ആദായ നികുതി ഇളവുകളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ മനസില്‍ വരുന്നത് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സിയാണ്. പല നിക്ഷേപങ്ങൾക്കും നികുതിയിളവ് തരുന്നത് 80സി പ്രകാരമാണ്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ സെക്ഷൻ 80സി ഉപയോഗിച്ച് ആദായ നികുതിയിനത്തില്‍ ഇളവ് ലഭിക്കും. വ്യക്തികള്‍ക്കും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലികള്ക്കുമാണ് ഈ സെക്ഷന്റെ ഗുണം ലഭിക്കുന്നത്. ഇത് കൂടാതെ ആദായ നികുതി നിയമത്തിൽ നിരവധി വകുപ്പുകൾ ഇളവ് നൽകുന്നതായിട്ടുണ്ട്. നിക്ഷേപങ്ങളും വായ്പകളും നികുതിയിളവ് ലഭിക്കുന്ന സ്കീമുകളിലേക്ക് മാറ്റിയാൽ ഇതിന്റെ ഗുണം ലഭിക്കും. ഇത്തരത്തിൽ നികുതിയിളവ് ലഭിക്കുന്ന ആദായ നികുതി നിയമത്തിലെ വിവിധ വകുപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം.

80 സിസിഡി(1ബി)
ആദായ നികുതി നിയമം 1961 സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം ഇളവ് നേടാന്‍ നാഷണല്‍ പെന്ഷന് സിസ്റ്റ(എന്‍പിഎസ്) ത്തില്‍ നിക്ഷേപം ആരംഭിക്കണം. വർഷത്തിൽ എന്‍പിഎസ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ഉണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പെന്ഷന് പദ്ധതിയായ എന്‍പിഎസില്‍ സ്വകാര്യ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അംഗമാകാം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സെക്ഷന്‍ 80സിസിഡി (1) പ്രകാരം 50,000 രൂപയുടെ അധിക ഇളവ് ലഭിക്കും.
Also Read: വീട് വെക്കാനൊരുങ്ങുന്നവർക്ക് നികുതി ഭാരം ഇറക്കിവെയ്ക്കാം; വഴികളറിയാം

സെക്ഷന്‍ 80 ഡി
ആരോഗ്യ ഇന്‍ഷൂറന്‍സ് കുടുംബത്തിൽ ഒഴിവാക്കാനാവാത്ത കാര്യമാണ്. നികുതിദായകൻ ചേരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സിന് നികുതിയളവ് ഉണ്ട്. രക്ഷിതാക്കളുടെ പേരില്‍ അടക്കുന്ന പ്രീമിയമാണെങ്കിലും ഇളവ് ലഭിക്കും. സെക്ഷന്‍ 80ഡി പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ ജീവിത പങ്കാളിയുടെയും മകന്റെയും ആരോഗ്യ ഇന്‍ഷൂറന്‍സ് അടച്ച തുകയിൽ 25,000 രൂപ വരെ ഇളവ് നേടാം. രക്ഷിതാക്കള്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ അവരുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയിലും 25,000 രൂപയ്ക്ക് ഇളവുണ്ട്.

സെക്ഷന്‍ 80ജിജി
ഹോം റെന്റ് അലവന്‍സ് (എച്ചആര്‍എ) ലഭിക്കാത്ത ശമ്പളക്കാര്‍ക്ക് ആദായനികുതിസെക്ഷന് 80ജിജി പ്രകാരം ഇളവ് ലഭിക്കും. ഇത്തരക്കാര്‍ എച്ചആര്‍എ ലഭിക്കാതെ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ ഇളവ് ലഭിക്കും. അടയ്ക്കുന്ന വാടകയ്ക്കാണ് ഇളവ് ലഭിക്കുക. സ്വയം തൊഴിൽ ചെയ്യുന്നവർക്കോ ശമ്പളക്കാർക്കോ ഇളവിന് അർഹതയുണ്ട്. വർഷത്തിൽ 60,000 രൂപയാണ് ഇളവ് ലഭിക്കുക.
Also Read: മാസന്തോറും 2500 രൂപയോളം നേടാം; കൈനീട്ടി സ്വീകരിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതി

സെക്ഷന്‍ 80ഇ
ഉന്നത വിദ്യാഭ്യാസത്തിന് എടുക്കുന്ന വായപകൾക്ക് ആദായ നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80ഇ പ്രകാരം വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടയ്ക്കുന്ന പലിശയ്ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. വായ്പയെടുത്തയാളോ രക്ഷിതാവോ ആരാണോ വായ്പ തിരിച്ചടയ്ക്കുന്നത് അവർക്കാണ് നികുതിയളിവ് ലഭിക്കുക. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയുടെ പലിശയ്ക്ക് മാത്രമാണ് ഇളവ്. എട്ട് വർഷം വരെയാണ് പലിശയ്ക്ക് ഇളവ് ലഭിക്കുക. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷമുള്ള പഠനത്തിന് വേണ്ടി എടുക്കുന്ന വായ്പകളെയാണ് പരിഗണിക്കുക.
Also Read: ലാഭം റോക്കറ്റ് പോലെ; അഞ്ച് വർഷം കൊണ്ട് 60 ശതമാനം തിരിച്ചു നൽകുന്ന മ്യൂച്വൽ ഫണ്ടിതാ

സെക്ഷന്‍ 24
ഭവന വായ്പയുടെ പലിശയ്ക്കാണ് സെക്ഷന്‍ 24 പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുന്നത്. വര്‍ഷത്തില്‍ പലിശ തിരിച്ചടവിന് രണ്ട് ലക്ഷം വരെ ഇളവ് ലഭിക്കും. സ്വന്തം പേരിലുള്ള വീടിനാണ് ഈ ഇളവ് ലഭിക്കുക. വായ്പ ലഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാവുകയോ വാങ്ങാന്‍ സാധിക്കുകയോ ചെയാതാല്‍ മാത്രമെ ഈ ഇളവിന് അര്‍ഹതയുണ്ടാവുകയുള്ളൂ. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം വായ്പ തുക തിരിച്ചടയ്ക്കുന്നതിന് നികുതി ഇളവ് ലഭിക്കും. സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് ഇളവ് ലഭിക്കുക. ഈ ഇളവ് ലഭിക്കണമെങ്കിൽ വീട് നിർമാണം പൂർത്തിയാകണം. അഞ്ച് വർഷത്തിനുള്ളിൽ വില്പന നടത്തിയാൽ ആദായ നികുതി വഴി ലഭിച്ച ആനുകൂല്യം തിരിച്ചു പിടിക്കും.