കാശ് വാങ്ങിയാലും കൊടുത്താലും പ്രശ്നം; ആദായ നികുതി വാൾ മുകളിലുണ്ട്; പരിധി കടന്നാൽ മുഴുവനും പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്‍സി ഇടപാടിനെ കയ്യോടെ പൊക്കാന്‍ തന്നെയാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. അക്കൗണ്ടില്‍ രേഖപ്പെടുത്താതെ നിരവധി ഇടപാടുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ പിടി ഒഴിവാക്കി വെട്ടിപ്പ് തന്നെയാണ് ഇത്തരം കറൻസി ഇടപാടുകളുടെ ലക്ഷ്യം. കറൻസി ഇടപാടുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇ- കാലത്ത് പണമിടപാട് ഡിജിറ്റലായെങ്കിലും പണമിടപാടുകൾ തകൃതിയാണ്. വ്യക്തികള്‍ക്കും ബിനിസനസുകൾക്കും നടത്താവുന്ന കറന്‍സി ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം അറിയാത്തതിന്റെ പേരിൽ ഇടപാട് നടത്തിയാൽ പിഴ ലഭിക്കും. ആദായ നികുതി വകുപ്പിന്റെ പരിധി കടന്നാല്‍ ഇടപാട് നടത്തിയ തുക മുഴുവനും പിഴയായി അടക്കേണ്ടി വരുമെന്നത് ഓർക്കണം.

 

രണ്ട് ലക്ഷം രൂപ ദിവസത്തിൽ

രണ്ട് ലക്ഷം രൂപ ദിവസത്തിൽ

ആദായ നികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരം ഒരു വ്യക്തി 2 ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാട് ഒരു ദിവസം നടത്താന്‍ പാടില്ല. ഒരു വ്യക്തിയില്‍ നിന്ന് ഒരു ദിവസം 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണം കറന്‍സിയായി സ്വീകരിക്കാന്‍ പാടില്ല. വ്യത്യസ്ത ഇടപാടുകളിലായാലും ഇതിന് അം​ഗീകാരമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെക്ക്, കാര്‍ഡ്, ബാങ്ക് എന്നിവ വഴി പണം നല്‍കണം. ഗിഫ്റ്റ് ആയി സ്വീകരിക്കുമ്പോള്‍ 2 ലക്ഷത്തില്‍ കൂടുതലുള്ള കറൻസി ഗിഫ്റ്റ് ആയി സ്വീകരിക്കാനും പാടില്ല. ബന്ധുക്കളില്‍ നിന്നുള്ള ഇടപാടിനും ഇത് ബാധകമാണ്. ഈ നിബന്ധന പാലിക്കാത്ത നടത്തിയ ഇടപാടിലെ തുക മുഴുവനായും പിഴയായി ഈടാക്കും. ഉദാഹാരണത്തിന് ജുവലറിയിൽ നിന്ന് ഒറ്റ ഇടപാടിൽ 3 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ ആൾക്ക് ഈ തുക കറൻസി ഇടപാട് നടത്താനാകില്ല. പകരം ചെക്കോ,കാർഡോ ‌, ബാങ്ക് ട്രാൻസ്ഫറോ നടത്തണം. 

Also Read: 1,000 രൂപ മാസം മിച്ചം പിടിച്ചാൽ തിരികെ 1.27 കോടി; എവിടെ കിട്ടും ഈ 'ലോട്ടറി'

ബിസിനസുകൾ

ബിസിനസുകൾ ഒരു വ്യക്തിക്ക് ചെലവ് ഇനത്തിൽ ഒരു ദിവസം 10,000 രൂപയിൽ കൂടുതൽ തുക കറന്‍സി ഇടപാടായി നടത്താന്‍ പാടില്ല. ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് ഇത് 35,000 രൂപയാണ് പരിധി. പുതിയ റൂൾ പ്രകാരം മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. ആദായ നികുതി നിയമം 80 ഡി പ്രകാരം ഇളവ് ലഭിക്കാൻ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കറന്‍സിയായി അടയ്ക്കരുത്. നികുതിയിളവ് കറൻസി ഒഴികെയുള്ള മാർ​ഗമാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്നത്. 

Also Read: ഇത് 260 രൂപയെ 20 ലക്ഷമാക്കി മാറ്റുന്ന 'മാജിക്ക്'; പിന്നണിയിൽ സർക്കാർ; കാഴ്ചക്കാരായി ഇരിക്കല്ലേ

വായ്പ പരിധി

വായ്പ പരിധി

ആദായ നികുതി നിയമം സെക്ഷൻ 269 എസ്എസ് പ്രകാരം ഒരാളിൽ നിന്ന് ഒരു ദിവസം 20,000ത്തിൽ കൂടുതൽ തുക കറൻസി വഴി വായ്പ സ്വീകരിക്കാൻ പാടില്ല. ഇത് മറികടന്ന് കറൻസി വഴിയുള്ള കൈമാറ്റം നടത്തിയാൽ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കിൽ നൽകിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാൽ ഒരുഭാ​ഗത്ത് ബാങ്ക്, സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വരികായണെങ്കിൽ ഇടപാടിന് നിയമപ്രശ്നമില്ല. കുടുംബാം​ഗങ്ങളിൽ നിന്ന് ഇത്തരത്തിൽ തുക ഈടാക്കുന്നത് ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാനാണെന്ന് ഉറപ്പാക്കിയാൽ പിഴ ഒഴിവാക്കി കിട്ടും.ഉദാഹരണത്തിന്, ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയിൽ നിന്ന് 80000 രൂപ കറൻസി ഇടപാടായി കൈപ്പറ്റിയാൽ ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാൽ അത്യാവശ്യം തെളിയിച്ചാൽ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കും. 

Also Read: ദിവസവും 500 രൂപ കരുതിയാൽ 50,000 മാസ വരുമാനവും കയ്യിൽ ഒരു കോടിയും; ഇത് സർക്കാർ പദ്ധതി തരുന്ന ഉറപ്പ്

Read more about: income tax
English summary

Income Tax Rule; Cash Transaction Above 2 Lakh In Single Day Get Penalty; Here's Details

Income Tax Rule; Cash Transaction Above 2 Lakh In Single Day Get Penalty; Here's Details
Story first published: Tuesday, June 14, 2022, 22:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X