വ്യക്തിഗത വായ്പകള്‍ ഉയര്‍ന്ന പലിശ നിരക്കുള്ള അണ് സെക്യേര്‍ഡ് വായ്പാ ഗണത്തിലുള്ള ഒന്നാണ്. അപ്രതീക്ഷിതമായി വ്യക്തിഗതകാര്യങ്ങള്ക്കായി പെട്ടെന്ന് നിങ്ങള്‍ക്ക് കുറച്ച് പണം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിഗത വായ്പ ഏറെ അനുയോജ്യമാണ്. ഈടുകളില്‍ ഇല്ലാത്ത വായ്പയായതിനാല്‍ തന്നെ ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ക്ക് യോജിക്കുന്നില്ല എന്ന് കണ്ടാല്‍ പെട്ടെന്ന് ബാങ്കുകള്‍ നിങ്ങളുടെ വായ്പാ അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതയും വ്യക്തിഗത വായ്പകളില്‍ ഏറെയാണ്. ഏതായാലും നിങ്ങള്‍ ഒരു വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മികച്ച ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുക എന്നത് നിങ്ങള്‍ക്ക് ഏത് രീതിയിലുള്ള വായ്പയായാലും അനുവദിച്ചു തരുന്നതിനുള്ള പ്രധാന ഘടകമാണ്. ക്രെഡിറ്റ് സ്കോര്‍ അഥവാ സിബില്‍ സ്കോര്‍ എന്നത് 300നും 900 ഇടയിലുള്ള ഒരു നമ്പാറാണ്. ആ നമ്പര്‍ ഒരു വ്യക്തിയുടെ വായ്പാ ചരിത്രത്തെ പ്രതിഫലിപ്പിക്കും. രാജ്യത്തെ ക്രെഡിറ്റ് ബ്യുറോകളാണ് ക്രെഡിറ്റ് സ്കോര്‍ തയ്യാറാക്കുന്നത്. 700 ഓ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് സ്കോറാണ് അഭികാമ്യമായി വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഒരു വ്യക്തിയുടെ മികച്ച വായ്പാ ചരിത്രത്തേയും ഉത്തരവാദിത്വത്തോടെയുള്ള തിരിച്ചടവ് സ്വഭാവത്തെയും അടയാളപ്പെടുത്തുന്നു.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യ സമയത്ത് തിരിച്ചടച്ചും പ്രതിമാസ ഇഎംഐ അടവുകളില്‍ വീഴ്ച വരുത്താതെയുമുള്ള ആരോഗ്യകരമായ സാമ്പത്തിക ശീലങ്ങള്‍ സ്വഭാവത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്. 750 മുകളിലാണ് ക്രെഡിറ്റ് സ്കോര്‍ എങ്കില്‍ എളുപ്പത്തില്‍ വായ്പ അനുവദിച്ചു കിട്ടുവാനുള്ള സാധ്യകളും ഏറെയാണ്. നിങ്ങളുടെ പേരില്‍ നിലവിലുള്ള മറ്റ് വായ്പകളെക്കുറിച്ചും ബാങ്ക് വ്യക്തിഗത വായ്പാ അപേക്ഷ പരിഗണിക്കുന്ന സമയത്ത് കൃത്യമായി പരിശോധിക്കും.
നിങ്ങളുടെ വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിനായാണത്. അപേക്ഷിച്ചിരിക്കുന്ന വായ്പയുടെ പ്രിതമാസ അടവും നിലവിലെ മറ്റ് ഇഎംഐകളും നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനത്തില്‍ അധികമാകുവാന്‍ പാടില്ല. വായ്പ അനുവദിക്കുന്നതിന് മുമ്പായി ബാങ്കുകള്‍ പരിശോധിക്കുന്ന മുഖ്യ ഘടകങ്ങളില്‍ ഒന്നാണിത്. അപേക്ഷകന്റെ തൊഴില്‍ ദാതാവിന്റെ പ്രൊഫൈലാണ് പരിശോധനയ്ക്ക് വിധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം. ന
ിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്ക് ക്രെഡിറ്റ് ബ്യൂറോയോട് നിങ്ങളുടെ വായ്പാ ശേഷി വിലയിരുത്തുവാന്‍ ആവശ്യപ്പെടും. വായ്പ അനുവദിക്കുന്നതിനുമായി മുമ്പായി കര്‍ശന പരിശോധനകളാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. വായ്പ ലഭിക്കുവാനുള്ള ധൃതിയില്‍ പല ബാങ്കുകളില്‍ അപേക്ഷ നല്‍കരുത്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ നിര്‍ണയത്തെ പ്രതികൂലമായി ബാധിക്കും. ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന വായ്പയാണ് വ്യക്തിഗത വായ്പകള്‍. വിവിധ ബാങ്കുകള്‍ 9 ശതമാനം മുതല്‍ 24 ശതമാനം വരെയാണ് വ്യക്തിഗത വായ്പകള്‍ക്കായി ഈടാക്കുന്നത്. അതിനാല്‍ത്തന്നെ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ വ്യക്തിഗത വായ്പകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. വായ്പ എടുക്കുന്നതിന് മുമ്പായി വിവിധ ബാങ്കുകളിലെ പലിശ നിരക്ക് താരമ്യം ചെയ്യുന്നതും നല്ലതാണ്.
സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങള്‍ മറികടക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മാര്‍ഗം വായ്പകളാണ്. ഒട്ടുമിക്ക ബാങ്കുകളും ഇന്നത്തെ കാലത്ത് പേഴ്സണല്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വായ്പ ലഭിക്കാന്‍ കൂടുതല്‍ രേഖകളൊന്നും ആവശ്യമില്ല, മാത്രമല്ല കുറച്ച് ദിവസത്തിനുള്ളില്‍ വായ്പ ലഭിക്കുകയും ചെയ്യും. ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വായ്പ അനുവദിക്കുന്ന ചില ഫിന്‍ടെക് കമ്പനികളുമുണ്ട്. എങ്കിലും ക്രെഡിറ്റ് സ്കോര്‍, വായ്പാ തുക, വരുമാനം, മറ്റ് വായ്പകളുടെ തിരിച്ചടവ് തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഏതൊരു ധനകാര്യ സ്ഥാപനവും നിങ്ങള്‍ക്ക് വായ്പ അനുവദിക്കുക.
ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍ സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന സ്കോര്‍ വളരെ താഴെയാണെങ്കില്‍ നിങ്ങളുടെ വായ്പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം. അതിനാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുമ്പോള്‍ സ്കോര്‍ 700-ന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു വായ്പ എടുത്തു എന്ന് പറയുമ്പോള്‍ തന്നെ അതില്‍ വ്യക്തമാകുന്നത് നിങ്ങളുടെ ആസ്തി വരുമാനത്തില്‍ നിന്നുകൊണ്ട് ജീവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ്.
വായ്പ എടുത്ത് കഴിഞ്ഞ് വീണ്ടും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകളുണ്ടായാല്‍ സംഗതി വീണ്ടും വഷളാകും. സാമ്പത്തികമായി നിങ്ങള്‍ പ്രതിസന്ധിയിലാണെങ്കില്‍ നിങ്ങളുടെ വായ്പകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന വ്യക്തമായ ആസൂത്രണം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരിക്കണം എന്നത് സുപ്രധാനമായ കാര്യമാണ്.