പുതിയ ഉപഭോക്താക്കളെ കണ്ടെത്തി നമ്മുടെ ബിസിനസ് വളര്‍ത്തുവാന്‍ സാധിക്കുന്ന ഇന്നത്തെ പ്രധാന മാര്‍ഗങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍. ഇത്തരത്തില്‍ ബിസിനസ് പ്രൊമോഷനുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചെയ്തു നല്കുന്ന ധാരാളം സ്ഥാപനങ്ങളെയും നമുക്ക് ചുറ്റും കാണാം. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങളുടെ ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും പരമാവധി ജനങ്ങളിലേക്കെത്തിച്ച് അതുവഴി നിങ്ങളുടെ വിറ്റുവരവ് വര്‍ധിപ്പിക്കുവാനുമാണ് സോഷ്യല്‍ മീഡിയ പ്രമോഷനുകളിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തുവാന്‍ ഇതാ 8 കാര്യങ്ങള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്
എന്നാല്‍ വലിയ തുകകള്‍ സോഷ്യല്‍ മീഡിയ പ്രമോഷന് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിട്ടും അത്ന് ആനുപാതികമായ ഒരു വളര്‍ച്ച ബിസിനസില്‍ ദൃശ്യമാകുന്നില്ല എന്ന പരാതികളും കുറവല്ല. മറ്റ് മാധ്യമങ്ങളേക്കാളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയുള്ള പരസ്യങ്ങള്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ കൂടുതല്‍ ഉപയോക്താക്കളില്‍ എത്തിച്ചേരുവാന്‍ സാധിക്കും എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ നമ്മള് ലക്ഷ്യമിടുന്ന ഫലം അതിലൂടെ ലഭിക്കണമെങ്കില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍
കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍ ഏത് സംരഭകനും മികച്ച നേട്ടം നല്‍കും. അതിനായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നതിന് മുമ്പായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചാല്‍ നിങ്ങളുടെ ബിസിനസ് വളര്‍ത്തുവാന്‍ സഹായിക്കുന്ന മികച്ച പ്ലാറ്റ്ഫോമായി നവമാധ്യമങ്ങളെല്ലാം മാറും.

ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടേയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ
സോഷ്യല്‍ മീഡിയ ബിസിനസ് പ്രമോഷന് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രാധാന്യമുള്ള കാര്യം നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടേയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയാണ്. നിങ്ങളുടെ ഉപയോക്താക്കള്് നിങ്ങളുടെ ഉത്പ്പന്നങ്ങളിലോ സേവനങ്ങളിലോ അതൃപ്തരായാല്‍ അവര്‍ അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉടന്‍ തന്നെ പങ്കുവയ്ക്കുകയും അത് നിങ്ങളുടെ ബിസിനസിനെ മോശമായി ബാധിക്കുകയും ചെയ്യും.
ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍
അതിനാല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ തന്നെ പെട്ടെന്ന് അവ പരിഹരിക്കുവാനും ഉപയോക്താക്കളില്‍ ഗുഡ് ഇമേജ് നിലനിര്‍ത്തുവാനും ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കള്‍ പങ്കുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും അത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് എല്ലാ ഉപയോക്താക്കള്‍ക്കും അവസരം നല്‍കുകയും ചെയ്യാം. ഇത് നിങ്ങളെപ്പറ്റിയുള്ള മതിപ്പ് ഉയരുവാന് സഹായിക്കും. അതുവഴി കൂടുതല്‍ ഉപയോക്താക്കള്‍ നിങ്ങളിലേക്ക് എത്തുകയും ചെയ്യും.

ഉപയോക്താക്കളിലൂടെ മാര്‍ക്കറ്റിംഗ്
നിങ്ങളുടെ ബിസിനസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തുക. ഉപയോക്താക്കളുമായി നല്ല ബന്ധം സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും ശ്രമിക്കണം. നിങ്ങള്‍ നേരിട്ട് പരസ്യങ്ങള്‍ നല്കുന്നതിനേക്കാള് നൂറിരട്ടി ഫലം ലഭിക്കുന്നത് നിങ്ങളുടെ ഒരു ഉപയോക്താവ് നിങ്ങളെക്കുറിച്ച് നല്ലത് പറയുമ്പോഴായിരിക്കും. ഉപയോക്താക്കളെക്കൊണ്ട് നിങ്ങളെ ഉത്പന്നത്തെക്കുറിച്ച് മികച്ച കണ്ടന്റുകള്‍ തയ്യാറാക്കി നല്കുവാന് പ്രോത്സാഹിപ്പിക്കാം. വിവിധ കോണ്ടസ്റ്റുകള് സംഘടിപ്പിച്ചു കൊണ്ടും മികച്ചവയ്ക്ക് സമ്മാനങ്ങള്‍ നല്കിക്കൊണ്ടും ഇത് ഫലപ്രദമായി നടപ്പാക്കാം.
ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം

ആവശ്യക്കാരിലേക്ക് എളുപ്പത്തിലെത്താം
മറ്റ് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ബിസിനസ് പ്രമോഷന് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു പ്രധാന നേട്ടം നമ്മുടെ ടാര്‍ഗറ്റഡ് ഓഡിയന്‍സിനെ ലക്ഷ്യമിട്ട് മാത്രം നമുക്ക് പ്രമോഷന് പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതാണ്. അതായത് നിങ്ങളുടെ ഉത്പ്പന്നമോ, സേവനമോ ഏത് ഗണത്തിലുള്ള ആള്‍ക്കാരെ ലക്ഷ്യമിട്ടാണോ തയ്യാറാക്കുന്നത് അവരിലേക്ക് മാത്രം നിങ്ങളുടെ ബിസിനസിനെ എത്തിക്കാം.
ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി
എല്ലാ പ്രേക്ഷകര്‍ക്കുമായി പരസ്യങ്ങള്‍ നല്‍കുമ്പോഴാണ് നിങ്ങള്‍ക്ക് പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുന്നത്. കൃത്യമായ ഒരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കി നടപ്പിലാക്കുകയാണ് ഇവിടെ വേണ്ടത്. ലഭിക്കുന്ന ലീഡുകള്‍ ബിസിനസാക്കി മാറ്റുവാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കണം. അതിനായി നമ്മുടെ ഉത്പ്പന്നങ്ങളുടെ ഉപയോക്താക്കളായിട്ടുള്ള വ്യക്തികളില്‍ നിന്നും സമാന വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും താത്പര്യങ്ങളും സംസാരിച്ച് മനസ്സിലാക്കാം. ബിസിനസ് പ്രമോഷന് വേണ്ടി ചിലവിടുന്ന തുകയുടെ മികച്ച രീതിയിലുള്ള വിനിയോഗവും ഇത്തരത്തില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഉറപ്പാക്കുവാന്‍ സാധിക്കും.

എല്ലാ പ്ലാറ്റ്ഫോമുകളിലും ഒരേ സമയം വേണ്ട
പ്രധാനപ്പെട്ട മറ്റൊരു കാര്യം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരേ സമയം പ്രമോഷന് നടത്താതിരിക്കുക എന്നതാണ്. ഒരു പ്ലാറ്റ്ഫോമും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കാതെ പോകും എന്നതാണ് അതുകൊണ്ടുണ്ടാകുന്ന നഷ്ടം. ഓരോ പ്ലാറ്റ്ഫോമുകളിലും ഇടപെടേണ്ട രീതിയും ഘടനയും വ്യത്യസ്തമാണെന്ന് നമുക്ക് അറിയാമല്ലോ. ഉദാഹരണത്തിന് ഫേസ്ബുക്കില്‍ നല്കുന്ന കണ്ടന്റ് പോലെയല്ല ഇന്‍സ്റ്റഗ്രാമില്‍ നല്‍കേണ്ടത്. ഇവ രണ്ടിലും സ്വീകരിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ ഘടനയിലുള്ള കണ്ടന്റാണ് ട്വിറ്ററില്‍ വേണ്ടത്.
പണനയ കമ്മിറ്റി പലിശ നിരക്കുകള്‍ താഴ്ന്ന നിരക്കില്‍ തന്നെ നിലനിര്‍ത്തിയേക്കും ; ഒരു വിശകലനം

പ്ലാറ്റ്ഫോമുകള്‍ക്ക് യോജിച്ച രീതിയിലുള്ള കണ്ടന്റുകള്‍
അത്തരത്തില്‍ ഓരോ പ്ലാറ്റ്ഫോമിലും അവയുടെ ഘടനയ്ക്ക് പൊരുത്തപ്പെടുന്ന കണ്ടന്റുകള്‍ വേണം തയ്യാറാക്കി നല്കുവാന്. അതിനാല്‍ തന്നെ ഒരേ സമയം ഏറെ പ്ലാറ്റ്ഫോമുകള് ഉപയോഗപ്പെടുത്തിയില് ഒന്നിച്ചു കൈകാര്യം ചെയ്യുവാന്‍ പ്രയാസമായിരിക്കും. ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന, നിങ്ങളുടെ ബിസിനസിന് ഏറ്റവും അനുയോജ്യമായ പ്ലാറ്റ്ഫോമുകള് വേണം സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തുവാന്‍. ആ പ്ലാറ്റ്ഫോമുകള്‍ക്ക് യോജിച്ച രീതിയിലുള്ള കണ്ടന്റുകള്‍ തയ്യാറാക്കി പ്രമോഷന് നടത്താം.
തൊഴില്‍ മാറുകയാണോ? ഇപിഎഫ്ഒയില്‍ പണം എങ്ങനെ കൈമാറ്റം ചെയ്യാമെന്നറിയാം

കണ്ടന്റ് മാര്‍ക്കറ്റിംഗ്
കണ്ടന്റ് മാര്‍ക്കറ്റിംഗ് ക്രിയാത്മകമായ ഒരു തന്ത്രമാണ്. പെട്ടെന്ന് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലായിരിക്കണം ഉള്ളടക്കം. ഒരു ഫോട്ടോയോ വിഡിയോയോ ടെക്സ്റ്റോ പ്രേക്ഷകര്ക്കിഷ്ടമായാല് അത് വൈറലാകുന്നത് പെട്ടെന്നായിരിക്കും. ഉള്ളടക്കം വൈറലായാല്‍ വെബ്സൈറ്റിലെ ട്രാഫിക് കുതിച്ചുയരും. പ്രൊഫഷണലുകളെ ഉപയോഗിച്ച് വേണം ഉള്ളടക്കം തയ്യാറാക്കുവാന്‍. ഒരു മികച്ച ബ്രാന്റ് സൃഷ്ടിക്കുന്നതില്‍ ഉള്ളടക്കത്തിന് ഏറെ പങ്കാണുള്ളത്.

പുതിയ കാല മാര്‍ക്കറ്റിംഗ്
സ്മാര്‍ട്ഫോണുകളും ഇന്റര്‍നെറ്റും ഏവരുടേയും കൈകളിലെത്തിക്കഴിഞ്ഞ ഈ കാലത്ത് ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എങ്കിലും ഉപയോഗിക്കാത്ത വ്യക്തികള്‍ വളരെ കുറവായിരിക്കും. അതിനാല്‍ തന്നെ പുതിയ കാല ബിസിനസ് മാര്‍ക്കറ്റിംഗിലെ ഒഴിവാക്കുവാനാകാത്ത ഒരു ഘടകമായി സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍ മാറിയിരിക്കുകയാണ്.

ഇനിയും വൈകിക്കേണ്ട!
ആരെങ്കിലുമൊക്കെ നമ്മളിലേക്ക് എത്തുമല്ലോ എന്ന രീതിയില്‍ നല്കുന്ന പരസ്യങ്ങളെക്കാളും നമ്മുടെ ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും ആവശ്യമുള്ള വ്യക്തിയിലേക്ക് നേരിട്ട് വ്യക്തിപരമായ രീതിയില്‍ എത്തുവാനും അവരെ നമുക്ക് ഉപയോക്താവാക്കി മാറ്റുവാന്‍ സാധിക്കും എന്നതുമാണ് നവമാധ്യമങ്ങളോ ബിസിനസ് പ്രമോഷനു വേണ്ടി ഉപയോഗിക്കുന്നതിലെ ഏറ്റവും വലിയ നേട്ടം. ഇതുവരെയ്ക്കും സോഷ്യല്‍ മീഡിയ പ്രമോഷന് പരീക്ഷിച്ചിട്ടില്ലാത്ത സംരഭകനാണ് നിങ്ങളെങ്കില്‍ ഇനിയും വൈകിക്കേണ്ട കൃത്യമായ ആസൂത്രണത്തോടെ വേഗം ആരംഭിച്ചോളൂ. നേട്ടം ഉറപ്പാണ്.