ഈ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പ്രസ്താവന നടത്തുംമുന്‍പ് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ വേതനം ലഭിക്കുന്ന ഒരു ജീവനക്കാരന്‍ ആണെങ്കില്‍ ഇതിനോടകം തന്നെ നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങളോട് 2021 -22 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പ്രസ്താവന നടത്തണമെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ടാകും. ജീവനക്കാരന്‍ നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്ക് അനുസൃതമായിട്ടായിരിക്കും തൊഴില്‍ ദാതാവ് ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് അഥവാ ടിഡിഎസ് ഈടാക്കുന്നത്. ഈ വര്‍ഷം സാധാരണ നിക്ഷേപ പ്രസ്താവനയ്ക്ക് പുറമേ ജീവനക്കാര്‍ അവര്‍ തെരഞ്ഞെടുക്കുന്ന നികുതി ക്രമം കൂടി തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതുണ്ട്.

 
ഈ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പ്രസ്താവന നടത്തുംമുന്‍പ് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

ഈ വര്‍ഷത്തെ നിക്ഷേപ പ്രസ്താവന നടത്തുന്നതിന് മുമ്പായി നിങ്ങള്‍ ഓര്‍മിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.

വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് നികുതി ക്രമങ്ങളില്‍ ഏതെങ്കിലും ഒന്ന് നികുതി ദാതാവ് തെരഞ്ഞെടുക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്തും നികുതി ദായകന് നികുതി ക്രമം മാറ്റുവാന്‍ അവസരമുണ്ട്.

കോവിഡ് രണ്ടാംതരംഗം പിടിമുറുക്കും മുമ്പ് ആദ്യഘട്ടം പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം

പുതിയ നികുതി ക്രമം കുറഞ്ഞ സ്ലാബിലുള്ള നികുതിയാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ പുതിയ നികുതി ക്രമം തിരഞ്ഞെടുത്താല്‍ നിങ്ങളുടെ നികുതി ബാധ്യത കുറയുവാനും അതുവഴി നിങ്ങളുടെ തൊഴില്‍ ദാതാവിന് കുറഞ്ഞ നിരക്കില്‍ ടിഡിഎസ് ഈടാക്കുവാനും സാധിക്കും. എന്നാല്‍ പഴയ നികുതി ക്രമത്തിന് കീഴില്‍ നിങ്ങള്‍ യാതൊരു കിഴിവിനും നികുതി ഇളവിനും ഉന്നയിക്കുന്നില്ല എങ്കില്‍ മാത്രമാണ് ഇതുവഴിയുള്ള നേട്ടം നിങ്ങള്‍ക്ക് ലഭിക്കുക.

കുറഞ്ഞ നികുതി സ്ലാബിന്റെ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരും 15 ലക്ഷത്തില്‍ താഴെ വരുമാനം ഉള്ളവര്‍ക്കുമാണ് കുറഞ്ഞ ടിഡിഎസും കുടുതല്‍ ടേക്ക് ഹോം സാലറിയും ലഭിക്കുക. എന്നാല്‍ പുതിയ നികുതി ക്രമത്തിന് കീഴില്‍ ഈ ഇളവ് ലഭിക്കുകയില്ല.

കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്നുണ്ടോ? ആദ്യം വേണ്ടത് ട്രാവല്‍ ഇന്‍ഷുറന്‍സ്!

നികുതി ക്രമം മാറ്റി തിരഞ്ഞെടുക്കുന്നത് തെറ്റുകള്‍ സംഭവിക്കുന്നതിനും അധിക ബാധ്യതകള്‍ ഉണ്ടാകുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ അഡ്വാന്‍സ് ടാക്‌സ്, ടിഡിഎസ് അടയ്ക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ അടക്കുന്നതിനും നിലവിലുള്ള നികുതി ക്രമം തുടരുന്നത് തന്നെയാണ് അഭികാമ്യം. അധിക ബാധ്യതകള്‍ കടന്നുവരുന്നത് ഒഴിവാക്കുക എന്നത് തന്നെയാണ് ഇതിലെ പ്രധാന കാര്യം.

Read more about: salary
English summary

important things to know while making investment declaration for the year 2021-22

important things to know while making investment declaration for the year 2021-22
Story first published: Friday, April 16, 2021, 20:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X