പെന്‍ഷന്‍ സമ്പാദ്യത്തിലും 'പിടിവീഴാം'; നികുതി കുരുക്കുകള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധ്വാന കാലത്തെ സമ്പാദ്യങ്ങളുണ്ടെന്ന കരുത്തിലാണ് മിക്കവരും വിമരിക്കല്‍ കാലത്തേക്ക് കടക്കുന്നത്. വിരമിക്കല്‍ കാലം ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പണം ഉപയോഗപ്പെടും. വിരമിക്കല്‍ എന്നത് നമ്മുടെ കണക്ക് കൂട്ടലുകൾക്ക് അനുസരിച്ച് മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചിന്തിക്കുക. നിക്ഷേപത്തിന്റെ ആദായത്തിനൊപ്പം കയറി വരുന്ന നികുതി പ്ലാനിംഗുകളെ തകിടം മറിക്കുന്നു. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാൻ ഈ നികുതികള്‍ കാരണമാവുകയാണ്. ഇതിനെ മറികടന്ന് സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് പെൻഷൻ കാലത്തെ ആയാസകരമാകാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി. ഫലപ്രദമായ സാമ്പത്തിക പ്ലാനിംഗ് നടത്തി ഇതിനുള്ള വഴികൾ തേടാം. പെന്‍ഷൻ വരുമാനത്തിനൊപ്പം വാടക വീടുകളിൽ നിന്നുള്ള വരുമാനം, ആസ്തി വില്‍പനയിലൂടെയുള്ള മൂലധന നേട്ടം, നിക്ഷേപങ്ങളില്‍ നിന്നുള്ള നികുതി, ലാഭവിഹിതം എന്നിവ വിശ്രമ കാലത്തുള്ള പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവ ഏതൊക്കെ വഴികളിലൂടെയാണ് നികുതി കൊണ്ടുവരുന്നതെന്ന് നോക്കാം.

 

വാടകയായെത്തുന്ന നികുതി

വാടകയായെത്തുന്ന നികുതി

മിക്ക പെന്‍ഷന്‍കാരുടെയും വിരമിക്കല്‍ കാലത്തിന് ശേഷമുള്ള പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് വാടക വരുമാനമാണ്. മൊത്തവരുമാനം കൂട്ടുമ്പോൾ വാടക വപുമാനവും കൂട്ടിയാണ് നികുതി വിധേയവരുമാനം കണക്കാക്കുന്നത്. നികുതി കണക്കാക്കുന്നതിന് ഈ വരുമാനത്തെ വാടക വരുമാനമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാടക ഇനത്തിലുള്ള വരുമാനം ഉയരുമ്പോള്‍ നികുതി വിധേയവരുമാനവും ഉയരും. വാട വീടിന്റെ അറ്റകുറ്റപണികൾക്ക് വാടക വരുമാനത്തിന്റെ 30 ശതമാനം നികുതിയിളവ് ലഭിക്കും.

Also Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാം

മൂലധനനേട്ടം

മൂലധനനേട്ടം

മൂലധന നേട്ടമാണ് പെന്‍ഷന്‍കാരെ നികുതിയിലേക്ക് വലിച്ചിടുന്ന മറ്റൊരു ഘടകം. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ ആസ്തി കൈമാറ്റങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് മൂലധന നേട്ടം. ആസ്തി കൈവശം വെയ്ക്കുന്ന കാലഘട്ടം അടിസ്ഥാനമാക്കിയാണ് മൂലധന നേട്ടം കണക്കാക്കുന്നത്. ലിസ്റ്റ് ചെയ്ത ഇക്വുറ്റി ഫണ്ട് കൈവശം വെക്കുന്നതിനും ലിസ്റ്റ് ചെയ്യാത്ത ഇക്വുറ്റി ഫണ്ട് കൈവശം വെക്കുന്നതും നികുതിയില്‍ വലിയ വ്യത്യാസമുണ്ട്. ലിസ്റ്റ് ചെയ്ത ഇക്വുറ്റി ഫണ്ട 12 മാസത്തില്‍ കൂടുതല്‍ കയ്യില്‍ വെക്കുന്നതിനെ ദീര്‍ഘകാല ആസ്തിയായാണ് കണക്കാക്കുക. ഈ ആസ്തിയില്‍ നിന്നുള്ള ലാഭം ഒരു ലക്ഷത്തില്‍ കൂടിയാല്‍ 10 ശതമാനം നികുതി അടക്കേണ്ടി വരും. 12 മാസത്തില്‍ കുറവായാല്‍ ​ഗൃസ്വകാല ആസ്തിയായി കണക്കാക്കി 15 ശതമാനം നികുതി ചുമത്തും. ലിസ്റ്റ് ചെയ്യാത്ത ഇക്വുറ്റി ഓഹരികള്‍ 36 മാസത്തില്‍ കൂടുതല്‍ കയ്യില്‍ വെച്ചാല്‍ ദീര്‍ഘകാല നിക്ഷേപമായി വിലയിരുത്തും. ഇന്‍ഡക്‌സേഷന് ശേഷം 20 ശതമാനവും ഇന്‍ഡക്‌സേഷന് ശേഷം 10 ശതമാനവും മൂലധന നേട്ടത്തിന് ആദായ നികുതിയുണ്ടാകും 36 മാസത്തില്‍ കുറഞ്ഞ ഹൃസ്വകാല നിക്ഷേപങ്ങള്‍ക്ക് 15 ശതമാനമാണ് മൂലധന നേട്ടത്തിനുള്ള ആദായ നികുതി. ഡെബ്റ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് 36 മാസത്തില്‍ കൂടിയാല്‍ ഇന്‍ഡക്‌സേഷന് ശേഷം 20 ശതമാനവും 36 മാസത്തില്‍ കുറഞ്ഞാല്‍ 15 ശതമാനവും ആദായ നികുതി അടക്കേണ്ടി വരും.

Also Read: ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ - നിക്ഷേപകർക്ക് ബംബർ ലോട്ടറി!

മറ്റിടങ്ങളിൽ നിന്നുള്ള വരുമാനം

മറ്റിടങ്ങളിൽ നിന്നുള്ള വരുമാനം

നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയ്ക്കും ലാഭ വിഹിതത്തിനും വരുന്ന നികുതി പെന്‍ഷന് ശേഷം വലിയ ബാധ്യതയാകുന്നു. സമ്മാനങ്ങള്‍, ബിസിനിസില്‍ നിന്നുള്ള ലാഭം, എന്നിവ ഈ വിഭാഗത്തിലാണ് വരുന്നത്. ഇവയ്ക്കും നികുതിയുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ ലഭിച്ച പലിശയ്ക്ക് നികുതിയുണ്ട്. എന്നാല്‍ 50 ശതമാനം വരെ ഇളവ് നേടാന്‍ സാധിക്കും. ഇക്വുറ്റി ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതത്തിന് പത്ത് ശതമാനം ആദായനികുതിയുണ്ട്. പാന്‍ വിവരങ്ങള്‍ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയാല്‍ 20 ശതമാനം നിരക്കില്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

Read more about: income tax tax
English summary

Income Tax: Various Income Sources Taxable For Pensioners: Here's Details

Income Tax: Various Income Sources Taxable For Pensioners: Here's Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X