ബാങ്കില്‍ ചെല്ലാതെ തന്നെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റു ചെയ്യാം; എങ്ങനെയെന്നറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എസ്ബിഐ ഉപയോക്കാവാണോ? നിങ്ങള്‍ പുതിയ മൊബൈല്‍ നമ്പറിലേക്ക് മാറിയോ? പുതിയ നമ്പര്‍ ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്തുവോ? എങ്കിലിതാ ബാങ്കില്‍ ചെല്ലാതെ തന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവതരിപ്പിച്ചിരിക്കുകയാണ്.

 

ബാങ്കില്‍ ചെല്ലാതെ തന്നെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റു ചെയ്യാം; എങ്ങനെ

ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ബാങ്ക് ഇടപാടുകളെല്ലാം അതാത് സമയം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, നിങ്ങളുടോ അറിവോടെയല്ലാതെ നടക്കുന്ന തട്ടിപ്പ് ഇടപാടുകളെ എളുപ്പത്തില്‍ തിരിച്ചറിയുവാനും സാധിക്കും.

മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

എസ്ബിഐ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റു ചെയ്യേണ്ടതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.

  • നിങ്ങളുടെ എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ ലോഗിന്‍ ചെയ്യുക
  • മൈ അക്കൗണ്ട് & പ്രൊഫൈലില്‍ പോവുക
  • പ്രൊഫൈല്‍ ക്ലിക്ക് ചെയ്യുക
  • പേഴ്‌സണല്‍ ഡീറ്റിയല്‍സില്‍ മൊബൈല്‍ തിരഞ്ഞെടുക്കുക
  • ക്വുക്ക് കോണ്‍ട്ക്റ്റില്‍ ക്ലിക്ക് ചെയ്ത് ശേഷം എഡിറ്റ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക
  • പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക
  • ഒടിപി നമ്പര്‍ ജനറേറ്റ് ചെയ്യുക. നിങ്ങളുടെ പഴയ നമ്പറിലേക്ക് വന്നിരിക്കുന്ന ഒടിപി നല്‍കുക
  • സബ്മിറ്റ് ക്ലിക്ക് ചെയ്യുക
  • സ്‌ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തുക എന്നൊരു പോപ് അപ്പ് സന്ദേശം ദൃശ്യമാകും. ഓക്കെ ക്ലിക്ക് ചെയ്ത് തുടരുക
  • 3 വ്യത്യസ്ത മൊബൈല്‍ നമ്പര്‍ പരിശോധന രീതികള്‍ പുതിയ സ്‌ക്രീനില്‍ കാണിക്കും.

1- ഇരു ഫോണ്‍ നമ്പറുകളിലും ഒടിപി വരുന്നത് വഴി
2. എടിഎമ്മിലൂടെ അനുമതി നല്‍കാവുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് റിക്വസ്റ്റ്
3. കോണ്‍ടാക്റ്റ് സെന്റര്‍ വഴി അനുമതി നല്‍കുക

എസ്ബിഐ മൊബൈല്‍ ആപ്പിലൂടെ മൊബൈല്‍ നമ്പര്‍ എങ്ങനെ മാറ്റാം

  • എസ്ബിഐ മൊബൈല്‍ ആപ്പില്‍ ലോഗ്ഇന്‍ ചെയ്യുക
  • മെനു ടാബില്‍ നിന്നും മൈ പ്രൊഫൈല്‍ തിരഞ്ഞെടുത്ത് എഡിറ്റ് ക്ലിക്ക് ചെയ്യുക
  • പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക
  • ഒടിപി ജനറേറ്റ് ചെയ്ത് പഴയ മൊബൈല്‍ നമ്പറില്‍ വന്നിരിക്കുന്ന ഒടിപി നല്‍കുക
  • സബ്മിറ്റ് ക്ലിക്ക് ചെയ്യുക

1 രൂപാ കോയിന്‍ കൊടുത്ത് 1 ലക്ഷം രൂപ സ്വന്തമാക്കാം - എങ്ങനെയെന്ന് അറിയേണ്ടേ?
അപേക്ഷാ സ്റ്റാറ്റസും വെബ്‌സൈറ്റിലൂടെ ഇതേ രീതിയില്‍ പരിശോധിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ എസ്ബിഐയില്‍ ലോഗ് ഇന്‍ ചെയ്ത് പ്രൊഫൈലില്‍ നിന്നും പേഴ്‌സണല്‍ ഡീറ്റിയല്‍സ് തെരഞ്ഞെടുക്കുക. മൊബൈല്‍ നമ്പര്‍ പുതുക്കുക എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റാറ്റസ് കാണാവുന്നതാണ്.

Read more about: sbi
English summary

How To Update Mobile Number For SBI Savings Account From Home, Know In Details | ബാങ്കില്‍ ചെല്ലാതെ തന്നെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റു ചെയ്യാം; എങ്ങനെയെന്നറിയൂ

How To Update Mobile Number For SBI Savings Account From Home, Know In Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X