സ്വന്തം പേരിലും വേണ്ടെ എന്തെങ്കിലും? സ്ത്രീകള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട 4 നിക്ഷേപ രീതികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടംബ ബജറ്റ് താളം തെറ്റാതിരിക്കാന്‍ കൂടുതല്‍ പരിശ്രമവും പുറത്തെടുക്കുന്നത് പൊതുവെ സ്ത്രീകളാണ്. അതിനാല്‍ തങ്ങളുടെ വരുമാനം വീട്ടുകാര്യം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചെലവിലേക്കായോ അല്ലെങ്കില്‍ ഇഎംഐ, ലോണ്‍ പോലെയുള്ളവയുടെ തിരിച്ചടവിനായോ മുഴുവന്‍ മാറ്റിവയ്ക്കാറാണ് പതിവ്. പക്ഷേ ഇത്തരത്തില്‍ ചെലവിട്ടാല്‍ വരുമാനമുണ്ടെങ്കില്‍ പോലും സ്വന്തം പേരില്‍ ആസ്തിയും സ്വത്തുക്കളുമൊന്നും ആര്‍ജിക്കാനാകാതെ വരാം. ഇത് നിശ്ചിത വരുമാനം മാത്രമുള്ള സ്ത്രീകളെ സംബന്ധിച്ച് ആശ്വാസ്യമായ സാഹചര്യമല്ല. അതിനാല്‍ ജീവിതത്തിലെ സാമ്പത്തിക സുരക്ഷിതത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

1) ഫ്‌ലെക്‌സി ഫിക്‌സഡ് ഡിപ്പോസിറ്റ്

1) ഫ്‌ലെക്‌സി ഫിക്‌സഡ് ഡിപ്പോസിറ്റ്

വേണ്ട തയാറെടുപ്പുകള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ആത്മവിശ്വാസം താനേവരും. അടിയന്തര ഘടങ്ങളില്‍ പണം സ്വരൂപിക്കുന്നതിലെ വെല്ലുവിളിയിലാണ് പല സ്്ത്രീകളും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ ആറു മാസത്തേക്ക് വേണ്ട ചെലവിന് തുല്യമായ തുക ഫ്‌ലെക്‌സി ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുക. ഇത് എളുപ്പത്തില്‍ പിന്‍വലിക്കാനാകും. മാത്രമല്ല, ഈ തുകയുടെ 90 ശതമാനം വരെ ഹ്രസ്വകാല വായ്പയായും എളുപ്പത്തില്‍ എടുക്കാം. അതിനുള്ള ഇടപാടുകളൊക്കെ വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ മുഖേന പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ. ഹ്രസ്വകാല നിക്ഷേപത്തിന് ഫ്‌ലെക്‌സി ഫണ്ടുകള്‍ ഉപകാരപ്പെടുമെങ്കിലും മൂന്ന് വര്‍ഷത്തിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ക്കായി ഇതില്‍ നിക്ഷേപിക്കുന്നത് ഗുണകരമാവില്ല.

2) ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ടോപ്-അപ്പ്

2) ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ടോപ്-അപ്പ്

ദിവസേന ചെലവ് വര്‍ധിക്കുന്ന ഇന്നത്തെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും അത്യന്താപേക്ഷിതമാണ്. തൊഴിലുടമ തരുന്ന ഇന്‍ഷുറന്‍സ് കവറേജില്‍ മാത്രമായി ആശ്രയിക്കാതെ വേറെയും എടുക്കാവുന്നതാണ്. വലിയ രോഗങ്ങളുടെ ചികിത്സാ ചെലവിന് 10- 20 ലക്ഷം വരെ കവറേജ് നല്‍കുന്ന പോളിസികളാവും തുണയേകുക. അിനാല്‍ സൂപ്പര്‍ ടോപ് പ്ലാന്‍ മുഖേന താരതമ്യേന ചെലവ് ചുരുക്കി മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനാവും.

Also Read: 'കത്തിക്കയറി' മെറ്റല്‍ ഓഹരികള്‍; മോത്തിലാല്‍ ഒസ്വാളിന്റെ പച്ചക്കൊടി ഇവര്‍ക്ക് - പട്ടികയില്‍ ടാറ്റ സ്റ്റീലും!

3) എന്‍പിഎസിലെ ഇക്വിറ്റി ഓപ്ഷന്‍

3) എന്‍പിഎസിലെ ഇക്വിറ്റി ഓപ്ഷന്‍

നേരത്തെ ജോലിയില്‍ നിന്നും വിരമിച്ചിട്ട് ജീവിതത്തില്‍ ബാക്കി വെച്ച അഭിലാഷങ്ങള്‍ക്കു പുറകേ പായുന്നവര്‍ നിരവധിയാണ്. അതിനാല്‍ പരമ്പരാഗത പിഎഫ്, ഇപിഎഫ് നിക്ഷേപങ്ങള്‍ ഇത്തരം ചിന്താഗതിയുള്ളവര്‍ക്ക് ഉപകരാപ്പെട്ടേക്കില്ല. അതിനാന്‍ എന്‍പിഎസ് നിക്ഷേപമാവും ചെലവു കുറഞ്ഞതും നേട്ടം കൂടതല്‍ കിട്ടാവുന്നതുമായ പെന്‍ഷന്‍ പ്ലാന്‍. ഇതിനായി ഇക്വിറ്റി ഓപ്ഷന്‍ സജീവമാക്കുകയും വേണം. ഇങ്ങനെ അച്ചടക്കത്തോടെ ഇക്വിറ്റി ഓപ്ഷന്‍ നിലനിര്‍ത്തിയാല്‍ ദീര്‍ഘകാലയളവില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ നേട്ടം ലഭിക്കാം. അതേസമയം, റിസ്‌ക് ബാലന്‍സ് ചെയ്യുവാന്‍ എന്‍പിഎസ്, ഇപിഎഫ് സംയോജിപ്പിച്ചും ചെയ്യാം.

4) ഫ്‌ലെക്‌സി കാപ് ഫണ്ട്‌സ്

4) ഫ്‌ലെക്‌സി കാപ് ഫണ്ട്‌സ്

സാധാരണഗതിയില്‍ ഓഹരി നിക്ഷേപത്തിനോട് സ്്ത്രീകള്‍ വിമുഖത പുലര്‍ത്താറുണ്ട്. പക്ഷേ പരമ്പരാഗത നിക്ഷേപങ്ങള്‍ക്ക് പണപ്പെരുപ്പത്തെ അതിജീവിച്ച് വലിയ നേട്ടം സമ്മാനിക്കാനാവില്ലെന്നതാണ് വസ്തുത. അതുപോലെ വലിയ ജീവിത ലക്ഷ്യങ്ങള്‍ മുന്നിലുള്ളവരില്‍ ഭൂരിപക്ഷത്തിനും മതിയായ തുക നിലവില്‍ നിക്ഷേപത്തിനായി കൈവശം ഉണ്ടായിരിക്കുകയുമില്ല. ഇത്തരം പശ്ചാത്തലത്തില്‍ നിക്ഷേപ തുകയുടെ 30 -40 ശതമാനമെങ്കിലും ഓഹരിയില്‍ നിക്ഷേപിക്കാതെ ലക്ഷ്യം നിറവേറ്റാനായേക്കില്ല.

മ്യൂച്ചല്‍ ഫണ്ടുകളാവും

എന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 5,000-ലേറെ കമ്പനികളില്‍ നിന്നും മികച്ചതിനെ കണ്ടെത്താനും എളുപ്പമാകില്ല. അതിനാല്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന മ്യൂച്ചല്‍ ഫണ്ടുകളാവും ഏറ്റവും ഉചിതമായ മാര്‍ഗം. ഇത്തരം ഓഹരി അധിഷ്ഠിത ഇക്വിറ്റി ഫണ്ടുകളില്‍, ദീര്‍ഘകാലയളവില്‍ റിസ്‌കിന് ആനുപാതികമായി മികച്ച ആദായം നല്‍കാന്‍ കഴിയുന്നത് ഫ്‌ലെക്‌സി കാപ്, മിഡ് കാപ്, ഇന്‍ഡ്കസ് കാപ് ഫണ്ടുകള്‍ക്കാവും.

Also Read: യുദ്ധം തിരിച്ചടിയാകും; 6 ഓഹരികളുടെ ടാര്‍ഗറ്റ് പ്രൈസ് വെട്ടിക്കുറച്ചു; നിങ്ങളുടെ പക്കലുണ്ടോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment smart investment
English summary

important 4 financial products to have every women to invest for their financial freedom

important 4 financial products to have every women to invest for their financial freedom
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X