ഒന്നിലധികം വായ്പകളും അവയുടെ തിരിച്ചടവും പ്രയാസമാകുന്നോ? വായ്പാ തിരിച്ചടവുകള്‍ എളുപ്പമാക്കുവാനിതാ ചില വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ കൈയ്യിലുള്ള മൂലധനം കൊണ്ട് നമുക്ക് സ്വന്തമാക്കുവാന്‍ സാധിക്കാത്ത സാമ്പത്തീക ലക്ഷ്യങ്ങള്‍ സ്വന്തമാക്കുവാനുള്ള എളുപ്പവഴിയാണ് വായ്പകള്‍. സ്വന്തമായൊരു വീടെന്ന സ്വപ്‌നമായിക്കൊള്ളട്ടെ, പുതിയൊരു കാര്‍ വാങ്ങിക്കുന്നതാവട്ടെ, മക്കളുടെ ഉന്നത വിദ്യാഭ്യാസ കാര്യമായിക്കൊള്ളട്ടെ അങ്ങനെ നമ്മുടെ എന്ത് ലക്ഷ്യങ്ങള്‍ സാധിക്കണമെങ്കിലും വായ്പകള്‍ നമ്മുടെ സഹായത്തിനെത്തും. ഇന്ന് വര്‍ധിച്ചു വരുന്ന വായ്പാ ഉപഭോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. അതിനാല്‍ തന്നെ ഒരേ സമയം ഒന്നിലധികം വായ്പകള്‍ ഉള്ളവരും ഇന്ന് നമുക്കിടയില്‍ കുറവല്ല.

 

വായ്പാ തിരിച്ചടവ്

വായ്പാ തിരിച്ചടവ്

എന്നാല്‍ ഒരേ സമയം ഈ വായ്പകളുടേയെല്ലാം തിരിച്ചടവ് കൈകാര്യം ചെയ്യുക എന്നത് അല്‍പ്പം പ്രയാസമേറിയ കാര്യം തന്നെയാണ്. ഒന്നിലധികം വായ്പകള്‍ സ്വന്തമായുള്ളപ്പോഴും എങ്ങനെയാണ് കൃത്യമായി വായ്പാ തിരിച്ചടവുകള്‍ നടത്തുക എന്ന് നമുക്കൊന്ന് നോക്കാം. നിങ്ങളുടെ കൈയ്യില്‍ എപ്പോഴാണോ അധിക തുക വരുന്നത്, വായ്പകള്‍ അപ്പോള്‍ തന്നെ അതുപയോഗിച്ച് തിരിച്ചടയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

കൈയ്യില്‍ പണമുള്ളപ്പോള്‍ തിരിച്ചടവ് നീട്ടിവയ്ക്കരുത്

കൈയ്യില്‍ പണമുള്ളപ്പോള്‍ തിരിച്ചടവ് നീട്ടിവയ്ക്കരുത്

വായ്പയുടെ ആദ്യ വര്‍ഷങ്ങളില്‍ മുന്‍കൂട്ടി വായ്പാ തുക അടയ്ക്കുന്നത് പലിശ ഇനത്തിലുള്ള തുക ലാഭിക്കുവാന്‍ സഹായകമാകും. അതിനാല്‍ തന്നെ കൈയ്യില്‍ പണമുണ്ടായിട്ടും ഒരിക്കലും വായ്പാ തിരിച്ചടവ് മാറ്റി വയ്ക്കരുത്. ഒന്നിലധികം വായ്പകളുടെ തിരിച്ചടവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പയ്ക്ക് തിരിച്ചടവില്‍ മുന്‍ഗണന നല്‍കുക.

 എമര്‍ജന്‍സി ഫണ്ടും നിക്ഷേപങ്ങളും

എമര്‍ജന്‍സി ഫണ്ടും നിക്ഷേപങ്ങളും

നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടോ നിക്ഷേപങ്ങളോ ഉപയോഗിച്ച് വായ്പാ തിരിച്ചടവ് നടത്തുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്കും സുപ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും നിങ്ങള്‍ക്ക് പിന്നീട് വലിയ പലിശ നിരക്ക് ഈടാക്കുന്ന വായ്പകളെ ആശ്രയിക്കേണ്ടതായി വരും. ഇനി മറ്റൊരു വഴിയുമില്ല എന്നാണെങ്കില്‍ വായ്പാ തിരിച്ചടവിന് സ്ഥിര നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്. പിന്നീട് ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളെ ഉപയോഗിക്കാം. സ്ഥിര ആദായം നല്‍കുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം മിക്ക വായ്പകളുടേയും പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും.

എമര്‍ജന്‍സി ഫണ്ട് എന്തിന്?

എമര്‍ജന്‍സി ഫണ്ട് എന്തിന്?

തൊഴില്‍ നഷ്ടപ്പെടുകയോ, തൊഴില്‍ ചെയ്യാന്‍ സാധിക്കാതെ ഇരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ നമ്മുടെ ചിലവുകള്‍ അഭിമുഖീകരിക്കുവാനായി നാം മാറ്റി വയ്ക്കുന്ന തുകയാണ് എമര്‍ജന്‍സി ഫണ്ട്. ചുരുങ്ങിയത് 6 മാസത്തേക്ക് എങ്കിലുമുള്ള എല്ലാ ചിലവുകള്‍ക്കുള്ള തുകയായിരിക്കണം എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. വായ്പാ തിരിച്ചടവ് ഇഎംഐ തുകയ്ക്കുള്ള പണവും ഇതില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണം. ഇത് അപ്രതീക്ഷിത സാഹചര്യത്തില്‍ വരുമാനം നിലച്ചാലും വായ്പാ തിരിച്ചടവ് മുടങ്ങാതിരിക്കുാവന്‍ സഹായിക്കും. അതുവഴി ബാങ്ക് ചാര്‍ജ് ചെയ്‌തേക്കാവുന്ന പിഴ തുകയില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും. ഒപ്പം പലിശ ഉയരുന്നതും, തിരിച്ചടവ് മുടങ്ങിയത് കാരണമുള്ള ക്രെഡിറ്റ് സ്‌കോര്‍ വീഴ്ചയും ഒഴിവാക്കാം.

ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക

ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. അതില്‍ എന്തെങ്കിലും അസ്വഭാവികത കാണുകയാണെങ്കില്‍ ക്രെഡിറ്റ് ബ്യൂറോയേയോ നിങ്ങളുടെ ബാങ്കിനേയോ വിവരം അറിയിക്കാവുന്നതാണ്. മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതാണ് അഭികാമ്യം.

Read more about: loan
English summary

How To Repay Personal Loans? If Multiple Loans Troubling You, Know In Details |ഒന്നിലധികം വായ്പകളും അവയുടെ തിരിച്ചടവും പ്രയാസമാകുന്നോ? വായ്പാ തിരിച്ചടവുകള്‍ എളുപ്പമാക്കുവാനിതാ ചില വഴികള്‍

How To Repay Personal Loans? If Multiple Loans Troubling You, Know In Details
Story first published: Monday, June 14, 2021, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X