ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലൂടെ ഇനി ഇന്‍ഷുറന്‍സ് സേവനങ്ങളും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ലൂടെ ഇനി ഇന്‍ഷുറന്‍സ് ഉത്പ്പന്നങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതിനായി ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ഐപിപിബി കരാറിലെത്തിക്കഴിഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് ഇതര ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ മാത്രമായിരിക്കും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. ഹെല്‍ത്ത് കെയര്‍, പെഴ്‌സണല്‍ ആക്‌സിഡന്റ്, മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവായിരിക്കപം ഇതില്‍ ഉള്‍പ്പെടുക എന്ന് ബജാജ് അലയന്‍സ് അറിയിച്ചു.

 
ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലൂടെ ഇനി ഇന്‍ഷുറന്‍സ് സേവനങ്ങളും!

മേല്‍പ്പറഞ്ഞ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി ഗ്രാമീണ്‍ ഡാക് സേവക് അല്ലെങ്കില്‍ പോസ്റ്റ്മാന്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്പി) ആയി പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ)യും ഹെല്‍ത്ത്, മോട്ടോര്‍, ട്രാവല്‍, മറ്റ് ലോ സം ഇന്‍ഷുവേഡ് ഉത്പ്പന്നങ്ങളുടെ പോയിന്റ് ഓഫ് സെയില്‍ പേഴ്‌സണുകളിലൂടെയുള്ള വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവര്‍ക്ക് പോളിസി പുതുക്കുവാനും ഉപയോക്താക്കളെ സഹായിക്കുവാന്‍ സാധിക്കും.

ഇതിനോടകം 2 ലക്ഷം ഗ്രാമീണ്‍ ഡാക് സേവക്മാര്‍ക്കും പോസ്റ്റ്മാന്‍മാര്‍ക്കും മൈക്രോ എടിഎമ്മുകളും ബയോമെട്രിക് ഡിവൈസുകളും നല്‍കിക്കഴിഞ്ഞുവെന്ന് ബജാജ് അലയന്‍സ് അറിയിച്ചു. ഇന്‍ഷുറന്‍സ് ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഇവ പ്രധാന പങ്ക് വഹിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ അവരുടെ വീട്ടുപടിക്കല്‍ തന്നെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്ന് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജെ. വെങ്കിട്ടരാമു പറഞ്ഞു.

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിന്റെയും ബജാജ് അലയന്‍സിന്റെയും ഈ പങ്കാളിത്തം രാജ്യത്തെ വിദൂര ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമാകും. ഈ സംവിധാനത്തിലൂടെ ഡിജിറ്റല്‍ രീതിയിലും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും തട്ടിപ്പുമൊക്കെ ഇതിലൂടെ ഒഴിവാക്കുവാനും സാധിക്കും. ഇന്ത്യ പോസ്റ്റ് ബാങ്കിന് രാജ്യത്ത് 650 ഓളം ശാഖകളും, 1,36,000ല്‍ അധികം ബാങ്കിംഗ് ആക്‌സസ് പോയിന്റുകളുമുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് തേഡ് പാര്‍ടികള്‍ മുഖേന വായ്പാ സേവനങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ സംവിധാനം തുടങ്ങിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക്.

ഭവന വായ്പാ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി കരാറിലെത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന് 650 ശാഖകളും 1.36 ലക്ഷം ബാങ്കിംഗ് ടച്ച് പോയിന്റുകളുമുണ്ട്. പോസ്റ്റ് ഓഫീസ് ബാങ്കിന്റെ 45 കോടി ഉപയോക്താക്കള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സേവനം ലഭിക്കും.

2 ലക്ഷം പോസ്റ്റ്മെന്‍മാരും ഗ്രാമീണ തപാല്‍ ജീവനക്കാരും ഉള്‍പ്പെടെ 2 ലക്ഷത്തിന് മുകളില്‍ ആള്‍ക്കാരുടെ ശൃംഖല ഇന്ത്യ പോസ്്റ്റിനുണ്ട്. മൈക്രോ എടിഎമ്മുകള്‍, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും ഇപ്പോള്‍ ഇവര്‍ക്കുണ്ട്. കൂടാതെ ബാങ്കിംഗ് സേവനങ്ങള്‍ക്കും തപാല്‍ വകുപ്പ് ഇപ്പോള്‍ ഏറെ പ്രാധാന്യം നല്‍കുന്നു. തപാല്‍ വകുപ്പ് ജീവനക്കാര്‍ വഴി തങ്ങളുടെ ബിസിനസ് കൂടുതല്‍ വളര്‍ത്തുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ പ്രതീക്ഷ.

ഇന്ത്യ പോസ്റ്റിനെ സംബന്ധിച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായുള്ള ഈ ബിസിനസ് പങ്കാളിത്തം വലിയ വിജയമാണെന്ന് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജെ വെങ്കട്ടരാമു പറഞ്ഞു. ഇനി തങ്ങളുടെ ഉപയോക്താക്കള്‍ക്കും നമ്മുടെ അതേ പ്ലാറ്റ്ഫോമിലൂടെ ഭവന വായ്പാ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കള്‍ക്കായി പരമാവധി സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുവാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. ഇതിന് പുറമേ ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റല്‍ ബാങ്കിംഗിലാണ്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നിലവില്‍ 6.66 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Read more about: ippb
English summary

India Post Payments Bank partnered to sell non-life insurance products of Bajaj Allianz | ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലൂടെ ഇനി ഇന്‍ഷുറന്‍സ് സേവനങ്ങളും!

India Post Payments Bank partnered to sell non-life insurance products of Bajaj Allianz
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X