ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കോവിഡ് കാലത്ത് ട്രഷറിയില്‍ നിന്നും പണം പിന്‍ വലിക്കുവാനോ, പണം കൈമാറ്റം ചെയ്യുന്നതിനോ ആയി ട്രഷറിയില്‍ പോയി വെയിലത്ത് തിരക്കില്‍ ക്യൂ നിന്ന് പ്രയാസപ്പടേണ്ട. ഓണ്‍ലൈനായി വീട്ടില്‍ നമ്മുടെ മുറിയുടെ സുരക്ഷിതത്വത്തില്‍ ഇരുന്ന് കൊണ്ടു തന്നെ എളുപ്പത്തില്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും.

 

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

ട്രഷറി ഇടപാടുകള്‍

ട്രഷറി ഇടപാടുകള്‍

സര്‍ക്കാര്‍ കാര്യങ്ങളുമായി സംബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ട്രഷറി വഴി നടത്തുന്നത് കൊണ്ട് ഏത് സമയത്ത് ചെന്നാലും ക്യൂ നിക്കാതെ ഇടപാട് നടത്തിപ്പോരുക എന്നത് സ്വപ്‌നത്തില്‍ മാത്രം നടക്കുന്ന ഒരു കാര്യമാണെന്ന് തമാശയ്ക്ക് വേണമെങ്കില്‍ പറയാം. കാരണം എപ്പോഴും വിവിധ ആവശ്യങ്ങള്‍ക്കായി ട്രഷറിയില്‍ ഏറെപ്പേര്‍ സന്ദര്‍ശിക്കാറുണ്ട്.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താം

ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താം

ട്രഷറിയില്‍ ഇടപാടുകള്‍ നടത്തുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവരെല്ലാം പണ ഇടപാടുകള്‍ക്കായി ട്രഷറിയെ ആശ്രയിക്കുന്നവരാണ്. വിശേഷ സമയങ്ങളില്‍ നേരത്തേ ശമ്പള വിതരണം നടത്തുന്ന സാഹചര്യമാണെങ്കില്‍ പലപ്പോഴും പൊതു സേവനങ്ങള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളിലും പ്രയാസങ്ങളില്ലാതെ, നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുടക്കം വരുത്താതെ ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

ട്രഷറി സേവിഗ്‌സ് അക്കൗണ്ട്

ട്രഷറി സേവിഗ്‌സ് അക്കൗണ്ട്

ട്രഷറി സേവിഗ്‌സ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുക. അതുവഴി ഓണ്‍ലൈനായി പണം പിന്‍വലിക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് ഉള്ള വ്യക്തികള്‍ ഓണ്‍ലൈനായി അക്കൗണ്ട് അരംഭിക്കുക. ശേഷം ഈ ഓണ്‍ലൈന്‍ അക്കൗണ്ട് നിങ്ങളുടെ ബാങ്കുമായി ബന്ധിപ്പിക്കാം. ഈ രണ്ട് കാര്യങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലെ പണം ഏത് സമയത്തും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാമല്ലോ.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെ ?

ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെ ?

ഇനി എങ്ങനെയാണ് ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിക്കുന്നത് എന്ന് നോക്കാം?

  • ട്രഷറി സേവിംഗ്‌സ് ബാങ്ക് വെബ്‌സൈറ്റില്‍ പ്രവേശിക്കുക.
  • ന്യൂ രജിസ്‌ട്രേഷന്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ട്രഷറി അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍, നിങ്ങളുടെ ഇ മെയില്‍ വിലാസം, യൂസര്‍ നെയിം എന്നിവ നല്‍കുക.
  • മേല്‍പ്പറഞ്ഞ വിവരങ്ങള്‍ കൃത്യമായി നല്‍കിക്കഴിഞ്ഞാല്‍ ശേഷം നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം.

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

ലോഗ് ഇന്‍ പാസ്വേഡും ട്രാന്‍സാക്ഷന്‍ പാസ്വേഡും

ലോഗ് ഇന്‍ പാസ്വേഡും ട്രാന്‍സാക്ഷന്‍ പാസ്വേഡും

  • അടുത്ത ഘട്ടം ഒടിപി നല്‍കുക എന്നതാണ്. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • അപ്പോള്‍ ട്രഷറി സേവിംഗ്‌സ് ബാങ്ക് അപ്ലിക്കേഷന്‍ പാസ്വേഡ് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും.
  • ഈ പാസ്വേഡ് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാം.
  • ലോഗ് ഇന്‍ ചെയ്തതിന് ശേഷം പുതിയ ലോഗ് ഇന്‍ പാസ്വേഡും ട്രാന്‍സാക്ഷന്‍ പാസ്വേഡും സെറ്റ് ചെയ്യണം.
  • യൂസര്‍ നെയിം, പുതിയ പാസ്വേഡ് എന്നിവ നല്‍കിയാല്‍ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പ്രവേശിക്കാം.

യൂട്യൂബില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാന്‍ അധിക വഴി!സൂപ്പര്‍ താങ്ക്‌സ് പറയുമോ കണ്ടന്റ് ക്രിയേറ്റര്‍മാര്‍?

അക്കൗണ്ട് വിവരങ്ങള്‍

അക്കൗണ്ട് വിവരങ്ങള്‍

അവിടെ നിങ്ങളുടെ ഇതുവരെയുള്ള ഇടപാടുകള്‍, അക്കൗണ്ടില്‍ നിലവിലുള്ള ബാലന്‍സ് തുക തുടങ്ങിയവയൊക്കെ പരിശോധിക്കുവാന്‍ സാധിക്കും. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യമെങ്കില്‍ അതും ലഭിക്കും. ട്രഷറിയില്‍ സ്ഥിര നിക്ഷേപമുളള വ്യക്തിയാണ് നിങ്ങളെങ്കില്‍ അതും കാണാം. ഈ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിങ്ങള്‍ക്ക് ലഭിക്കുക സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ്.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

പണം കൈമാറ്റം ചെയ്യാന്‍

പണം കൈമാറ്റം ചെയ്യാന്‍

ഈ ട്രഷറി അക്കൗണ്ടില്‍ നിന്നും മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ, മറ്റ് ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലേക്കോ പണം കൈമാറ്റം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. അക്കൗണ്ട് ഉടമയുടെ പേര്, ഐഎഫ്എസ്സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ട്രാന്‍സാക്ഷന്‍ പാസ് വേഡ് എന്നിവ നല്‍കിയാല്‍ ബെനഫിഷ്യറി ബാങ്ക് അക്കൗണ്ട് നമ്പര്‍ ചേര്‍ക്കാം. ഇതുപോലെ മറ്റു ടിഎസ്ബി നമ്പറും ചേര്‍ക്കുവാന്‍ സാധിക്കും.

പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

ഓണ്‍ലൈന്‍ അക്കൗണ്ട് സേവനം 24 മണിക്കൂറും

ഓണ്‍ലൈന്‍ അക്കൗണ്ട് സേവനം 24 മണിക്കൂറും

ബെനിഫിഷറി അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്തു കഴിഞ്ഞാല്‍ ഇടതുവശത്തു കാണുന്ന ഫണ്ട് ട്രാസ്ഫര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതില്‍ അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം അയക്കേണ്ട തുക നല്‍കുക. ബൈനിഫിഷറി അക്കൗണ്ട് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫോണിലേക്ക് ഒടിപി വരും. ഇതു നല്‍കിയാല്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ട്രഷറി അക്കൗണ്ടില്‍നിന്നു 2 ലക്ഷം രൂപ വരെ ഒരു ദിവസം കൈമാറ്റം ചെയ്യാം. ഓണ്‍ലൈന്‍ അക്കൗണ്ട് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്.

Read more about: treasury
English summary

how to withdraw and transfer money from treasury by online - step by step guide | ക്യൂ നിന്ന് മുഷിയണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

how to withdraw and transfer money from treasury by online - step by step guide
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X