മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റുകളിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത് എന്നതിനാല്‍ തന്നെ അവ വിപണിയിലെ ലാഭ നഷ്ടങ്ങള്‍ക്ക് വിധേയവുമാണ്. അതായത് വിപണിയിലെ ചാഞ്ചാട്ടം നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായത്തേയും ബാധിക്കും.

 

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

പോര്‍ട്ട്‌ഫോളിയോ തെരഞ്ഞെടുപ്പ്

പോര്‍ട്ട്‌ഫോളിയോ തെരഞ്ഞെടുപ്പ്

ഓഹരി നിക്ഷേപങ്ങളിലെ നഷ്ട സാധ്യത നമുക്ക് ഒരിക്കലും പൂര്‍ണമായും ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ യുക്തിഭദ്രമായ പോര്‍ട്ട്‌ഫോളിയോ തെരഞ്ഞെടുപ്പിലൂടെ ആ റിസ്‌കിനെ നമുക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും. ഒപ്പം റിസ്‌ക് എടുക്കുവാന്‍ നമുക്ക് എത്ര താത്പര്യം ഉണ്ട്, അതിന് അനുസരിച്ച് പോര്‍ട്ട്‌ഫോളിയോ സമീകരിക്കുവാനും കഴിയും.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

പോര്‍ട്ട്‌ഫോളിയോ റിസ്‌ക് നിയന്ത്രിക്കുവാന്‍

പോര്‍ട്ട്‌ഫോളിയോ റിസ്‌ക് നിയന്ത്രിക്കുവാന്‍

പോര്‍ട്ട്‌ഫോളിയോ റിസ്‌ക് നിയന്ത്രിക്കുവാനുള്ള 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം. റിസ്‌ക് എടുക്കുവാനുളള നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് ഫണ്ടുകള്‍ തെരഞ്ഞെടുക്കുക. നിങ്ങളുടെ വരുമാന സ്ഥിരത, ലിക്വിഡിറ്റി, സാമ്പത്തീക ലക്ഷ്യങ്ങള്‍ നേടുന്നതിനായി മുന്നിലുള്ള സമയം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിസ്‌ക് എടുക്കുവാന്‍ നിങ്ങള്‍ക്ക് എത്രത്തോളം താത്പര്യമുണ്ടെന്ന് നിശ്ചയിക്കപ്പെടുന്നത്.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഉദാഹരണത്തിന്, ദീര്‍ഘകാല സാമ്പത്തീക ലക്ഷ്യങ്ങളുള്ള നിക്ഷേപകരാണെങ്കില്‍ അവര്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. എന്തെന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ സ്ഥിര വരുമാനം ഉറപ്പുനല്‍കുന്ന നിക്ഷേപോപാധികളേക്കാള്‍ ഏറെ ഉയര്‍ന്ന നേട്ടം നിക്ഷേപകന് ഉറപ്പു നല്‍കുവാന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കും. ഹ്രസ്വകാല നിക്ഷേപങ്ങളില്‍ ഇക്വിറ്റികള്‍ ഏറെ അസ്ഥിരതയുള്ളവയാണ് എങ്കിലും ദീര്‍ഘകാല നിക്ഷേപത്തിലൂടെ അത്തരം നഷ്ടങ്ങള്‍ മറി കടന്ന് മികച്ച ആദായം നിക്ഷേപകന് ഉറപ്പാക്കാന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലൂടെ സാധിക്കും.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

ഡബ്റ്റ് ഫണ്ടുകള്‍

ഡബ്റ്റ് ഫണ്ടുകള്‍

ഇനി, വരുമാനത്തില്‍ അസ്ഥിരതയോ അനിശ്ചിതാവസ്ഥയോ പ്രതീക്ഷിക്കുന്ന നിക്ഷേപകരാണെങ്കില്‍ അവര്‍ക്ക് ഡെബ്റ്റ് ഫണ്ടുകളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം. അത് മൂലധനത്തിന് സുരക്ഷിതത്വവും ഒപ്പം പെട്ടെന്ന് പണത്തിന് ആവശ്യം വരുന്ന സാഹചര്യത്തില്‍ ലിക്വിഡിറ്റിയും നിക്ഷേപകന് ഉറപ്പു നല്‍കുന്നു. ഓരോ മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളും പല അളവിലുള്ള റിസ്‌ക് സാധ്യതകളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നത് റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യം കൂടി പരിഗണിച്ചായിരിക്കണമെന്ന് എപ്പോഴും ഓര്‍ക്കുക.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

എസ്‌ഐപി

എസ്‌ഐപി

എസ്‌ഐപി നിക്ഷേപ രീതിയിലൂടെ ഓരോ മാസവും ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്്കീമിലേക്ക് നിക്ഷേപിക്കുവാന്‍ നിക്ഷേപകന് സാധിക്കും. ബാങ്ക് അക്കൗണ്ടില്‍ ഓട്ടോ ഡെബിറ്റ് സംവിധാനം നല്‍കിയാല്‍ ഓരോ മാസവും കൃത്യമായ ഒരു തീയ്യതിയില്‍ ആ നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റപ്പെടും. നീണ്ട കാലയളവിലേക്കായിരിക്കും എസ്‌ഐപി നിക്ഷേപം എന്നതിനാല്‍ വിപണി താഴേക്ക് പോകുമ്പോഴും തിരുത്തല്‍ നടക്കുമ്പോളും നിക്ഷേപ ചിലവ് ശരാശരിയായി മാറും.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

എസ്‌ഐപി ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ

എസ്‌ഐപി ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ

നിക്ഷേപത്തില്‍ നിന്നും പരമാവധി നേട്ടം സ്വന്തമാക്കുന്നതിനായി ഇക്വിറ്റി ഫണ്ട് നിക്ഷേപകര്‍ അവരുടെ എസ്‌ഐപി ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയെങ്കിലും നിലനിര്‍ത്തണം. അക്കൗണ്ടില്‍ നിന്നും ഓരോ മാസവും കൃത്യമായ തീയ്യതിയില്‍ പണം എസ്‌ഐപി നിക്ഷേപത്തിലേക്ക് മാറ്റപ്പെടുന്നതിനാല്‍ സാമ്പത്തീക അച്ചടക്കത്തില്‍ ഉറച്ചു നില്‍ക്കുവാനും അത് നിങ്ങളെ പ്രേരിപ്പിക്കും.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?

എന്‍എഫ്ഒകളിലെ നിക്ഷേപം

എന്‍എഫ്ഒകളിലെ നിക്ഷേപം

എന്‍എഫ്ഒകളില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാം. 10 രൂപ മുഖവിലയ്ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന പുതിയ മ്യൂച്വല്‍ ഫണ്ടുകളുടെ ഫസ്റ്റ് ടൈം സബ്‌സ്‌ക്രിപ്ഷനാണ് ന്യൂ ഫണ്ട് ഓഫീസേഴ്‌സ് അഥവാ എന്‍എഫ്ഒകള്‍. മിക്ക ഡിസ്ട്രിബ്യൂട്ടര്‍മാരും അവരുടെ കുറഞ്ഞ എന്‍എവി കാണിച്ച് എന്‍എഫ്ഒകള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കാറുണ്ട്.

ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!

എന്‍എഫ്ഒ നിക്ഷേപം ഒഴിവാക്കാം

എന്‍എഫ്ഒ നിക്ഷേപം ഒഴിവാക്കാം

കുറഞ്ഞ ഓഫര്‍ പ്രൈസ് മാത്രം എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുന്നതിനുള്ള കാരണമായി കാണാതെ എന്‍എഫ്ഒയുടെ ഫണ്ട് മാനേജറുടേയും ബന്ധപ്പെട്ട ഫണ്ട് ഹൗസിന്റെയും മറ്റ് ഫണ്ടുകളും അവയുടെ പ്രകടനവും വിശകലനം ചെയ്ത് വേണം തീരുമാനമെടുക്കുവാന്‍. നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യത്തിനും സാമ്പത്തീക ലക്ഷ്യങ്ങള്‍ക്കും യോജിക്കുന്നതാണെങ്കില്‍ മാത്രം എന്‍എഫ്ഒ തെരഞ്ഞെടുക്കാം. അല്ലാത്ത പകഷം നിങ്ങളുടെ നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുമായി മുന്നോട്ട് പോകാം.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്ക്കരിക്കാം

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്ക്കരിക്കാം

തുടക്കക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ പലപ്പോഴും സമീപകാലത്ത് മികച്ച ആദായം നല്‍കിയിട്ടുള്ള ഒന്നോ രണ്ടോ മ്യൂച്വല്‍ ഫണ്ടുകളിലായിരിക്കും അവരുടെ മുഴുവന്‍ തുകയും നിക്ഷേപം നടത്തുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് റിസ്‌ക് ഒന്നോ രണ്ടോ ഫണ്ട് മാനേജ്‌മെന്റ് ടീമുകളിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. വിപണിയിലെ ഘടകങ്ങള്‍ കാരണമോ, ഫണ്ട് മാനേജര്‍മാരുടെ തീരുമാനങ്ങളിലെ അപാകത കാരണമോ നിങ്ങള്‍ തെരഞ്ഞെടുത്ത ഫണ്ടുകള്‍ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എങ്കില്‍ മുഴുവന്‍ നിക്ഷേപത്തിന്റെ പ്രകടനത്തിലും ആ ഇടിവ് ദൃശ്യമാകും.

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

ഓരോ മൂന്ന് മാസത്തിലും അവലോകനം

ഓരോ മൂന്ന് മാസത്തിലും അവലോകനം

ഏതെങ്കിലും ഒരു ഫണ്ട് പ്രതീക്ഷിച്ച നേട്ടം നല്‍കാതെ മോശം പ്രകടനം കാഴ്ച വയ്ക്കുകയാണെങ്കില്‍ ആ നഷ്ടം നികത്തുവാനുള്ള ആദായം മറ്റ ഫണ്ടുകളില്‍ നിന്നും ലഭ്യമാകണം. കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അവലോകനം മോശം പ്രകടനത്തിലുള്ള ഫണ്ടുകളെ കണ്ടെത്തുവാന്‍ നിങ്ങളെ സഹായിക്കും. ഓരോ മൂന്ന് മാസത്തിലും ഈ അവലോകനം നടത്തേണ്ടതുണ്ട്. തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ടുകള്‍ റെഡീം ചെയ്യാം.

Read more about: smart investment mutual fund
English summary

how to reduce or manage the risk of mutual fund portfolio? try these tips | മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍

how to reduce or manage the risk of mutual fund portfolio? try these tips
Story first published: Monday, July 26, 2021, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X