സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടു വാടക കൊടുത്തു മടുത്തോ? എങ്കില്‍ ഇനിയെങ്കിലും സ്വന്തമായൊരു വീടിനെക്കുറിച്ച് ആലോചിച്ചു കൂടെ? സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇനി ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) നിങ്ങളെ സഹായിക്കും.

 

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്

പുതിയ ഭവന വായ്പാ ഉപയോക്താക്കള്‍ക്കുള്ള പലിശ നിരക്കില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കുറവു വരുത്തിയിരിക്കുകയാണ്. അതായത് 700 മുകളിലാണ് നിങ്ങളുടെ സിബില്‍ സ്‌കോര്‍ (ക്രെഡിറ്റ് സ്‌കോര്‍) എങ്കില്‍ 6.90 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ഭവന വായ്പ ലഭിക്കും.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

കുറഞ്ഞ പലിശ നിരക്കില്‍

കുറഞ്ഞ പലിശ നിരക്കില്‍

6.90 ശതമാനമെന്ന കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും ഭവന വായ്പ ലഭ്യമാകണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 700 പോയിന്റിന് മുകളിലായിരിക്കണമെന്നത് നിര്‍ബന്ധമാണ്. 700 പോയിന്റിന് താഴെ സിബില്‍ സ്‌കോര്‍ ഉപയോക്താക്കള്‍ക്ക് ഈ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കുകയില്ല.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

സിബില്‍ സ്‌കോര്‍

സിബില്‍ സ്‌കോര്‍

എങ്ങനെയാണ് സിബില്‍ സ്‌കോര്‍ കണ്ടെത്തുക? അത് പറയുന്നതിന് മുമ്പായി എല്‍ഐസി ഭവന വായ്പയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്കൊന്ന് നോക്കാം. രാജ്യത്തെ ഒരുവിധം എല്ലാ ബാങ്കുകളും തന്നെ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ദീര്‍ഘമായ പ്രക്രിയ വായ്പ അനുവദിച്ചു ലഭിക്കുന്നതിനായി ആവശ്യമാണ്. ഒപ്പം ധാരാളം രേഖകളും ബാങ്കില്‍ സമര്‍പ്പിക്കേണ്ടതായി വരും.

Also Read : മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുമ്പോള്‍

അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍

അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും ഭവന വായ്പ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂമി റെസിഡന്‍ഷ്യലാക്കി മാറ്റി കാണിക്കേണ്ടതില്ല. മറ്റ് ബാങ്കുകളിലൊക്കെ ഇത് നിര്‍ബന്ധമാണ്. ഭവന വായ്പയ്ക്കായി നിങ്ങളുടെ സ്ഥലത്തിന്റെ രേഖകള്‍, സാലറി സ്ലിപ്പ്, മൂന്ന് മാസത്തെ സാലറി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ആരുടെ പേരിലാണോ വസ്തു ഉള്ളത് അയാളുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഒരു വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത രേഖ, ഫോറം 16 തുടങ്ങിയവയാണ് എല്‍ഐസിയില്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

എങ്ങനെയാണ് സിബില്‍ സ്‌കോര്‍ കണ്ടെത്തുക

എങ്ങനെയാണ് സിബില്‍ സ്‌കോര്‍ കണ്ടെത്തുക

ഇനി നേരത്തേ പറഞ്ഞത് പോലെ സിബില്‍ സ്‌കോര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ സിബില്‍ സ്‌കോര്‍ എത്രയായിരിക്കും? എങ്ങനെയാണ് സിബില്‍ സ്‌കോര്‍ കണ്ടെത്തുക എന്നൊക്കെയായിരിക്കും നിങ്ങളോരോരുത്തരും മനസ്സിലോര്‍ക്കുന്നത്. ഉപയോക്താവിന്റെ നേരത്തേയുള്ള വായ്പാ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് സിബില്‍ സ്‌കോര്‍ കണക്കാക്കപ്പെടുന്നത്.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്കായി ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ - നേട്ടങ്ങള്‍ അറിയാം

വായ്പാ തിരിച്ചടവ്

വായ്പാ തിരിച്ചടവ്

ഇതിന് മുമ്പ് ഉപയോക്താവ് വായ്പ എടുത്തിട്ടുണ്ടോ, ഇനി വായ്പ എടുത്തിട്ടുണ്ട് എങ്കില്‍ അത് കൃത്യ സമയത്ത് തിരിച്ചടവ് നടത്തിയിട്ടുണ്ടോ, തിരിച്ചടവ് കൃത്യമായി നടത്തിയിട്ടുണ്ട് എങ്കില്‍ സിബില്‍ സ്‌കോര്‍ തൃപ്തികരമായിരിക്കും. വായ്പ എടുത്തിട്ട് തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അത് സിബില്‍ സ്‌കോറിനെ ബാധിക്കും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

ഉയര്‍ന്ന സിബില്‍ സ്‌കോര്‍

ഉയര്‍ന്ന സിബില്‍ സ്‌കോര്‍

അതുകൊണ്ട് തന്നെ വായ്പ എടുത്തു കഴിഞ്ഞാല്‍ വീഴ്ച വരുത്താതെ കൃത്യ സമയത്ത് അതിന്റെ തിരിച്ചടവ് നടത്തുകയും വേണം. അല്ലാത്ത പക്ഷം സിബില്‍ സ്‌കോര്‍ താഴേക്ക് പോവുകയും, ഭാവിയില്‍ വീണ്ടുമൊരു വായ്പയ്ക്കായുള്ള ആവശ്യം വരുമ്പോള്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കാതിരിക്കാന്‍ അത് കാരണമാവുകയും ചെയ്യും.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

സിബില്‍ സ്‌കോര്‍ 700 പോയിന്റുകള്‍ക്ക് മുകളിലാണെങ്കില്‍

സിബില്‍ സ്‌കോര്‍ 700 പോയിന്റുകള്‍ക്ക് മുകളിലാണെങ്കില്‍

നിങ്ങളുടെ സിബില്‍ സ്‌കോര്‍ 700 പോയിന്റുകള്‍ക്ക് മുകളിലാണെങ്കില്‍ എല്‍ഐസിയില്‍ നിന്നും 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ 6.90 ശതമാനം പലിശ നിരക്കില്‍ ലഭ്യമാകും. ഇനി 50 ലക്ഷം രൂപയ്ക്ക് മുകളിലോ, 80 ലക്ഷം രൂപയ്ക്ക് മുകളിലോ ആണ് വായ്പ എടുക്കുന്നത് എങ്കില്‍ പലിശ നിരക്ക് 7 ശതമാനമായിരിക്കും.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

സിബില്‍ സ്‌കോര്‍ അറിയാം

സിബില്‍ സ്‌കോര്‍ അറിയാം

എങ്ങനെയാണ് സിബില്‍ സ്‌കോര്‍ പരിശോധിക്കുക എന്ന് നമുക്ക് നോക്കാം

  • ആദ്യം സിബില്‍ സ്‌കോര്‍ വെബ്‌സൈറ്റ് ആയ https://www.cibil.com/ തുറക്കുക
  • പ്രധാന പേജിലെ വലതു ഭാഗത്ത് മുകളില്‍ കാണുന്ന യുവര്‍ സിബില്‍ സ്‌കോര്‍ എന്നത് ക്ലിക്ക് ചെയ്യുക.
  • തുറന്ന് വരുന്ന സബ്‌സ്‌ക്രിപ്ഷന്‍ പേജിന്റെ താഴേ ഭാഗത്തായി സൗജന്യ തെരഞ്ഞെടുപ്പ് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.
  • ഇനി നിങ്ങളുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് നിങ്ങളുടെ പേരില്‍ ഒരു അക്കൗണ്ട് ആരംഭിക്കാം.
  • ആസപ്റ്റ്, കണ്‍ടിന്യൂ ക്ലിക്ക് ചെയ്യുക
  • അതിന് ശേഷം നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യണം.
  • നിങ്ങള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) നമ്പര്‍ ലഭ്യമാകും
  • ഒടിപി നമ്പര്‍ നല്‍കിയതിന് ശേഷം കണ്‍ടിന്യൂ ക്ലിക്ക് ചെയ്യാം
  • ശേഷം ഡാഷ് ബോഡ് പരിശോധിച്ചാല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ കണ്ടെത്താവുന്നതാണ്.

Read more about: lic
English summary

If your CIBIL score is more than 700 then you will get loan up to 50 lakh from LIC at 6.9 Percentage | സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

If your CIBIL score is more than 700 then you will get loan up to 50 lakh from LIC at 6.9 Percentage
Story first published: Wednesday, September 22, 2021, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X