ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമുക്ക് ഏറ്റവും അനുയോജ്യമായ ഒരു ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക എന്നത് ഒരിക്കലും അത്ര എളുപ്പമുള്ള ഒരു പ്രവൃത്തിയല്ല. മിക്കവാറും നമ്മള്‍ ചെയ്യുക നമുക്ക് അക്കൗണ്ട് ഉള്ള നമ്മുടെ ബാങ്കില്‍ നിന്ന് തന്നെ ക്രെഡിറ്റ് കാര്‍ഡ് വാങ്ങിക്കുക എന്നതാണ്. എളുപ്പത്തില്‍ കാര്യം കഴിയുമല്ലോ എന്ന ഒറ്റക്കാരണമായിരിക്കും ആ തെരഞ്ഞെടുപ്പിന് പുറകിലുള്ളത്. കൂടാതെ ബാങ്കുമായുള്ള ബന്ധവും അവിടുന്ന് തന്നെ ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നത് കൂടുതല്‍ സൗകര്യപ്രദമായി തോന്നുകയും ചെയ്യും.

 

ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

നമുക്ക് യോജിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

നമുക്ക് യോജിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

എന്നാല്‍ യാഥാര്‍ഥ്യം എന്തെന്നാല്‍ നിങ്ങള്‍ വാങ്ങിച്ചിരിക്കുന്ന ആ കാര്‍ഡ് ആയിരിക്കില്ല നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള നല്ല ക്രെഡിറ്റ് കാര്‍ഡ്. നമുക്ക് യോജിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ തെരഞ്ഞെടുക്കാമെന്ന് ഇനി നമുക്ക് നോക്കാം. ചില കാര്‍ഡുകള്‍ റെസ്‌റ്റോറന്റുകളില്‍ മികച്ച ഇളവുകള്‍ നേടിത്തരുന്നവയായിരിക്കും. അതേ സമയം മറ്റു ചിലവ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോഴായിരിക്കും ഉപയോക്താവിന്റെ പോക്കറ്റ് സംരക്ഷിക്കുക. ചില കാര്‍ഡുകള്‍ പോക്കറ്റ് ഫ്രണ്ട്‌ലിയായി വിമാന യാത്ര നടത്തുവാന്‍ നിങ്ങളെ സഹായിക്കും. മറ്റ് ചിലവ റിവാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യുമ്പോള്‍ ഇരട്ടിക്കിരട്ടി നേട്ടം തിരികെ നല്‍കുന്നവയായിരിക്കും.

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

റിവാര്‍ഡ് പോയിന്റുകളും നേട്ടങ്ങളും

റിവാര്‍ഡ് പോയിന്റുകളും നേട്ടങ്ങളും

വര്‍ഷങ്ങള്‍ക്ക് മുമ്പ് റിവാര്‍ഡ് പോയിന്റുകള്‍ ഹോട്ടല്‍ റൂം ബുക്കിംഗിനായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഒരു ക്രെഡിറ്റ് കാര്‍ഡ് സിറ്റി ബാങ്ക് പുറത്തിറക്കിയിരുന്നു. അത്തരം ഓഫറുകള്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുവാനും കാര്‍ഡിന്റെ ഉപയോഗം ഉയര്‍ത്തുവാനും സഹായിക്കും. നിങ്ങള്‍ തെരഞ്ഞടുക്കേണ്ടത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് തികച്ചും യോജിക്കുന്ന ഒരു ക്രെഡിറ്റ് കാര്‍ഡായിരിക്കണം. നിങ്ങള്‍ ഒത്തിരി യാത്ര ചെയ്യാത്ത ഒരു വ്യക്തിയാണെങ്കില്‍ റിവാര്‍ഡ് പോയിന്റുകള്‍ വിമാന ടിക്കറ്റിലെ കിഴിവാക്കി മാറ്റിയിട്ടോ, ആകാശ യാത്രയിലെ ദൂരമാക്കി മാറ്റിയിട്ടോ നമുക്ക് പ്രയോജനമില്ലല്ലോ. അതിന് പകരം, ഷോപ്പിംഗില്‍ ഡിസ്‌കൗണ്ടുകളും അധിക വൗച്ചറുകളും നല്‍കുന്ന കാര്‍ഡ് ആണെങ്കില്‍ നിങ്ങള്‍ക്കത് കൂടുതല്‍ പ്രയോജനകരമാകുമല്ലോ.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

ചിലവഴിക്കല്‍ രീതിയെ അടിസ്ഥാനമാക്കി റിവാര്‍ഡ് പോയിന്റുകള്‍

ചിലവഴിക്കല്‍ രീതിയെ അടിസ്ഥാനമാക്കി റിവാര്‍ഡ് പോയിന്റുകള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ലഭിക്കുന്ന ബോണസാണ് റിവാര്‍ഡ് പോയിന്റുകള്‍ എന്ന് പറയാം. നിങ്ങള്‍ക്ക് എത്ര റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നു എന്നത് നിങ്ങളുടെ ചിലവഴിക്കല്‍ രീതിയെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിന് കാര്‍ഡില്‍ ചിലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാര്‍ഡ് പോയിന്റുകള്‍ വീതം നല്‍കും. അതേ സമയം സിറ്റി ബാങ്ക് നല്‍കുന്നത് ഓരോ പര്‍ച്ചേസിനും നിശ്ചിത തുക ക്യാഷ് ബാക്ക് ആണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കൂടെക്കൂടെ ചെറിയ ചെറിയ പര്‍ച്ചേസുകള്‍ നടത്തുന്ന വ്യക്തികള്‍ക്ക് ഇത്തരം ഓഫറുകള്‍ നേട്ടമാകും.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

അധിക ചാര്‍ജുകള്‍ ഈടാക്കാതെ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡുകളുമുണ്ട്. അടിക്കടി വിദേശ യാത്ര ചെയ്യേണ്ടി വരുന്ന വ്യക്തികള്‍ക്ക് ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനകരമാകും. ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കലുകളും നടത്താം. വിദേശ കറന്‍സി വിനിമയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സേവനം ഉപയോക്താക്കള്‍ക്ക് ഏറെ ലാഭകരമായിരിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഏറെ കരുതലോടെ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഏറെ കരുതലോടെ

ഇങ്ങനെ അധിക സേവനങ്ങളെല്ലാം ലഭിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഏറെ കരുതലോടെ ചെയ്യേണ്ട ഒന്നാണ്. വീഴ്ച വരുത്താതെ തിരിച്ചടവ് നടത്തിയില്ല എങ്കില്‍ അത് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിനെ കൊണ്ടെത്തിക്കുന്നത് വലിയ കടക്കെണിയിലായിരിക്കും എന്ന് മറക്കാതിരിക്കുക. നമ്മുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിന് പൂര്‍ണമായും യോജിക്കുന്ന ഒരു ക്രെഡിറ്റ് വാങ്ങിച്ച് അച്ചടക്കത്തോടെ ഉപയോഗിച്ചു തുടങ്ങാം.

Read more about: credit card
English summary

how to select the best suitable credit card that matches your needs with maximum benefits? here is some tips | ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

how to select the best suitable credit card that matches your needs with maximum benefits? here is some tips
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X