വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കുന്നവരുണ്ട്. മനസിലാക്കി ഉപയോഗപ്പെടുത്തിയാല്‍ വലിയ വരുമാനക്കാര്‍ക്കും നികുതി അടയ്ക്കാതെ സമ്പാദിക്കാനാകും. നിരവധിയായി നികുതിയളവുകള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ അനുവദിക്കുന്നുണ്ട്. 80സി പ്രകാരമുള്ള ഇളവ്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം വഴിയുള്ള അധിക ഇളവ്, വിദ്യാഭ്യാസ, ഭവന വായ്പ, ഇന്‍ഷൂറന്‍സ് എന്നിങ്ങനെ പലതരത്തില്‍ വരുമാനത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നുണ്ട്. പത്ത് ലക്ഷം രൂപ വരുമാനമുള്ളൊരാള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുമെന്നാണ് പൊതുവെയുള്ള ധാരണ. കയ്യിലുള്ള പണം അറിഞ്ഞ് ക്രമീകരിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ 10 ലക്ഷം രൂപയോ അതിൽ കുറവോ വരുമാനമുള്ളയാൾക്ക് ഒരു രൂപ പോലും നികുതിയടയ്ക്കേണ്ടി വരില്ല. അത് എങ്ങനെയാണെന്ന് നോക്കാം.

 

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍

വാര്‍ഷിക വരുമാനം 10,00,000 രൂപയായ വ്യക്തിക്ക് 20,000 രൂപ പലിശ വരുമാനവും അടക്കം 10,20,000രൂപയാണ് ആകെ നികുതി ബാധാകമായ വരുമാനം. ഇതില്‍ നിന്ന് വിവിധ ഇളവുകള്‍ ഉപയോഗിച്ച് നികുതി ലാഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ശമ്പളത്തില്‍ നിന്നോ പെന്‍ഷന്‍ വരുമാനത്തില്‍ നിന്നോ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. 2022-23 അസസ്‌മെന്റ് വർഷത്തില്‍ ഇത് 50,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നടത്താം. ഇത് പ്രകാരം വാര്‍ഷിക വരുമാനത്തില്‍ നിന്ന് 50000 രൂപ കിഴിച്ചാല്‍ 9.70 ലക്ഷം രൂപയാകും നികുതി ബാധകമായ വരുമാനം. 

Also Read: ഇപ്പോൾ നിക്ഷേപിക്കാം, നിരക്ക് കൂടുമ്പോൾ ഉയർന്ന പലിശ നേടാം; സ്ഥിര നിക്ഷേപകർ വിട്ടുകളയരുത് ഈ ബാങ്കിനെ

80സി

80സി

ഇതിന് ശേഷം ആദായ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കണം. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ഇക്വിറ്റി ലിങ്ക്ഡ് ടാക്‌സ് സേവിംഗ്‌സ് സ്‌കീം, തുടങ്ങിയ സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ നിക്ഷേപത്തിന് സെക്ഷന്‍ 80സിസിഡി(1ബി) പ്രകാരം 50,000 രൂപ അധിക ഇളവ് ലഭിക്കും. 2 ലക്ഷം രൂപ ഇളവ് ലഭിച്ചാൽ നികുതി ബാധകമായ വരുമാനം 7.7 ലകഷമായി ചുരുങ്ങും. 

Also Read: ഇനി വായ്പയ്ക്കായി ഓടേണ്ട, ഈ വഴി പരീക്ഷിച്ചു നോക്കൂ; ഉടനടി പണം

ഭവന വായ്പ

ഭവന വായ്പ

ഭവന വായ്പയുള്ള വ്യക്തിയാണെങ്കില്‍ ഇതിന്റെ കൂടെ 2.00,000 ലക്ഷം രൂപ കൂടി ഇളവ് നേടാന്‍ സാധിക്കും. സെക്ഷന്‍ 24ബി പ്രകാരം ഭവന വായ്പയുടെ പലിശ ഇനത്തില്‍ അടയ്ക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. 7.7 ലക്ഷത്തില്‍ നിന്ന് 2 ലക്ഷം രൂപ കുറച്ചാൽ നികുതി ബാധാകമായ വരുമാനം 5.7 ലക്ഷമായി കുറയും. അടുത്ത ഇളവ് മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ നിന്ന നേടാം. കോവിഡ് കാലത്തിന് ശേഷം മെഡിക്കല്‍ ഇന്‍ഷൂറന്‍സിന് പ്രധാന്യമേറിയിട്ടുണ്ട്. മെഡിക്കല്‍ ഇന്‍ഷൂറന്‍ എടുത്ത വകയില്‍ 25,000 രൂപയുടെ ഇളവ് ലഭിക്കും. രക്ഷിതാക്കളുടെ ഇന്‍ഷൂറന്‍സ് വകയില്‍ 50,000 രൂപ അധികം ഇളവും ലഭിക്കും. ഇതോടെ നികുതി ബാധകമായ വരുമാനം 4.95 ലക്ഷം രൂപയായി കുറയും. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

87എ

87എ

നികുതി ബാധകമായ വരുമാനം 5 ലക്ഷത്തില്‍ കുറവായാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 87എ പ്രകാരം മുഴുവന്‍ തുകയ്ക്കും റിബേററ്റ് ലഭിക്കും. 4.95 ലക്ഷത്തിന്റെ 0.5 ശതമാനം കണക്കാക്കിയാല്‍ നികുതിയായി അടയ്ക്കേണ്ട് തുക 12,250 രൂപയാണ് വരിക. ഇളവുകൾ നേടിയ ശേഷം 12,500 രൂപയ്ക്ക് താഴെ നികുതി വന്നാൽ ഇത്തരം സാഹചര്യങ്ങളില്‍ സെക്ഷന്‍ 87എ പ്രകാരം നികുതി റിബേറ്റ് ലഭിക്കും. ഇത്തരത്തില്‍ നികുതി ഇളവുകള്‍ ഉപയോഗപ്പെടുത്തിയ ശേഷം പത്ത് ലക്ഷം വാര്‍ഷിക വരുമാനം ലഭിക്കുന്നയാള്‍ക്കും നികുതി പൂജ്യമാക്കി മാറ്റം.

Read more about: income tax
English summary

How To Save 100 Percentage Tax On Your 10 Lakh Annual Income; Details Here

How To Save 100 Percentage Tax On Your 10 Lakh Annual Income; Details Here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X