ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖലകളിലുണ്ടായിട്ടുള്ള ടെക്‌നോളജിയുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടേയും വളര്‍ച്ച അതിവേഗത്തിലാണ്. കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ മാറ്റങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുകയും ചെയ്തു. അതിനൊപ്പം തന്നെ നാം കാണുന്ന ഒരു കാഴ്ചയാണ് പുതിയ പുതിയ ഫിന്‍ടെക് അപ്ലിക്കേഷനുകളുടെ ലോഞ്ചിംഗുകളില്‍ ഉണ്ടാകുന്ന വര്‍ധനവും.

 

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിലൂടെ നേടാം പ്രതിമാസം 3,300 രൂപ പെന്‍ഷന്‍!

ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍

ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍

ആപ്പ്‌സ് അനലറ്റിക്‌സ് സ്ഥാപനമായ ആപ്പ്‌സ്ഫ്‌ളെയര്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം 2019 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഫിന്‍ടെക് ആപ്പുകളുടെ ഏറ്റവും ഉയര്‍ന്ന എണ്ണം ഇന്‍സ്റ്റാളുകള്‍ നടന്നിട്ടുണ്ട്. ആഗോള കണക്കുകളില്‍ തന്നെ ഇന്ത്യയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ഫിന്‍ടെക് ആപ്ലിക്കേഷനുകളുടെ 1.49 ബില്യണ്‍ ഡൗണ്‍ലോഡുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറകില്‍ ഉള്ള ബ്രസീസില്‍ 500 മില്യണും ഇന്ത്യോനേഷ്യയില്‍ 400 മില്യണ്‍ ഡൗണ്‍ലോഡുകളുമാണ് ഫിന്‍ടെക് ആപ്പുകള്‍ക്ക് ഉള്ളത്.

Also Read : 420 രൂപാ നിക്ഷേപത്തില്‍ നേടാം ഓരോ മാസവും 10,000 രൂപാ വീതം!

ഫിന്‍ടെക് അപ്ലിക്കേഷനുകള്‍

ഫിന്‍ടെക് അപ്ലിക്കേഷനുകള്‍

ഏറ്റവും വേഗത്തില്‍ ഇന്‍സ്റ്റന്റ് വായ്പകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് ഇത്തരം ഫിന്‍ടെക് അപ്ലിക്കേഷനുകള്‍ കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഏതെങ്കിലും ബാങ്കുകളില്‍ ചെന്ന് വ്യക്തിഗത വായ്പയ്ക്ക് അപേക്ഷ നല്‍കിയാലും അവരത് അനുവദിച്ചു നല്‍കുന്നതിന് നിശ്ചിത സമയവും മറ്റ് പ്രക്രിയകളുമൊക്കെയുണ്ട്. അതേ സമയം ഇത്തരം ആപ്ലിക്കേഷനിലൂടെ വായ്പ എളുപ്പത്തില്‍ ലഭ്യമാവുകയും ചെയ്യും.

Also Read : 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമുകള്‍

അപകടങ്ങള്‍ പലത്

അപകടങ്ങള്‍ പലത്

പുറമേയുള്ള ഈ ആകര്‍ഷണത്തില്‍ മയങ്ങിയാണ് മിക്കവരും ഫിന്‍ടെക് ആപ്പുകളില്‍ നിന്നും വായ്പ എടുക്കുന്നത്. എന്നാല്‍ തിടുക്കപ്പെട്ട് ഈ വായ്പകള്‍ക്ക് പിന്നാലെ പോകുന്നത് ഒടുവില്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം. കൂടാതെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പൂര്‍ണമായും നശിപ്പിക്കുവാനും അവയ്ക്ക് സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അടുത്തിടെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 27 വായ്പാ അപ്ലിക്കേഷനുകളെ ബ്ലോക്ക് ചെയ്തിരുന്നു.

Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

അപായ സൂചനകള്‍ എന്തൊക്കെ?

അപായ സൂചനകള്‍ എന്തൊക്കെ?

എപ്പോഴും ഇത്തരം അപായ സൂചനകള്‍ വായ്പ എടുക്കുന്നതിന് മുമ്പായി മനസ്സിലുണ്ടാകണം. കൂടാതെ ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളുമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധമുള്ള വായ്പാ ദാതാക്കളെ മാത്രം തെരഞ്ഞെടുക്കുവാനും ശ്രദ്ധിയ്ക്കുക. ആപ്പുകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റന്റ് വായ്പകള്‍ എടുക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കിനി പരിശോധിക്കാം.

Also Read: ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

ഇന്‍സ്റ്റന്റ് വായ്പകള്‍

ഇന്‍സ്റ്റന്റ് വായ്പകള്‍

വികസിത രാജ്യങ്ങളായ യുകെയിലും യുഎസിലുമൊക്കെ ഇത്തരത്തില്‍ ഇന്‍സറ്റന്റ് വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി കര്‍ശന പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ആപ്പ് ബേസ്ഡ് വായ്പാ ദാതാക്കള്‍ക്കായി പൂര്‍ണമായതും കൃത്യമായതുമായ പ്രവര്‍ത്തന മാനദണ്ഡമോ നിയന്ത്രണങ്ങളോ നിലവിലില്ല. അതുകൊണ്ടുതന്നെ അപകടകാരികളായ അപ്ലിക്കേഷനുകള്‍ ഏതൊക്കെയാണെന്ന് പെട്ടെന്ന് കണ്ടെത്തുവാനും ഉപയോക്താക്കള്‍ക്ക് സാധിക്കാതെ വരുന്നു.

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

വിവരങ്ങള്‍ ശ്രദ്ധയോടെ

വിവരങ്ങള്‍ ശ്രദ്ധയോടെ

വായ്പ എടുക്കുന്നതിന് മുമ്പായി പലിശ നിരക്കിനെ സംബന്ധിച്ചും വായ്പാ കാലയളവിനെ സംബന്ധിച്ചും പിഴയെക്കുറിച്ചുമൊക്കെ വ്യക്തമായി മനസ്സിലാക്കുക. കമ്പനി പറയുന്ന നയ നിബന്ധനകള്‍ ഒരു ചടങ്ങ് പോലെ വെറുതേ വായ്ച്ചങ്ങ് പോയാല്‍ പോര എന്നര്‍ത്ഥം. പലപ്പോഴും ഉയര്‍ന്ന പ്രൊസസിംഗ് ചാര്‍ജും, തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ ദിവസക്കണക്കില്‍ ഈടാക്കുന്ന പിഴയും എളുപ്പത്തില്‍ വായ്പ കിട്ടിയ സന്തോഷം മായ്ച്ചു കളഞ്ഞ് നിങ്ങള്‍ക്കൊരു ദുസ്വപ്‌നമായി മാറുവാന്‍ അധികം സമയം വേണ്ടി വരില്ല.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

വായ്പാ ചരിത്രം

വായ്പാ ചരിത്രം

വായ്പാ ദാതാവ് നടത്തുന്ന ക്രെഡിറ്റ് ചെക്ക് നിങ്ങള്‍ക്ക് ഗുണകരമാണ്. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചതിന് ശേഷം വായ്പയ്ക്കായി അനുയോജ്യമായ പലിശ നിരക്ക് വായ്പാ ദാതാവി നിശ്ചയിക്കും. എന്നാല്‍ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത സമയത്ത് വായ്പ എടുക്കുന്നത് വളരെ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നതിന് കാരണമായേക്കാം. അതിനാല്‍ തന്നെ കൃത്യമായ വായ്പാ ചരിത്രം ഇല്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ വായ്പ എടുക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം

തിരിച്ചടവ് ശേഷി

തിരിച്ചടവ് ശേഷി

വായ്പാ ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഓഫറുകളും ഇളവുകളും കണ്ട് കണ്ണും പൂട്ടി അതിന് പുറകേ പോകുന്നത് മണ്ടത്തരമായിരിക്കും. നിങ്ങളുടെ തിരിച്ചടവ് കപ്പാസിറ്റിയില്‍ തന്നെ എപ്പോഴും ഉറച്ചു നില്‍ക്കുവാന്‍ ശ്രദ്ധിയ്ക്കുക. നിങ്ങള്‍ക്ക് തിരിച്ചടയ്ക്കുവാന്‍ സാധിക്കുമെന്ന് പരിപൂര്‍ണ ഉറപ്പുള്ള തുക മാത്രം വായ്പയായി വാങ്ങിക്കുക. മറ്റ് വായ്പകള്‍ അടച്ചു തീര്‍ക്കുന്നതിനായി വീണ്ടും വായ്പ വാങ്ങിക്കുന്നതും ശരിയായ രീതിയല്ല.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

വ്യാജന്മാരെ എങ്ങനെ കണ്ടെത്താം

വ്യാജന്മാരെ എങ്ങനെ കണ്ടെത്താം

മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ ദാതാക്കള്‍ ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നവയല്ല. ആര്‍ബിഐയുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളുമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് അവര്‍ ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത്. ന്യായമായി പ്രവര്‍ത്തിക്കുന്ന ഒരു വായ്പാ ദാതാവ് തങ്ങളുടെ നയ നിബന്ധനകള്‍ വളരെ വ്യക്തമായി ഉപയോക്താവിനെ അറിയിക്കുകയും വായ്പ നല്‍കുന്നതിന് മുമ്പ് തന്നെ അനുമതി പത്രം, വായ്പാ കരാര്‍ ഇഎംഐ ഷെഡ്യൂള്‍ എന്നിവ ഉപയോക്താവുമായി പങ്കുവയ്ക്കുകയും ചെയ്യും. അതേ സമയം തട്ടിപ്പുകാരായ ആപ്പുകള്‍ക്ക് അവരുടെ ലൈസന്‍സും മറ്റ് പോളിസി രേഖകളും വെളിപ്പെടുത്താതിരിക്കുന്നതിന് നിരവധി കാരണങ്ങളും പറയുവാനുണ്ടാകും.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

വായ്പ നല്‍കും മുമ്പ് മുന്‍കൂര്‍ അടവ്

വായ്പ നല്‍കും മുമ്പ് മുന്‍കൂര്‍ അടവ്

മുന്‍കൂര്‍ തിരിച്ചടവോ ഫീസോ വായ്പ നിങ്ങള്‍ക്ക് നല്‍കുന്നതിന് മുമ്പായി ആവശ്യപ്പെടുന്ന അപ്ലിക്കേഷനുകളും അപകട സൂചനയാണ് നല്‍കുന്നത്. കൂടാതെ ഏതൊരു അപ്ലിക്കേഷനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ഏതൊക്കെ തരത്തിലുള്ള പെര്‍മിഷനുകളാണ് ആപ്പ് ആവശ്യപ്പെടുന്നത് എന്നും വ്യക്തമായി ശ്രദ്ധിയ്ക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ആപ്പുകള്‍ ചോര്‍ത്തിയേക്കാം.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

വായ്പ എടുക്കുന്നത് ജാഗ്രതയോടെ മാത്രം

വായ്പ എടുക്കുന്നത് ജാഗ്രതയോടെ മാത്രം

എപ്പോഴായാലും ആപ്പുകള്‍ വഴി വായ്പ എടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ കൃത്യമായ പരിശോധന നടത്തിയതിന് ശേഷം മാത്രം വായ്പ എടുക്കാം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നമ്മുടെ പണം നഷ്ടമാകാതിരിക്കാന്‍ ഈ ജാഗ്രത അനിവാര്യമാണ്. ഒപ്പം. ഭാവിയില്‍ നമ്മെ കടക്കെണിയിലേക്ക് തള്ളിവിടാതിരിക്കാനായി ആപ്പിനെക്കുറിച്ചും അവയുടെ നിബന്ധനകളും പ്രവര്‍ത്തനങ്ങളും കൃത്യമായി മനസ്സിലാക്കാം.

Read more about: loan
English summary

important things you should keep in mind before going to take an instant app loans | ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

important things you should keep in mind before going to take an instant app loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X