1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കാലത്ത് ജീവിതചിലവുകള്‍ കുതിച്ചുയരുകയാണ്. കാറിനും വീടിനും മാത്രമല്ല അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും വസ്ത്രത്തിനും പോലും വലിയ വിലകൊടുക്കേണ്ട സാഹചര്യം. ഇങ്ങനെയുള്ള കാലഘട്ടത്തില്‍ കയ്യിലുള്ള തുച്ഛമായ സമ്പാദ്യം എവിടെ നിക്ഷേപിക്കണമെന്ന സംശയക്കുഴപ്പത്തിലാണ് ആളുകള്‍ പലപ്പോഴും.

 

ചിട്ടയായി നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഏഴക്ക സംഖ്യയിലേക്ക് (10 ലക്ഷത്തില്‍ കൂടുതല്‍) സമ്പാദ്യമെത്തിക്കുക വലിയ പ്രയാസമുള്ള കാര്യമല്ല. നിക്ഷേപ കാലയളവും ആദ്യമേ പരാമര്‍ശിക്കേണ്ടതുണ്ട്. കയ്യിലുള്ള പണം വ്യവസ്ഥാപിതമായി നിക്ഷേപിച്ചാല്‍ ആറു വര്‍ഷം മതി സമ്പാദ്യം 10 ലക്ഷം രൂപ കടക്കാന്‍. ഇതെങ്ങനെയെന്നല്ലേ അടുത്ത ചോദ്യം? പറയാം.

സമ്പാദ്യം ഏഴക്ക സംഖ്യയിലേക്ക്

സമ്പാദ്യം ഏഴക്ക സംഖ്യയിലേക്കാണ് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരല്‍പ്പം 'റിസ്‌ക്' കൂടിയ നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയണം. നഷ്ടസാധ്യത കുറവെന്ന കാരണം കൊണ്ടാണ് ആളുകള്‍ മിക്കപ്പോഴും പബ്ലിക് പ്രോവിഡന്റ് ഫണ്ടിലും (പിപിഎഫ്) ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികളിലും (ഫിക്‌സഡ് ഡെപ്പോസിറ്റ്) പൈസയിടുന്നത്. എന്നാല്‍ ഇത്തരം നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിട്ടേണിന് ഒരു പരിധിയുണ്ട്. നല്‍കുന്ന നിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കുന്നവര്‍ കുറച്ചൊന്ന് 'റിസ്‌ക്' എടുക്കാന്‍ തയ്യാറാവണം.

മ്യൂച്വൽ ഫണ്ടുകളുടെ പ്രസക്തി

ഓഹരി വിപണിയും ബോണ്ടുമാണ് ഉയര്‍ന്ന റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ പ്രധാനികള്‍. എന്നാല്‍ വലിയ ശതമാനം ആളുകള്‍ക്കും ഓഹരി വിപണിയിലെ കച്ചവടത്തില്‍ തിളങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. ഇതിന് മാര്‍ക്കറ്റ് സൂക്ഷ്മമായി നിരീക്ഷിക്കണം; വിപണിയിലെ ഓരോ ചലനങ്ങളും വിലയിരുത്തണം. ഇവിടെയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രസക്തി.

മാസതവണയായി നിക്ഷേപിക്കാം

വര്‍ഷത്തില്‍ ഒരു തവണയോ മാസതവണകളായോ (വ്യവസ്ഥാപിത നിക്ഷേപം) മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. ഫണ്ട് മാനേജര്‍ വഴിയാണ് സാധാരണഗതിയില്‍ എല്ലാവരും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താറ്. ഒരു കമ്പനിയിലെ ഓഹരി മാത്രം വാങ്ങുമ്പോള്‍ നഷ്ടസാധ്യതകള്‍ ഏറെയാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെ ഓഹരി വാങ്ങുന്നതാണ് ഈ നഷ്ടസാധ്യത കുറയ്ക്കാനുള്ള മാര്‍ഗം.

ലിക്വിഡിറ്റി കൂടുതൽ

ഏറെ പണച്ചിലവുള്ള ഈ കാര്യം മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഏതൊരാള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാം; വില്‍ക്കാം. ഇക്കാരണത്താല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡിറ്റി മറ്റു നിക്ഷേപങ്ങളെക്കാള്‍ കൂടുതലാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുക്കിത് കൈമാറ്റം ചെയ്ത് പണരൂപത്തിലാക്കാനും സാധിക്കും.

കയ്യിലെത്ര കിട്ടും?

ഈ അവസരത്തില്‍ മ്യൂച്വല്‍ ഫണ്ടില്‍ 6 വര്‍ഷം നിക്ഷേപം നടത്തിയാല്‍ കയ്യിലെത്തുന്ന തുകയെത്രയെന്ന് ചുവടെ കാണാം. ഏറ്റവും കുറഞ്ഞത് 12 ശതമാനം പലിശ നിരക്കാണ് ഇവിടെ റിട്ടേണ്‍ അടിസ്ഥാനപ്പെടുത്തുന്നത്. ആദ്യ വര്‍ഷം മാസം 10,000 രൂപയും രണ്ടാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും മാസതവണ 1,000 രൂപ വീതം വര്‍ധിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപ രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

കണക്കുകൂട്ടൽ
വർഷം മാസതവണ വാർഷിക നിക്ഷേപം വർഷാവസാനം നിക്ഷേപ മൂല്യം
ഒന്നാം വർഷം 10,000 1,20,000 1,26,825
രണ്ടാം വർഷം 11,000 1,32,000 2,82,417

മൂന്നാം വർഷം

12,000 1,44,000 4,70,425
നാലാം വർഷം 13,000 1,56,000 6,94,959

അഞ്ചാം വർഷം

14,000 1,68,000 9,60,652
ആറാം വർഷം 15,000 1,80,000 12,72,724

മുകളില്‍ കൊടുത്തിരിക്കുന്ന കണക്കുപ്രകാരം ആറ് വര്‍ഷം മതി ഏഴക്ക സമ്പാദ്യം മ്യൂച്വല്‍ ഫണ്ടിലൂടെ സ്വന്തമാക്കാന്‍. ഇവിടെ മറ്റൊരു ചോദ്യം സ്വാഭാവികമാണ് — എല്ലാ മാസവും 10,000 രൂപ വീതം മിച്ചം പിടിക്കാന്‍ എങ്ങനെ സാധിക്കും? വിഷമിക്കേണ്ട, മാസം ഈ തുക മിച്ചം പിടിക്കാനുള്ള എളുപ്പവഴി ചുവടെ വായിക്കാം.

സമ്പാദ്യശീലം വളര്‍ത്താം

സമ്പാദ്യശീലം വളര്‍ത്താം

1. ആദ്യം സമ്പാദിക്കുക; പിന്നെ ചിലവിടുക: ചിലവിടുന്നതിലുപരി കയ്യിലെത്തുന്ന പണം സമ്പാദ്യമായി നിലനിര്‍ത്താനായിരിക്കണം മുന്‍കയ്യെടുക്കേണ്ടത്.

2. ബജറ്റ് നിശ്ചയിക്കുക: ഓരോ മാസവും കൃത്യമായി മുന്നോട്ട് പ്ലാന്‍ ചെയ്യുക. ആവശ്യമായ ചിലവുകള്‍ ഏതൊക്കെ അനാവശ്യമായ ചിലവുകള്‍ ഏതൊക്കെയെന്ന് തരംതിരിക്കുക. അനാവശ്യമായ ചിലവുകളില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ മിച്ചം പിടിക്കുന്ന തുക ഉയരും.

ലക്ഷ്യം വേണം

3. വാങ്ങുന്നതിന് മുന്‍പ് കാത്തുനില്‍ക്കുക: പുതിയ കാലത്ത് മോഹിപ്പിക്കുന്ന ഓഫറുകളും ഇളവുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകള്‍ കളംനിറയുന്നത് പതിവാണ്. എന്നാല്‍ അടുത്തതവണ എന്തെങ്കിലും വാങ്ങണമെന്ന് തീരുമാനിച്ചാല്‍ 48 മണിക്കൂര്‍ കാത്തുനില്‍ക്കുക. ഇതുവഴി എടുത്തുചാടിയുള്ള പര്‍ച്ചേസുകള്‍ ഒഴിവാക്കാം.

4. ലക്ഷ്യം വേണം: മറ്റെല്ലാ കാര്യങ്ങളെയും പോലെ സമ്പാദിക്കുന്നതിനും ഒരു ലക്ഷ്യം വേണം. എന്തിന് വേണ്ടിയാണ് പണം സമ്പാദിക്കുന്നതെന്ന് ആദ്യം തീരുമാനിക്കുക. പുതിയ കാര്‍, രാജ്യാന്തര യാത്രകള്‍ എന്നിങ്ങനെ ലക്ഷ്യം എന്തുമാകാം. ഇങ്ങനെയുള്ള ലക്ഷ്യം മനസിലുള്ളപ്പോള്‍ പണം സമ്പാദിക്കാനുള്ള ആവേശം കൂടും.

എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ

കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച 10 എസ്‌ഐപി മ്യൂചല്‍ ഫണ്ടുകള്‍ ചുവടെ കാണാം.

ഫണ്ട് 1 വർഷ റിട്ടേൺ 3 വർഷ റിട്ടേൺ 5 വർഷ റിട്ടേൺ
ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട് 10.66% 13.26% 10.52%
ഡിഎസ്പി ടാക്സ് സേവർ 15.80% 13.36% 11.99%
ഫ്രാങ്ക്ലിൻ ഇന്ത്യാ ഇക്വിറ്റി ഫണ്ട് 3.95% 9.15% 8.29%
ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഡിസ്കവറി ഫണ്ട് 2.24% 6.60% 6.93%
ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 16.67% 17.99% 12.47%
നിപ്പോൺ ഇന്ത്യ ടാക്സ് സേവർ ഫണ്ട് (ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതി) 2.29% 5.32% 4.47%
ഡിഎസ്പി ഇക്വിറ്റി ഓപ്പർച്യൂണിറ്റീസ് ഫണ്ട് 12.42% 12.44% 11.92%
മോട്ടിലാൽ ഓസ്വാൾ ലോങ് ടേം ഇക്വിറ്റി ഫണ്ട് 15.82% 14.49% -
ആദിത്യ ബിർല സൺ ലൈഫ് പ്യൂവർ വാല്യൂ ഫണ്ട് -8.09% 2.54% 5.54%
എച്ച്ഡിഎഫ്സി ഇക്വിറ്റി ഫണ്ട് 6.54% 12.06% 8.53%

Read more about: mutual fund smart investment
English summary

How To Utilize SIP Investment Plans: Increase To 10 Lakhs From 1 Lakh Within 6 Years

How To Utilize SIP Investment Plans: Increase To 10 Lakhs From 1 Lakh Within 6 Years. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X