതുണ്ട്. ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് തയ്യാറാക്കിക്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് ഓര്‍ഡര്‍ പ്ലേസ് ചെയ്യുവാനും ക്രിപ്‌റ്റോ വിപണിയില്‍ ഇടപാടുകള്‍ നടത്തുവാനും സാധിക്കും. ചില എക്‌സേഞ്ചുകള്‍ ഓരോ ഇടപാടിനും ചാര്‍ജ് ഈടാക്കാറുണ്ട്.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇടപാടുകള്‍ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും നടത്തുക. പാസ് വേഡ് നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിയ്ക്കണം. പാസ് വേഡ് നഷ്ടപ്പെടുന്നത് പലപ്പോഴും നിങ്ങളുടെ വാലറ്റ് എന്നന്നേക്കുമായി ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

Read more about: cryptocurrency bitcoin
English summary

how to make Cryptocurrency investment and digital coin trading in India? step by step guide in Malayalam | ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

how to make Cryptocurrency investment and digital coin trading in India? step by step guide in Malayalam |
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X