ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി; അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ മേഖലാ ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേങ്ങളുടെ പലിശ നിരക്ക് പുതുക്കി. മെയ് 1 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. 7 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളും 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളും ഉപയോക്താക്കള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ
കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പലിശ നിക്ക് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ആക്‌സിസ് ബാങ്കും ഈ മാസം ഒന്നാം തീയ്യതി മുതല്‍ ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു.

 

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി; അറിയാം

7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2.75 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. 15 മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനവും, 30 മുതല്‍ 45 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനവുമാണ് പലിശ നിരക്ക്. 46 മുതല്‍ 90 ദിവസം വരെയാണ് സ്ഥിര നിക്ഷേപമെങ്കില്‍ 4 ശതമാനം പലിശ നിരക്ക് ലഭിക്കും. 181 ദിവസം മുതല്‍ 1 വര്‍ഷം വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.25 ശതമാനമാണ്.

9,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തൂ; സമ്പാദ്യമായി നേടാം 1.11 കോടി

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 സതമാനമാണ് ബാങ്ക് നല്‍കുന്ന വായ്പാ നിരക്ക്. 2 വര്‍ഷവും 1 ദിവസവും മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്ക് ലഭിക്കും.

ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളില്‍ 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 6 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം വരെയും പലിശ നിരക്ക് ലഭിക്കും.

ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?

മെയ് 1 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കുറച്ചിട്ടുണ്ട്. 1 ലക്ഷത്തിന് താഴെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് 4 ശതമാനം പലിശ നിരക്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ നല്‍കുക. 1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ അക്കൗണ്ടില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് 4.5 ശതമാനമായിരിക്കും പലിശ നിരക്ക്. 10 ലക്ഷം രൂപ മുതല്‍ 2 കോടി വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 5 ശതമാനം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

Read more about: fixed deposit
English summary

idfc first bank renewed fixed deposit interest rate ;know the details - explained |ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി; അറിയാം

idfc first bank renewed fixed deposit interest rate ;know the details - explained
Story first published: Sunday, May 9, 2021, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X