മാസം 5,000 രൂപ മാറ്റിവയ്ക്കാനുണ്ടോ? അഞ്ച് വർഷം വൈകിയാൽ നഷ്ടം 1.5 കോടിയിലധികം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാർഹിക ചെലവുകൾക്കായി ഇപ്പോൾ പ്രതിമാസം 50,000 രൂപ ചെലവഴിക്കുന്ന ഒരാൾക്ക് 30 വർഷത്തിനുശേഷം പ്രതിമാസം 2.16 ലക്ഷം രൂപ ആവശ്യമാണ്. അടുത്ത 30 വർഷത്തിനുള്ളിൽ ശരാശരി 5% പണപ്പെരുപ്പമാണ് കണക്കാക്കുന്നത്. റിട്ടയർമെന്റിനുശേഷം ഈ തുക നേടാൻ നിങ്ങൾക്ക് ഏകദേശം 4.32 കോടി രൂപയുടെ ഒരു റിട്ടയർമെന്റ് കോർപ്പസ് ആവശ്യമാണ്. ഒരാൾ നേരത്തെ തന്നെ നിക്ഷേപം ആരംഭിച്ചാൽ ജോലിസമയത്ത് തന്നെ ഈ തുക എളുപ്പത്തിൽ ശേഖരിക്കാനാകും.

അഞ്ച് വർഷം വൈകിയാൽ
 

അഞ്ച് വർഷം വൈകിയാൽ

നിങ്ങളുടെ വിരമിക്കലിനായി ലാഭിക്കുന്നതിന് നിങ്ങൾ അഞ്ച് വർഷത്തെ കാലതാമസം വരുത്തിയാലും അത് നിങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യത്തിൽ വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ നിക്ഷേപം 5 വർഷം വൈകിയാൽ നിങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചില ലളിതമായ കണക്കുകൂട്ടലുകളിലൂടെ കണ്ടെത്താം.

പിപിഎഫ്, സുകന്യ സമൃദ്ധി ഇളവുകള്‍ ഈ മാസം അവസാനിക്കും: നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

ഉദാഹരണം

ഉദാഹരണം

25 വയസുള്ള നിഷിത, വിക്രം, അഭിജിത് എന്നിവർ വിരമിക്കലിനായി എല്ലാ മാസവും മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ 5,000 രൂപ എസ്‌ഐ‌പി വഴി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. നിഷിത 25 വയസ്സിൽ നിക്ഷേപം ആരംഭിച്ചുവെങ്കിലും 30 വയസ്സ് തികഞ്ഞ ശേഷമാണ് വിക്രം തന്റെ എസ്‌ഐപി ആരംഭിച്ചത്. അഭിജിത് നിക്ഷേപം 5 വർഷം കൂടു വൈകിപ്പിച്ചു. അതിനാൽ വിരമിക്കൽ സമ്പാദ്യത്തിനായി 25 വർഷം മാത്രമേ അദ്ദേഹത്തിന് നിക്ഷേപം നടത്താൻ സാധിക്കൂ.

റിട്ടയർമെന്റ് സമ്പാദ്യം

റിട്ടയർമെന്റ് സമ്പാദ്യം

ഇതനുസരിച്ച് മൂന്ന് പേരുടെയും 60 വയസ്സ് തികയുമ്പോഴേക്കും നിഷിതയ്ക്ക് റിട്ടയർമെന്റ് സമ്പാദ്യത്തിൽ 3.24 കോടി രൂപയും വിക്രമിന് 1.76 കോടി രൂപയും അഭിജിത്തിന് 95 ലക്ഷം രൂപയും മാത്രമേ സമാഹരിക്കാൻ കഴിയൂ. ഒരാൾ തന്റെ വിരമിക്കലിനായി നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഈ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് കാലത്ത് ഗാർഹിക സമ്പാദ്യം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

പ്രാരംഭ വർഷങ്ങളിൽ

പ്രാരംഭ വർഷങ്ങളിൽ

പ്രാരംഭ വർഷങ്ങളിൽ നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോൾ കുറഞ്ഞ വരുമാനം കാരണം എല്ലാ മാസവും 5,000 രൂപ ലാഭിക്കാൻ നിങ്ങൾക്ക് കഴിയില്ലായിരിക്കാം, എന്നാൽ നിങ്ങൾക്ക് എല്ലാ മാസവും 2,000 രൂപ മുതൽ നിക്ഷേപിക്കാനും പിന്നീട് ശമ്പളം കൂടുന്നതിന് അനുസരിച്ച് എല്ലാ വർഷവും 10% വീതം നിക്ഷേപം വർദ്ധിപ്പിക്കാനും കഴിയും. ഇതനുസരിച്ച്, നിങ്ങൾ 25 വയസ്സുള്ളപ്പോൾ എല്ലാ മാസവും 2,000 രൂപയുടെ ഒരു എസ്‌ഐ‌പി ആരംഭിക്കുകയും 60 വയസ്സ് വരെ എല്ലാ വർഷവും 10% വർദ്ധിപ്പിക്കുകയും ചെയ്താൽ, നിങ്ങൾക്ക് അപ്പോഴേക്കും 3.19 കോടി രൂപയുടെ റിട്ടയർമെന്റ് കോർപ്പസ് ശേഖരിക്കാനാകും.

സാമ്പത്തിക ലക്ഷ്യം

സാമ്പത്തിക ലക്ഷ്യം

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം നേടുന്നതിന് നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് നല്ലതാണ്. ഈ നിയമം മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കും അതുപോലെ തന്നെ നിങ്ങളുടെ സ്വപ്ന ഭവനത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെ ബാധകമാണ്.

ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നൽകിയ ഇളവുകൾ സർക്കാർ ജൂലൈ 31 വരെ നീട്ടി

English summary

How your retirement savings will be affected if your investment is 5 years late | മാസം 5,000 രൂപ മാറ്റിവയ്ക്കാനുണ്ടോ? അഞ്ച് വർഷം വൈകിയാൽ നഷ്ടം 1.5 കോടിയിലധികം

With a few simple calculations you can find out how your retirement savings will be affected if your investment is 5 years late. Read in malayalam.
Story first published: Friday, July 31, 2020, 8:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X