സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ പുതിയ പാഠങ്ങളാണ് കോവിഡ് കാലം നമുക്കോരോരുത്തര്‍ക്കും പഠിപ്പിച്ചു തന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ജോലി ഉള്ളവര്‍ക്ക് തന്നെ വേതനം വലിയ അളവില്‍ വെട്ടിക്കുറയ്‌ക്കേണ്ടുന്ന സാഹചര്യമുണ്ടായി, ചെറുകിട ബിസിനസുകളും സ്വയം തൊഴിലുകളും നടത്തിക്കൊണ്ടുപോകുന്നവരുടെ കാര്യം പിന്നെ പറയുകയേ വേണ്ട. വലിയ രീതിയിലുള്ള സാമ്പത്തീക ഞെരുക്കം ഓരോ ജീവിതങ്ങളെയും ബാധിച്ചു. വരുമാനത്തില്‍ താളപ്പിഴകളുണ്ടായതോടൊ പല കുടുംബങ്ങളുടെയും സാമ്പത്തീക നിലയും കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

 

സാമ്പത്തീക സുരക്ഷ ഉറപ്പാക്കുവാന്‍

സാമ്പത്തീക സുരക്ഷ ഉറപ്പാക്കുവാന്‍

സാമ്പത്തീക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ എപ്പോഴും സംഭവിക്കുവാന്‍ സാധ്യതയുള്ള ഒരു പ്രതിസന്ധിയെ നമ്മള്‍ മുന്നില്‍ കാണണം. അത്തരത്തില്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഏത് പ്രതിസന്ധി ഘട്ടത്തെയും ഇടര്‍ച്ചയില്ലാതെ നമുക്ക് മറികടക്കാം. അതിനായി നാം എന്തൊക്കെയാണ് ചെയ്യേണ്ടത്? ഏവര്‍ക്കും എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിച്ച് അവ പാലിക്കാന്‍ ശ്രമിച്ചാല്‍ സാമ്പത്തീക അച്ചടക്കവും സാമ്പത്തീക സുരക്ഷയും നിങ്ങളുട ജീവിതത്തില്‍ വന്ന് ചേരും. എന്തൊക്കെയാണ് ആ അഞ്ച് കാര്യങ്ങള്‍ എന്ന് നമുക്കൊന്ന് നോക്കാം.

കുടുംബ ബഡ്ജറ്റ് നിര്‍ബന്ധം ; നേട്ടങ്ങള്‍ നിരവധി

കുടുംബ ബഡ്ജറ്റ് നിര്‍ബന്ധം ; നേട്ടങ്ങള്‍ നിരവധി

ഏതൊരു കുടുംബത്തിനും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടുംബ ബഡ്ജറ്റ് എന്നത്. നമ്മുടെ വരവ് ചിലവുകളെക്കുറിച്ച് എപ്പോഴും നാം പൂര്‍ണ ബോധവാന്മാരായിരിക്കണം. ഇതിനായി ഒരു ബഡ്ജറ്റ് നിങ്ങളെ സഹായിക്കും. ഏതൊക്കെ ചിലവുകള്‍ക്ക് എത്രയൊക്കെ രൂപ നാം ഓരോ മാസവും ചിലവഴിക്കുന്നുണ്ട് എന്ന് ഇതിലൂടെ കണ്ടെത്താം. അനാവശ്യമെന്ന് തോന്നുന്ന ചിലവുകള്‍ ഒഴിവാക്കാം. വായ്പകള്‍ക്കും മറ്റ് ബാധ്യതകള്‍ക്കുമായുള്ള വിഹിതം കൃത്യമായി വകയിരുത്തുകയും സമയത്ത് തിരിച്ചടയ്ക്കുകയും ചെയ്യാം. ഇങ്ങനെ ബഡ്ജറ്റ് കൊണ്ടുള്ള നേട്ടങ്ങള്‍ പലതാണ്. ഏറ്റവും പ്രധാനം നിങ്ങളുടെ ചിലവുകളില്‍ അച്ചടക്കം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ബഡ്ജറ്റ് തയ്യാറാക്കുന്നതിലൂടെ സാധിക്കും.

അലസമായ ചിലവഴിക്കല്‍ രീതി ഒഴിവാക്കാം

അലസമായ ചിലവഴിക്കല്‍ രീതി ഒഴിവാക്കാം

നമ്മുടെ ചിലവഴിക്കല്‍ രീതി ഒരു അയഞ്ഞ മട്ടിലുള്ളതാണ്. പല ചിലവുകളും നാം കണക്കില്‍ വയ്ക്കാറു പോലുമില്ല. എന്നാല്‍ ഇതൊരു ശരിയായ രീതിയല്ല. എവിടെയൊക്കെ എത്രയൊക്കെ രൂപ നിങ്ങള്‍ ചിലവഴിക്കുന്നുണ്ട് എന്ന് കൃത്യമായി രേഖപ്പെടുത്തണം. കാര്‍ഡുകള്‍ ഉപയോഗിച്ചും ഓണ്‍ലൈനായുമൊക്കെ നടത്തുന്ന ഇടപാടുകള്‍ ഇത്തരത്തില്‍ കൃത്യമായി രേഖപ്പെടുത്തുകയും കണക്കാക്കുകയും വേണം.

അനാവശ്യച്ചിലവുകള്‍ വേണ്ടേ വേണ്ട

അനാവശ്യച്ചിലവുകള്‍ വേണ്ടേ വേണ്ട

മാസാവസാനം ഇവ പരിശോധിച്ചാല്‍ എത്ര രൂപ അനാവശ്യച്ചിലവുകള്‍ക്കായി നാം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തുവാനും തുടര്‍ന്ന് അത് ആവര്‍ത്തിക്കാതിരിക്കുവാനും നമുക്ക് സാധിക്കും. വെറുതേ മനസ്സില്‍ കണക്ക് കൂട്ടിയാല്‍ ഇതൊന്നും നടപ്പിലാകണമെന്നില്ല. എന്നാല്‍ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തിക്കൊണ്ട് ഒരവലോകനം നടത്തിയാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നിങ്ങള്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുകയും അത് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. ചിലവഴിക്കാത്ത ഓരോ രൂപയും നമ്മുടെ സമ്പാദ്യമാണ്. അക്കാര്യം എപ്പോഴും ഓര്‍മയില്‍ വേണം.

മിച്ചം വയ്ക്കുന്നത് ശീലമാക്കാം

മിച്ചം വയ്ക്കുന്നത് ശീലമാക്കാം

ജീവിതത്തില്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി പലതും സംഭവിക്കാം. അവയൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളുമായിരിക്കില്ല. കോവിഡ് തന്നെ അതിന് ഉദാഹരണം. എപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ച് വേണം നാം സാമ്പത്തീക ആസൂത്രണം നടത്തേണ്ടത്. ഓരോ മാസത്തേയും വരുമാനം ആ മാസം തന്നെ ചിലവഴിച്ചു തീര്‍ക്കുക എന്ന രീതി അവസാനിപ്പിക്കണം. എപ്പോഴും ഒരു തുക മിച്ചം വയ്ക്കുവാനും സമ്പാദ്യം വലുതാക്കുവാനുമുള്ള ശീലം നമ്മളില്‍ ഉണ്ടാവേണ്ടതുണ്ട്.

നിക്ഷേപം നിര്‍ബന്ധം

നിക്ഷേപം നിര്‍ബന്ധം

ഇത്തരത്തില്‍ സമ്പാദ്യമായി മാറ്റി വയ്ക്കുന്ന തുക നിക്ഷേപമായി വളര്‍ത്താം. അതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പത്ത് സൃഷ്ടിക്കുവാന്‍ സാധിക്കും. ചെറിയ തുകയാണെങ്കില്‍ പോലും സ്ഥിരമായി ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുകയാണെങ്കില്‍ വളരെ വലിയൊരു തുക തന്നെ അതിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. അധിക വരുമാനം മാത്രമല്ല, ഓരോ മാസവും നിക്ഷേപത്തിനായി നിങ്ങള്‍ നിശ്ചിത തുക മാറ്റി വയ്ക്കുന്നത് ശീലമാക്കിയാല്‍ അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുകയും ചെയ്യും.

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ

മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെപ്പോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ട്. അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ നിലനിര്‍ത്തുക എന്നതാണ്. ഭാവിയില്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യത്തിന് വായ്പയെ ആശ്രയിക്കേണ്ടി വന്നാല്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളത് നിങ്ങള്‍ക്ക് ഏറെ സഹായകമാകും. അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാകുവാന്‍ സഹായിക്കും എന്ന് മാത്രമല്ല, മിതമായ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നതിന് കൂടി സഹായിക്കും എന്നതും പ്രധാനമാണ്. എപ്പോഴും 700നും 750 നും ഇടയില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം.

Read more about: finance
English summary

How To Overcome The financial uncertainty, follow these guidelines | സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

How To Overcome The financial uncertainty, follow these guidelines
Story first published: Friday, July 16, 2021, 11:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X