മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച ആദായം ഉറപ്പു നല്‍കുന്നവയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം എപ്പോഴും കേള്‍ക്കുന്ന വാക്കുകളാണ് ലോകത്തെ ഏറ്റവും മികച്ചത്, ഏറ്റവും ഉയര്‍ന്ന നിക്ഷേപം നല്‍കുന്നത് തുടങ്ങിയവയൊക്കെ. ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുന്നതിനാല്‍ നാം അവയില്‍ വീണ് പോകാനുള്ള സാധ്യതകളും ഏറെയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് ആലോചിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 
മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

നിങ്ങളുടെ ലക്ഷ്യം നിശ്ചയിക്കുക. നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ചായിരിക്കണം നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്ന് പറയുന്നുത് നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള എന്തുമാകാം. അത് ചിലപ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ആദായം നേടുക എന്നതാവാം, റിട്ടയര്‍മെന്റ് കാലത്തേക്കായി ഉയര്‍ന്ന സമ്പാദ്യം ഉറപ്പുവരുത്തുക എന്നതാവാം, നികുതി ഇളവ് നേടുക എന്നതാവാം, കുട്ടികളുടെ വിവാഹമോ വിദേശത്തുള്ള ഉന്നത വിദ്യാഭ്യാസ അങ്ങനെ എന്ത് വേണമെങ്കിലുമാകാം.

വിപണിയില്‍ നിന്നുള്ള അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ പല കാര്യങ്ങളും വിപണിയില്‍ നിന്നും കേള്‍ക്കാന്‍ ഇടയുണ്ട്. എന്നാല്‍ രണ്ടാമതൊരു ആലോചനയ്ക്ക് നില്‍ക്കാതെ പൂര്‍ണമായും അന്ധമായി ഒരു കാര്യവും വിശ്വസിക്കാതിരിക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് സാധ്യതയുള്ള എല്ലാ റിസ്‌കുകളും പരിശോധിക്കേണ്ടതുണ്ട്. ഒപ്പം ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ഓരോ നിക്ഷേപകരുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നതാണത്.

നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പരമാവധി ആദായത്തിലേക്ക് നിക്ഷേപകന് എത്തുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ നിക്ഷേപത്തിന്റെ മികച്ച പ്രകടനം ഉറപ്പുവരുത്തുവാനും ഇതുവഴി സാധിക്കും. നിങ്ങളുടെ ലക്ഷ്യത്തിനനുയോജ്യമായി ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. അതിന് അനുസരിച്ച് തന്നെ നിക്ഷേപം നടത്തുന്നത് ഇക്വിറ്റിയില്‍ വേണോ, ഡെബ്റ്റില്‍ വേണോ, സ്വര്‍ണത്തില്‍ വേണോ എന്നതും തീരുമാനിക്കാം. മുന്‍കാല പ്രകടനങ്ങള്‍ മാത്രം വിലയിരുത്തിയാകരുത് നിക്ഷേപം നടത്തുന്നത്.

എല്ലാ തരം നിക്ഷേപങ്ങളിലും റിസ്‌കുകള്‍ അടങ്ങിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലും റിസ്‌കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപത്തിന് തയ്യാറെടുകകുമ്പോള്‍ എല്ലാ തരത്തിലുമുള്ള നഷ്ട സാധ്യതകളും വിലയിരുത്തി വേണം തീരുമാനം കൈക്കൊള്ളേണ്ടത്.

മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ന്ന ലിക്വിഡിറ്റി ഉള്ളവയാണ്. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഏത് സമയത്തും നിക്ഷേപകര്‍ക്ക് റെഡീം ചെയ്യുവാന്‍ സാധിക്കും.രണ്ടോ മൂന്നോ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം നിക്ഷേപകന്റെ അക്കൗണ്ടിലേക്കെത്തിച്ചേരും.

മ്യൂച്വല്‍ ഫണ്ടുകള്‍ പൂര്‍ണമായും ഇക്വിറ്റികളാണ് എന്നത് പൂര്‍ണമായും തെറ്റായ ധാരണയാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ കൂടാതെ മറ്റ് ഫണ്ട് കാറ്റഗറികളുമുണ്ട്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ അതിനൊരുദാഹരണമാണ്. നിങ്ങള്‍ ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ഓഹരി വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഇനി നിക്ഷേപം നടത്തുന്നത് ഡെബ്റ്റ് ഫണ്ടുകളിലാണെങ്കില്‍ നിങ്ങള്‍ക്ക് കമ്പനിയ്ക്ക് പണം കടമായി നല്‍കുകയുമാണ് ചെയ്യുന്നത് എന്നതാണ് ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം.

ഹൈബ്രിഡ് ഫണ്ടുകള്‍ എന്ന പേരില്‍ മറ്റൊരു വിഭാഗം ഫണ്ടുകള്‍ കൂടിയുണ്ട്. അവയില്‍ ഇക്വിറ്റി ഫണ്ടുകളും ഡെബ്റ്റ് ഫണ്ടുകളും അടങ്ങിയിരിക്കുന്നു. വിപണയുടെ ചലനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അവയുടെ വിന്യാസം നിശ്ചയിക്കപ്പെടുന്നത്. ഈ മൂന്ന് ഫണ്ട് കാറ്റഗറികള്‍ക്കും പുറമേ കമ്മോഡിറ്റികളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് വിഭാഗങ്ങള്‍ കൂടിയുണ്ട്.

 

കൃത്യമായ ആസൂത്രണത്തോടെയും ചിട്ടയോടെയും നടത്തുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റിട്ടയര്‍മെന്റ് കാലത്തിന് ശേഷമുള്ള വരുമാനത്തിനായും ഉപയോഗപ്പെടുത്താമെന്ന് നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടുന്ന കാര്യമാണ്. ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി (സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍) രീതിയിലൂടെ സമ്പാദ്യം വളര്‍ത്തുവാന്‍ സാധിക്കുമെന്ന് നികുതി നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കൃത്യമായും ബുദ്ധിപരമായും കൈയ്യിലുള്ള പണം ഉപയോഗപ്പെടുത്തിയാല്‍ റിട്ടയര്‍മെന്റിന് ശേഷവും സമ്പാദ്യവും വരുമാനവും സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നര്‍ഥം.

Read more about: investment
English summary

how to select the best suitable mutual fund for your long term investment goals?

how to select the best suitable mutual fund for your long term investment goals?
Story first published: Thursday, November 4, 2021, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X