നിക്ഷേപത്തില്‍ എങ്ങനെ വിജയിക്കാം? നിക്ഷേപ വിദഗ്ധന്‍ ചാള്‍സ് എല്ലിസ് പറയുന്നതെന്താണെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപ മേഖലയിലെ സര്‍വ്വപ്രശസ്തനായ ചാള്‍സ് ഡി എല്ലിസ് പറയുന്നത് നിക്ഷേപമെന്ന പ്രവൃത്തി ടെന്നിസ് കളിക്കുന്നത് പോലെയാണെന്നാണ്. അതായത് കളിയില്‍ ഏറ്റവും കുറവ് തെറ്റു വരുത്തുന്ന വ്യക്തിയായിരിക്കും ഗെയിം വിജയിക്കുന്നത്. പരാജയപ്പെട്ടവരുടെ കളി എന്ന് നിക്ഷേപ പ്രവര്‍ത്തനത്തെ വിശേഷിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതായത് സ്വയം വരുത്തി വയ്ക്കുന്ന തെറ്റുകളാല്‍ ഒപ്പമുള്ളവരേക്കാള്‍ പുറകിലാകാന്‍ സാധ്യതകള്‍ ഏറെയുണ്ട് എന്നത് തന്നെ.

 

നിക്ഷേപമെന്ന ഗെയിം

നിക്ഷേപമെന്ന ഗെയിം

ഗെയിമ ജയിക്കുവാനുള്ള മാര്‍ഗങ്ങള്‍ മനസ്സിലാക്കുവാന്‍ എളുപ്പമാണ്. എന്നാല്‍ അവ നടപ്പില്‍ വരുത്തുവാന്‍ അത്ര എളുപ്പമല്ല എന്നും എല്ലിസ് പറയുന്നു. 'നിക്ഷേപത്തില്‍ നിങ്ങള്‍ നടത്തുന്ന ഗെയിം ജയിക്കുവാനായി ഒഴിവാക്കാന്‍ സാധിക്കാത്ത ചില പ്രത്യേകതകള്‍ നിങ്ങള്‍ക്ക് ആവശ്യമാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഉയര്‍ന്ന ധാര്‍മികതയുണ്ടായിരിക്കണം എന്നതാണ്. ഒപ്പം മികച്ച നിയന്ത്രണം, ആഴത്തിലുള്ള അറിവും അവയുടെ കൃത്യമായ നടപ്പിലാക്കലുകളും.' അദ്ദേഹത്തിന്റെ വിന്നിംഗ് ദ ലോസേഴ്‌സ് ഗെയിം എന്ന പുസ്തകത്തില്‍ പറയുന്നു.

ചാള്‍സ് ഡി എല്ലിസ്

ചാള്‍സ് ഡി എല്ലിസ്

ഗ്രീന്‍വിച്ച് അസോസിയേറ്റ്‌സിന്റെ സ്ഥാപകനായ ചാള്‍സ് ഡി എല്ലിസിന് 5 പതിറ്റാണ്ടിലധികം കാലത്തെ നിക്ഷേപക ഉപദേശകനായുള്ള പ്രവൃത്തി പരിചയവുണ്ട്. 17ല്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. യേല്‍ കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ എല്ലിസ് ഹാര്‍ഡ് വാര്‍ഡ് ബിസിനസ് സ്‌കൂളിലാണ് എംബിഎ പഠനം നിര്‍വഹിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവേഷണവും പൂര്‍ത്തിയാക്കി. റോക്ക് ഫെല്ലര്‍ ഫൗണ്ടേഷനില്‍ നിന്നാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.

സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം

സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം

ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആണ് തന്റെ പ്രവര്‍ത്തന മേഖല എന്ന് അദ്ദേഹം അവിടെ വച്ച് തിരിച്ചറിഞ്ഞു. 1972ല്‍ നിക്ഷേപ ഉപദേശക സ്ഥാപനമായ ഗ്രീന്‍വിച്ച് അസോസിയേറ്റ്‌സ് ആരംഭിച്ചു. വലിയ സ്ഥാപന നിക്ഷേപകര്‍ക്കും, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ഉപദേശകരായി സ്ഥാപനം വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊഫഷണല്‍ പ്രവര്‍ത്തന മികവിന് പുരസ്‌കാരം സ്വന്തമാക്കുന്ന 13 വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് എല്ലിസ്. നിക്ഷേപ പ്രവര്‍ത്തന മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

നിക്ഷേപം പ്രൊഫഷണലാകുമ്പോള്‍

നിക്ഷേപം പ്രൊഫഷണലാകുമ്പോള്‍

ഓഹരി വിപണിയിലെ നിക്ഷേപം വിജയിക്കുന്നവരുടെ ഗെയിം ആണെന്നാണ് 1950കളുടെ തുടക്കത്തില്‍ എല്ലിസ് പറഞ്ഞിരുന്നത്. അന്ന് 90 ശതമാനത്തിലധികം പേരും വ്യക്തിഗത നിക്ഷേപകരായിരുന്നു. ഒപ്പം കമ്പനികളെക്കുറിച്ചും മികച്ച ആദായം നേടുന്നതിനെക്കുറിച്ചും പഠിക്കുവാനും മനസ്സിലാക്കുവാനും അവര്‍ പരിശ്രമിക്കുകയും അതിനായി സമയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ആ കാലഘട്ടം മുതല്‍ തന്നെ ഇപ്പോള്‍ വിപണിയുടെ 90 ശതമാനവും ഉയര്‍ന്ന കഴിവുകളുള്ള പ്രൊഫഷണല്‍ നിക്ഷേപകരാണുള്ളത്.

പരാജയപ്പെട്ടവരുടെ ഗെയിം

പരാജയപ്പെട്ടവരുടെ ഗെയിം

നിക്ഷേപകര്‍ ഓഹരികളുമായോ, മ്യൂച്വല്‍ ഫണ്ടുകളുമായോ, ഇടിഎഫുകളുമായോ വ്യവഹാരം നടത്തുമ്പോള്‍ അവര്‍ മാസത്തില്‍ ഒരിക്കല്‍ ചെയ്യുന്ന ഇതേ കാര്യം ഓരോ ആഴ്ചയും ചുരുങ്ങിയത് 60 മുതല്‍ 80 മണിക്കൂറുകള്‍ വരെ മാറ്റിവച്ച് ചെയ്യുന്ന പ്രൊഫഷണലുകളോട് കൂടിയാണ് അവര്‍ വ്യവഹാരം നടത്തുന്നത്. ഈ നിക്ഷേപകര്‍ നിക്ഷേപ കാര്യങ്ങളില്‍ വളരെ മികച്ചവരായിരിക്കും. അതിനാല്‍ നിക്ഷേപമെന്ന ഗെയിം വിജയിക്കുന്നവരുടെ ഗെയിമില്‍ നിന്നും പരാജയപ്പെട്ടവരുടെ ഗെയിമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

നിക്ഷേപ ഗെയിം എങ്ങനെ കളിക്കാം?

നിക്ഷേപ ഗെയിം എങ്ങനെ കളിക്കാം?

എല്ലിസ് പറയുന്നത് പ്രകാരം ടെന്നിസിലെ പരാജയപ്പെട്ടവരുടെ കളിയില്‍ പരാജിതനായ വ്യക്തിയുടെ തെറ്റുകള്‍ക്ക് അനുസരിച്ചാണ് ഫലം നിശ്ചയിക്കപ്പെടുന്നത്. അതായത് തെറ്റുകള്‍ വരുത്താത്ത കളിക്കാരനായിരിക്കും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കുന്നത്. സമാന രീതിയില്‍ നിക്ഷേപത്തിലും ജയം നേടിയ വ്യക്തിയുടെ വലിയ പ്രവര്‍ത്തന തന്ത്രങ്ങളോ, വ്യത്യസ്തമായ നടപ്പില്‍ വരുത്തലുകളോ അല്ല ഫലം നിശ്ചയിക്കുന്നത്. മറിച്ച് പരാജിതരുടെ തെറ്റുകളാണ്.

തെറ്റുകള്‍ വരുത്താതെയിരിക്കുക

തെറ്റുകള്‍ വരുത്താതെയിരിക്കുക

അതിനാല്‍ ഓര്‍ക്കുക, നിക്ഷേപത്തില്‍ ജയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം തെറ്റുകള്‍ വരുത്താതെയിരിക്കുക എന്നതാണ്. ഓഹരി വിപണിയില്‍ നിലനില്‍ക്കുവാനുള്ള ഏറ്റവും മികച്ച കാര്യമായി എല്ലിസ് പറയുന്നത് വിപണിയെ തോല്‍പ്പിക്കുവാനുള്ള കളികള്‍ ഒഴിവാക്കുക എന്നതാണ്. ഏറ്റവും ചുരുങ്ങിയ വിലയില്‍ വിപണിയെ കൈയ്യാളുവാന്‍ ശ്രമിക്കുക. അതിനായി ഇന്‍ഡക്‌സ് ഫണ്ടുകള്‍ വാങ്ങിക്കുകയും നിങ്ങളുടെ ജീവിതോര്‍ജം മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക എന്നുമാണ് അദ്ദേഹം പറയുന്നത്.

ഇന്‍വസ്റ്റ്‌മെന്റ് മാനേജര്‍മാരെ സൂക്ഷിക്കുക

ഇന്‍വസ്റ്റ്‌മെന്റ് മാനേജര്‍മാരെ സൂക്ഷിക്കുക

നിക്ഷേപകര്‍ സ്വന്തമായി അവരുടേതായ പഠനങ്ങളും ആസൂത്രണങ്ങളും നടത്തണമെന്നാണ് എല്ലിസ് പറയുന്നത്. മറ്റ് പ്രൊഫണല്‍ മാനേജര്‍മാരെ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോകള്‍ കൈകാര്യം ചെയ്യുവാന്‍ അനുവദിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ഈ മാനേജര്‍മാര്‍ നിങ്ങള്‍ക്ക് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ അവരുടെ ആത്യന്തിക ലക്ഷ്യം അവര്‍ക്കുള്ള ലാഭം എങ്ങനെ ഉയര്‍ത്താം എന്നത് മാത്രമായിരിക്കും.

സ്വയം ആശ്രയിക്കുക

സ്വയം ആശ്രയിക്കുക

വിവേകമുള്ള നിക്ഷേപകര്‍ അവരെ സ്വയം മാത്രമേ ആശ്രയിക്കുകയുള്ളൂ. ഏറ്റവും വിരോധാഭാസമുള്ള കാര്യമെന്തെന്നാല്‍ നിക്ഷേപ സഹായ സേവനദാതാവിന്റെ കഴിവ് അളക്കുന്നതിനായി മതിയായ വിവരങ്ങള്‍ സ്വന്തമാക്കുന്നതിലൂടെ സ്വന്തം പോര്‍ട്ട് ഫോളിയോ കൈകാര്യം ചെയ്യുവാനും തീരുമാനമെടുക്കുവാനുള്ള കഴിവ് ഒരു നിക്ഷേപകന് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ദീര്‍ഘകാല നിക്ഷേപ വിജയത്തിന്റെ രഹസ്യം

ദീര്‍ഘകാല നിക്ഷേപ വിജയത്തിന്റെ രഹസ്യം

എല്ലിസിന്റെ അഭിപ്രായത്തില്‍ നിക്ഷേപം എന്നത് ഒരിക്കലും വിനോദോപാധിയായി കാണേണ്ടുന്ന ഒന്നല്ല. അതില്‍ തമാശയോ മറ്റ് രസകരമായ കാര്യങ്ങളോ ഒന്നും തന്നെയില്ല. മറിച്ച് നിക്ഷേപകരെല്ലാം അത് ഒരു ഉത്തരവാദിത്വമായി കാണണം. എങ്കില്‍ മാത്രമേ നിക്ഷേപത്തില്‍ അവര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. നിക്ഷേപത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം ബൗദ്ധികപരമായതല്ലെന്നും വൈകാരികമായതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുക

ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുക

വലിയ ഓഹരികളെക്കുറിച്ചും, നേട്ടങ്ങളെക്കുറിച്ചുമെല്ലാം സംസാരങ്ങളും ആര്‍പ്പുവിളികളും നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കും. എന്നാല്‍ ദീര്‍ഘകാല നിക്ഷേപ നേട്ടം കൈവരിക്കുന്നതിനായി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിലും നിങ്ങളുടെ നിക്ഷേപ പദ്ധതിയിലും ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്.

താങ്ങാവുന്നതിലും അപ്പുറത്തുള്ള റിസ്‌കുകള്‍ ഏറ്റെടുക്കാതിരിക്കുക

താങ്ങാവുന്നതിലും അപ്പുറത്തുള്ള റിസ്‌കുകള്‍ ഏറ്റെടുക്കാതിരിക്കുക

നിക്ഷേപകര്‍ അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തുള്ള റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകരുത് എന്നാണ് എല്ലിസ് പറയുന്നത്. നേട്ടത്തിനായി അമിത ശ്രമങ്ങള്‍ നടത്തുന്നവരില്‍ പലരും പരാജയത്തിലാണ് ചെന്നെത്തുന്നത് എന്നും എല്ലിസ് ചൂണ്ടിക്കാണിക്കുന്നു. വൈകാരികമായി പ്രവര്‍ത്തിക്കുമ്പോള്‍ നഷ്ടം വരുവാനാണ് സാധ്യതകള്‍.

തെറ്റുകള്‍ ഇവയാണ്

തെറ്റുകള്‍ ഇവയാണ്

നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപ യാത്രയില്‍ ചെയ്യുവാനിടയുള്ള തെറ്റുകളുടെ പട്ടികയും എല്ലിസ് പറയുന്നു. അവ ഇപ്രകാരമാണ്. വിപണിയെ ജയിക്കുവാനുള്ള അമിത പരിശ്രമം, മതിയായ പരിശ്രമം നടത്താതിരിക്കുകയും മതിയായ റിസ്‌ക് എടുക്കാതിരിക്കുകയും ചെയ്യുക, ക്ഷമാശീലമില്ലാതിരിക്കുക, വളരെയധികം വായ്പ വാങ്ങിക്കുക, അമിത ശുഭാപ്തി വിശ്വാസം, അഭിമാനിയാവുക, വൈകാരികമായി പ്രവര്‍ത്തിക്കുക. ഇത്തരം തെറ്റുകല്‍ നിക്ഷേപകര്‍ ഒഴിവാക്കേണ്ടതാണ്.

വിജയിക്കുവാനായി ഇതാ 10 നിക്ഷേപ നിര്‍ദേശങ്ങള്‍

വിജയിക്കുവാനായി ഇതാ 10 നിക്ഷേപ നിര്‍ദേശങ്ങള്‍

വ്യക്തികള്‍ക്ക് മികച്ച നിക്ഷേപ തീരുമാനം കൈക്കൊള്ളുവാനായി സഹായിക്കുന്ന 10 നിക്ഷേപ നിര്‍ദേശങ്ങളും എല്ലിസ് പറയുന്നു.

1. സമ്പാദ്യമുണ്ടായിരിക്കുക

2. ഊഹക്കച്ചവടം നടത്താതിരിക്കുക

3. നികുതി ഇളവുകള്‍ മാത്രം പ്രാഥമിക ലക്ഷ്യമാക്കി നിക്ഷേപത്തില്‍ ഒന്നും ചെയ്യാതിരിക്കുക

4. വീടിനെ ഒരു നിക്ഷേപമായി കാണാതിരിക്കുക

5. ക്രയ വസ്തുക്കളില്‍ വിനിമയം നടത്താതിരിക്കുക

6. സ്റ്റോക്ക് ബ്രോക്കര്‍മാരും മ്യൂച്വല്‍ ഫണ്ട് വില്‍പ്പനക്കാരും തമ്മില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കുക. അവരുടെ ജോലി നിങ്ങള്‍ക്ക് പണം ഉണ്ടാക്കി തരുക എന്നതല്ല, നിങ്ങളില്‍ നിന്ന് പണമുണ്ടാക്കുക എന്നതാണ്.

7. പുതിയ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാതിരിക്കുക

8.സുരക്ഷ മുന്‍നിര്‍ത്തി മാത്രം ബോണ്ടുകളില്‍ നിക്ഷേപിക്കാതിരിക്കുക

9. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവയില്‍ ഉറച്ചു നില്‍ക്കുക

1.നിങ്ങളുടെ വികാരങ്ങളെ പിന്തുടരാതിരിക്കുക. അവയെ അവിശ്വസിക്കുക.

വിന്നിംഗ് ദി ലൂസേഴ്‌സ് ഗെയിം എന്ന ചാള്‍സ് ഡി എല്ലിസിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിത്. മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: investment smart investment
English summary

how to win the investment games? make less mistakes- thouhts by Charles Ellis | നിക്ഷേപമെന്ന ഗെയിമില്‍ നിങ്ങള്‍ക്ക് എങ്ങനെ വിജയം നേടാം? നിക്ഷേപ വിദഗ്ധന്‍ ചാള്‍സ് എല്ലിസ് പറയുന്നതെന്താണെന്നറിയാം

how to win the investment games? make less mistakes- thouhts by Charles Ellis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X