2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 വര്‍ഷം ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ ഐപിഒ (പ്രാരംഭ ഓഹരി വില്‍പ്പന) കളുടെ വലിയ തോതിലുള്ള കടന്ന് വരവിനാണ് സാക്ഷിയാകുന്നത്. കോവിഡ് 19 രോഗ വ്യാപനത്തിന്റെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും വിപണി ഐപിഒകളെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്. പ്രാരംഭ ഓഹരി വില്‍പ്പന അഥവാ ഐപിഒയ്ക്ക് മുമ്പ് ഒരു കമ്പനി പ്രൈവറ്റ് കമ്പനിയായാണ് കണക്കാക്കപ്പെടുന്നത്. ഒരു പ്രൈവറ്റ് കമ്പനിയ്ക്ക് കുറഞ്ഞ എണ്ണം ഓഹരി ഉടമകളും ചെറിയ മൂലധനവും വളര്‍ച്ചയ്ക്ക് ചിലപ്പോഴെങ്കിലും പരിമിതിയായേക്കാം.

 

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

71,000 കോടി രൂപയിലേറെ തുക ഐപിഒ വഴി

71,000 കോടി രൂപയിലേറെ തുക ഐപിഒ വഴി

നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനോടകം തന്നെ 34 കമ്പനികള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യില്‍ ഐപിഒ ആരംഭിക്കുവാനുള്ള രേഖകകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. 71,000 കോടി രൂപയിലേറെ തുക ഈ കമ്പനികള്‍ ഐപിഒകളിലൂടെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം തന്നെ ഐപിഒ ആരംഭിക്കുമെന്ന് 54 കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ 21 കമ്പനികള്‍ 70,000 കോടി രൂപ ഐപിഒ വഴി സമാഹരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍

ഈ പറഞ്ഞ കമ്പനികളുടെ എണ്ണത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉള്‍പ്പെടുന്നില്ല എന്ന് ഓര്‍മിക്കണം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഐപിഒയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. 50,000 കോടി രൂപയോ അതിന് മുകളിലോ ആണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഐപിഒയിലൂടെ സമാഹരിക്കുമെന്ന് കരുതുന്നത്. 10 ലക്ഷം കോടി രൂപയ്ക്കും 15 ലക്ഷം കോടി രൂപയ്ക്കും ഇടയിലാണ് പ്രതീക്ഷിത മൂല്യം. അത് അടിസ്ഥാനമാക്കിയായിരിക്കും ഐപിഒ സമാഹരണത്തുക കണക്കാക്കപ്പെടുന്നത്. 2022 സാമ്പത്തീക വര്‍ഷത്തെ നാലാം പാദത്തില്‍ എല്‍ഐസി ഐപിഒ ക്യാപിറ്റല്‍ മാര്‍ക്കറ്റിലെത്തും. പ്രസ്തുക ഐപിഒയിലൂടെ 55,000 രൂപ മുതല്‍ 80,000 രൂപ വരെ സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം; നിങ്ങളറിഞ്ഞിരിക്കേണ്ട 5 നേട്ടങ്ങള്‍

പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപം ഐപിഒകളിലേക്കും

പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപം ഐപിഒകളിലേക്കും

പെന്‍ഷന്‍ റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയും പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപ സാധ്യതകള്‍ ഐപിഒകളിലേക്ക് കൂടി വ്യാപിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. യോഗ്യമായ ഐപിഒകളിലും സമാനമായ പ്രാരംഭ ഇഷ്യൂകളിലും ചില മുന്‍നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇനി നിക്ഷേപം നടത്തുവാന്‍ സാധിക്കും. 2021 സാമ്പത്തീക വര്‍ഷത്തില്‍ കോവിഡ് വ്യാപനത്തെ മറി കടന്നും ക്യാപ്പിറ്റല്‍ മാര്‍ക്കറ്റുകളിലൂടെ കമ്പനികള്‍ നേടിയിരിക്കുന്നത് 10.12 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ ഇത് 9.96 ലക്ഷം കോടി രൂപയായിരുന്നു.

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

ഈ വര്‍ഷം ഫെബ്രുവരി 16നാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഐപിഒ ആരംഭിച്ചത്. 820 കോടി രൂപയുടേതായിരുന്നു റെയില്‍ ടെലിന്റെ ഐപിഒ. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി മേഖയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ റെയില്‍ വേയുടെ സംരഭമാണ് റെയില്‍ ടെല്‍.

ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!

റെയില്‍ ടെല്‍ ഐപിഒ

റെയില്‍ ടെല്‍ ഐപിഒ

141 രൂപയ്ക്കടുത്താണ് റെയില്‍ ടെല്‍ ഐപിഒ വിനിമയം നടക്കുന്നത്. അതായത് പ്രൈസ് ബാന്‍ഡില്‍ നിന്നും 50 ശതമാനത്തോളം ഉയര്‍ന്ന വിലയ്ക്ക്. എന്നാല്‍ ഫെബ്രുവരി 11ന് 10-15 രൂപയ്ക്കായിരുന്നു ഇത് വിനിമയം ചെയ്യപ്പെട്ടിരുന്നത്. 5-10 രൂപയ്ക്ക് മുകളിലായിരുന്നു ഫെബ്രുവരി 9ലെ വിനിമയ നിരക്ക്. റെയില്‍ ടെല്‍ ഐപിഒയ്ക്കായി ഒരു ഓഹരിയ്ക്ക് 93 മുതല്‍ 94 രൂപ വരെയാണ് കമ്പനി പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. ഏകദേശം 8,71,53,369 ഓഹരികളാണ് ഐപിഒയിലൂടെ കമ്പനി ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

സൊമാറ്റോ

സൊമാറ്റോ

ജൂലൈ 23ന് കരുത്തോടെയുള്ള ചുവട് വയ്പ്പാണ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നടത്തിയിരിക്കുന്നത്. ഇഷ്യൂ പ്രൈസിനേക്കാള്‍ 50 ശതമാനം മുകളിലാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വിപണിയില്‍ പ്രവേശിച്ചത് മുതല്‍ തന്നെ സൊമാറ്റോ ഓഹരികള്‍ കുതിപ്പിലാണ്. ഒരു ഓഹരിയ്ക്ക് ഐപിഒ വിലയായ 76 രൂപയില്‍ നിന്നും കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളില്‍ ഇരട്ടിയോളം വര്‍ധവില്‍ എത്തിക്കഴിഞ്ഞു. 2021 ഏപ്രില്‍ 5നാണ് സൊമാറ്റോ, 2021 ഏപ്രില്‍ 9 മുതല്‍ സൊമാറ്റോ ലിമിറ്റഡ് ആയി മാറുമെന്ന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഭക്ഷണ വിതരണ മേഖലയില്‍ നിലിവില്‍ സൊമാറ്റോയ്ക്ക് എതിരാളിയായുള്ളത് സ്വിഗ്ഗി മാത്രമാണ്.

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

വണ്‍97 കമ്യൂണിക്കേഷന്‍സ്

വണ്‍97 കമ്യൂണിക്കേഷന്‍സ്

സൊമാറ്റോയ്ക്ക് ശേഷം വന്ന വലിയ ലിസ്റ്റിംഗ് വണ്‍97 കമ്യൂണിക്കേഷന്‍സിന്റേതാണ്. പേടിഎം സേവനത്തിന്റെ ഉടമകളാണ് വണ്‍97 കമ്യൂണിക്കേഷന്‍സ്. 16,600 കോടി രൂപയുടെ ഐപിഒയ്ക്കാണ് വിജയ് ശേഖര്‍ ശര്‍മയുടെ കീഴിലുള്ള വണ്‍97 കമ്യൂണിക്കേഷന്‍സ് സെബിയില്‍ പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത്. അടുത്തിടെ നടന്ന ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നാണ് ഇത്.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

ഡിസംബറോടെ 1 ലക്ഷം കോടി കടന്നേക്കും

ഡിസംബറോടെ 1 ലക്ഷം കോടി കടന്നേക്കും

ഐപിഒ തരംഗം കൂടുതല്‍ ശക്തമാകുന്നതിനാല്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 2021 കലണ്ടര്‍ വര്‍ഷത്തില്‍ റെക്കോര്‍ഡ് ഫണ്ട് സമാഹരണം നടക്കുമെന്ന് ഉറപ്പാണ്. ഇന്‍ഡ്യ Inc ഇതുവരെ കഴിഞ്ഞ 7 മാസങ്ങളില്‍ 28 ഐപിഒകളില്‍ നിന്നായി 42,000 കോടി രൂപയാണ് സമാഹരിച്ചത്. ലിസ്റ്റ് ചെയ്യപ്പെടാനുള്ള താത്പര്യവുമായി സെബിയെ സമീപിച്ച കമ്പനികളുടെ എണ്ണം പരിശോധിച്ചാല്‍ ഡിസംബറോടെ ഇത് 1 ലക്ഷം കോടി കടന്നേക്കും.

യൂട്യൂബില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാന്‍ അധിക വഴി!സൂപ്പര്‍ താങ്ക്‌സ് പറയുമോ കണ്ടന്റ് ക്രിയേറ്റര്‍മാര്‍?

പുതിയ കാല കമ്പനികള്‍

പുതിയ കാല കമ്പനികള്‍

പരമ്പരാഗത ബിസിനസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുറമേ പുതിയ കാല കമ്പനികളും ഇപ്പോള്‍ ഐപിഒയിലേക്ക് കടക്കുവാന്‍ കൂടുതല്‍ താത്പ്പര്യം കാണിക്കുന്നു. സൊമാറ്റോ, പേടിഎം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇവയ്ക്ക് പുറമേ ഫോണ്‍ പേ, മോബിവിക്ക്, ഗ്രോഫേഴ്‌സ്, പോളിസി ബസാര്‍ തുടങ്ങിയ കമ്പനികളും വൈകാതെ ഐപിഒ പ്രഖ്യാപിച്ചേക്കും.

പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

ഇത്രയും വലിയ സമാഹരണം ഇതിന് മുമ്പ് നടത്തത് 2017ല്‍

ഇത്രയും വലിയ സമാഹരണം ഇതിന് മുമ്പ് നടത്തത് 2017ല്‍

ഏറ്റവും ഒടുവില്‍ 2017ലാണ് ഇത്രയും വലിയ ഐപിഒ ഫണ്ട് സമാഹരണം നടന്നത്. 36 ഐപിഒകളില്‍ നിന്നായി 67,174 കോടിയാണ് 2017ല്‍ കമ്പനികള്‍ സമാഹരിച്ചത്. ഈ വര്‍ഷം 28 ഐപിഒകളില്‍ നിന്നായി ഇതിനോടകം തന്നെ 42,000 കോടി സമാഹരണം നടന്നു കഴിഞ്ഞു. ഇനിയം വരുന്ന 34 കമ്പനികളില്‍ നിന്നായി ഈ വര്‍ഷം ആകെ 71,000 കോടി രൂപ സമാഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: ipo
English summary

Initial Public Offerings in 2021; fundraising through public issue may cross Rs 1 lakh crore | 2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

Initial Public Offerings in 2021; fundraising through public issue may cross Rs 1 lakh crore
Story first published: Friday, July 30, 2021, 14:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X