പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലെ പലിശാദായത്തില്‍ നിന്നും 17,000 രൂപ നികുതി ലാഭം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ സമ്പാദിക്കുന്ന വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നികുതി ഇളവിന്റെ നേട്ടങ്ങള്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍ ഇതിനായി ഏതൊക്കെ രീതിയിലാണ് നികുതി ഇളവ് നേടുവാന്‍ സാധിക്കുക എന്നത് സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. നല്ലൊരു തുക തന്നെ നികുതി ഇനത്തില്‍ ലാഭിക്കുവാന്‍ സാധിക്കുന്ന ധാരാളം വ്യവസ്ഥകള്‍ ആദായ നികുതി നിയമത്തിലുണ്ട്. ഇതില്‍ വകുപ്പ് 80TTA യും 80TBയും നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവയാണ്.

 

Also Read : നിക്ഷേപത്തിനായി തയ്യാറെടുക്കുകയാണോ? നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

 പലിശ ആദായത്തില്‍ നികുതി നേട്ടം

പലിശ ആദായത്തില്‍ നികുതി നേട്ടം

ഈ രണ്ട് വകുപ്പുകളും 2012-13 കാലയളവിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം അവരുടെ നിക്ഷേപ അക്കൗണ്ടിന്മേല്‍ നികുതി കിഴിവ് നേടുവാന്‍ സാധിക്കുന്നു. മൊത്ത വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ നികുതി ലാഭം കണക്കാക്കുന്നത്. വകുപ്പ് 80TTA പ്രകാരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും നേടുന്ന പലിശ ആദായത്തില്‍ 10,000 രൂപ വരെ ലാഭിക്കുവാന്‍ നികുതി ദായകര്‍ക്ക് സാധിക്കും. ഈ സേവിംഗ്‌സ് അക്കൗണ്ട് ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ, കോ ഓപ്പറേറ്റീവ് ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ ആകാം.

Also Read : ഐടിആര്‍ ഫയലിംഗില്‍ പിഴവ് പറ്റിയോ? എങ്ങനെ തിരുത്താമെന്നറിയൂ

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്

ഇതിനായി നികുതി ദായകര്‍ നികുതി കിഴിവ് ക്ലെയിം ചെയ്യേണ്ടതുണ്ട്. മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ ആദായ നികുതി നിയമത്തിലെ ഈ വകുപ്പിന് മറ്റു ചില നിയമങ്ങള്‍ കൂടിയുണ്ട്. അവയുടെ സഹായത്തോടെ അധിക നികുതി ഇളവും നേടുവാന്‍ സാധിക്കും.നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉണ്ട് എങ്കില്‍ അതിന്റെ പലിശ ആദായത്തിലും നികുതി ഇളവ് നേടാം.

Also Read : 10,000 രൂപ നിക്ഷേപത്തില്‍ നേടാം 16 ലക്ഷം; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തെക്കുറിച്ച് കൂടുതലറിയൂ

ആദായ നികുതി നിയമ പ്രകാരം

ആദായ നികുതി നിയമ പ്രകാരം

ആദായ നികുതി നിയമത്തിലെ വകുപ്പ് 10(15)(I) പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും നേടുന്ന പലിശ ആദായത്തിന്മേല്‍ 3,500 രൂപ വരെ നികുതി ഇളവ് നേടുവാന്‍ സാധിക്കും. സിംഗിള്‍ അക്കൗണ്ടിനാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. രണ്ടോ അതിലധികമോ വ്യക്തികള്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ജോയിന്റ് അക്കൗണ്ടുകളില്‍ നികുതി നേട്ടം 7,000 രൂപയായിരിക്കും.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍

ഇത്തരത്തില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ വകുപ്പ് 80TTA and 80TTB പ്രകാരം 1000 രൂപയും വകുപ്പ് 10(15)(i) പ്രകാരം അധികം 7,000 രൂപയുടേയും നികുതി നേട്ടം സ്വന്തമാക്കാം. അങ്ങനെ നികുതി ദായകര്‍ക്ക് മൊത്തം 17,000 രൂപയുടെ നികുതി നേട്ടം ഇതുവഴി ലഭ്യമാകും. പുതിയ നികുതി ക്രമത്തിലും ഈ ഇളവുകള്‍ ലഭ്യമാണ്.

ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ഒരു വ്യക്തിയ്ക്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരമാവധി അളവ് 1 ലക്ഷം രൂപ വരെയാണ്. അതിനാല്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നവരെ തേടി ആദായ നികുതി നോട്ടീസെത്തും. അതേ രീതിയില്‍ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 50 ലക്ഷം രൂപയാണ്. ഈ പരിധി ലംഘിക്കുന്ന നിക്ഷേപകര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കൈപ്പറ്റേണ്ടതായി വരും.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍

2020 -21 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സമയ പരിധി സിബിഡിടി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന 2021 സെപ്തംബര്‍ 30ല്‍ നിന്നും 2021 ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കൃത്യത ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധയോടെ വേണം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ക്ഷണിച്ചു വരുത്തുന്നതിന് കാരണമായേക്കാം.

Read more about: income tax
English summary

If you have an account with the post office, then tax exemption can be taken on its interest

If you have an account with the post office, then tax exemption can be taken on its interest
Story first published: Monday, November 15, 2021, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X