പലിശ നിരക്കുകള്‍ ഇനിയും കുറയുമോ? മികച്ച ആദായത്തിനായി നിക്ഷേപ ആസൂത്രണം എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയതും പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പിറ്റേന്ന് രാവിലെ തന്നെ ധനമന്ത്രി പ്രസ്തുത ഉത്തരവ് പിന്‍വലിച്ചതും നമ്മള്‍ കണ്ടതാണ്. മാര്‍ച്ച് 31ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് പിറ്റേന്ന് രാവിലെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തത്. ചെറുകിട നിക്ഷേപ പദ്ധതികളില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിന്റെ പലിശ 6.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ പലിശ 6.4 ശതമാനമായുമാണ് കുറച്ചത്. ശരാശരി 12 ശതമാനത്തോളമായിരുന്നു നിരക്കുകള്‍ കുറച്ചത്.

നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്
 

നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്

കുറച്ച പലിശ നിരക്ക് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി എത്ര കാലത്തേക്ക് തുടരുമെന്ന ചോദ്യത്തിന് അടുത്ത മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാം എന്നതാണ് ഉത്തരം. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ പഴയ നിരക്ക് ധൃതിയില്‍ പുനസ്ഥാപിച്ചതെന്നും വര്‍ത്താനമുണ്ട്. ഏതായാലും മൂന്ന് മാസങ്ങള്‍ കഴിഞ്ഞാല്‍ ഇനി രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒന്നും നടക്കാനില്ല എന്നത് കൊണ്ടും സാധാരണ ഗതിയില്‍ എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഓരോ പാദത്തിലും ധനമന്ത്രാലയം ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വിലയിരുത്തി പുതുക്കാറുണ്ടെന്നുമുള്ളതിനാല്‍ തീര്‍ച്ചയായും മൂന്ന് മാസം കഴിഞ്ഞാല്‍ നിരക്കുകളില്‍ മാറ്റമുണ്ടായേക്കാം.

പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യതകള്‍

പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യതകള്‍

വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല എങ്കില്‍ 2021 ജൂലൈ 31ന് പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ ഉത്തരവ് വീണ്ടും നമുക്ക് മുന്നിലെത്തും. നിലവിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യതകളാണ് ഉള്ളത് എന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. വിപണിയുമായി ബന്ധിപ്പിച്ചതിനാല്‍ മൂന്നുമാസത്തിലൊരിക്കലാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. അതോടെ വര്‍ഷത്തില്‍ നാലുതവണ പലിശ പരിഷ്‌കരിക്കാനുള്ള സാധ്യതയാണ് സര്‍ക്കാറിന് മുന്നിലുള്ളത്.

സര്‍ക്കാരിനുള്ള ബാധ്യത കുറയും

സര്‍ക്കാരിനുള്ള ബാധ്യത കുറയും

സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായത്തെ അടിസ്ഥാനമാക്കിയാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. ഉദാഹരണത്തിന് 10 വര്‍ഷം കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റിയുടെ ആദായമാണ് പിപിഎഫ് ഉള്‍പ്പടെ ദീര്‍ഘകാലയളവുള്ള പദ്ധതികളുടെ നിരക്ക് നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്. പത്ത് വര്‍ഷകാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം 2020 ഏപ്രില്‍മാസത്തിലുണ്ടായിരുന്ന 6.8 ശതമാനത്തില്‍നിന്ന് ഇപ്പോള്‍ 6.1ശതമാനമായി കുറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായനിരക്ക് 5.7ശതമാനത്തിനും 6.2ശതമാനത്തിനും ഇടയിലാണ് ഇപ്പോഴുള്ളത്. സമീപഭാവിയില്‍ ഇവ ഉയരുവാനുള്ള സാധ്യതകളുമില്ല. വലിയ വരുമാന മാര്‍ഗമായതിനാല്‍ പലിശ കുറയുന്നത് സര്‍ക്കാരിന് നേട്ടമുള്ള കാര്യമാണ്. പലിശയനിത്തില്‍ സര്‍ക്കാരിനുള്ള ബാധ്യത ഇതുവഴി കുറയും. എന്നാല്‍ സാധാരണക്കാരന് പലിശ കുറയുന്നത് തിരിച്ചടിയാണ്.

സാധാരണക്കാരുടെ നിക്ഷേപ പദ്ധതി

സാധാരണക്കാരുടെ നിക്ഷേപ പദ്ധതി

രാജ്യത്തെ സാധാരണ ജനങ്ങളാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ ഉപയോക്താക്കളില്‍ വലിയൊരുഭാഗവും. ഓരോ പദ്ധതിയിലേയും നിക്ഷേപങ്ങള്‍ക്ക് പരമാവധി പരിധി നിശ്ചയിച്ചിട്ടുളളതിനാല്‍ സമ്പന്നരായ വ്യക്തികള്‍ പൊതുവേ ഇവയോട് താത്പര്യം കാണിക്കാറില്ല. 15 ലക്ഷം രൂപയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമീല്‍ പരമാവധി നിക്ഷേപിക്കാന്‍ കഴിയുക. പിപിഎഫിലാണെങ്കില്‍ ഇത് ഒരുവര്‍ഷം 1.5 ലക്ഷം രൂപ വരെയാണ്. സാധാരണക്കാരായ ഗ്രാമീണരുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ചെറുകിട നിക്ഷേപ പദ്ധതികള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കിവരുന്നതും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ അധികമാണിത്.

പലിശ നിരക്ക് പുതുക്കല്‍

പലിശ നിരക്ക് പുതുക്കല്‍

ഓരോ പാദത്തിലും പലിശ നിരക്ക് പുതുക്കുമെങ്കിലും ദീര്‍ഘകാലത്തേയ്ക്ക് ലോക്ക് ചെയ്യാവുന്ന പദ്ധതികളില്‍ നിക്ഷേപിച്ചവര്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഇടക്കാലങ്ങളില്‍ ഉണ്ടാകുന്ന ഈ പലിശ വ്യതിയാനങ്ങള്‍ ബാധിക്കുകയില്ല. ഉദാഹരണത്തിന് സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമില്‍ 7.4ശതമാനം നിരക്കില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് കാലാവധിയായ അഞ്ചുവര്‍ഷവും അതേ നിരക്കില്‍ പലിശ ലഭിക്കും. എന്നാല്‍ നിക്ഷേപം പിപിഎഫിലാണെങ്കില്‍ ഇത്തരത്തില്‍ ലോക്ക് ചെയ്യാനാവില്ല. ഓരോപാദത്തിലെയും നിരക്കിലെ വ്യത്യാസത്തിനനസരിച്ച് ആദായത്തില്‍ വ്യതിയാനമുണ്ടാകും. സുകന്യ സമൃദ്ധിയോജനയുടെ ഘടനയും ഇതേ മാതൃകയിലാണ്.

നിക്ഷേപ ആസൂത്രണം

നിക്ഷേപ ആസൂത്രണം

ഇപ്പോള്‍ നിക്ഷേപങ്ങള്‍ അഭിലഷണീയമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. രാജ്യത്തെ വിലക്കയറ്റ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ ആദായം നെഗറ്റീവ് നിരക്കിലേയ്ക്ക് നീങ്ങുകയാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. നിലവില്‍ രാജ്യത്തെ അടിസ്ഥാന വസ്തുക്കളുടെ വിലക്കയറ്റം ആറു ശതമാനത്തിലും അധികമാണുള്ളത്. ഇത് മനസ്സിലാക്കി വ്യക്തമായ ആസൂത്രണത്തിലൂടെ നിക്ഷേപം നടത്തിയാലേ നിക്ഷേപകന് മികച്ച ആദായം നേടുവാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപകന്റെ പ്രായം, നിക്ഷേപ ലക്ഷ്യങ്ങള്‍, നിക്ഷേപത്തിനായി വകയിരുത്തുന്ന തുക, നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്ന കാലാവധി എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപം പല പദ്ധതികളിലായി നിശ്ചിത അനുപാതത്തില്‍ വികേന്ദ്രീകരിച്ച് നിക്ഷേപം നടത്തുകയാണ് അഭികാമ്യം. ചെറുകിട നിക്ഷേ പദ്ധതികള്‍ക്ക് പുറമേ, ഓഹരി വിപണി നിക്ഷേപങ്ങളും പരിഗണിക്കാം.

Read more about: investment
English summary

interest rates are falling, find the wise way to invest and get more yield -know more

interest rates are falling, find the wise way to invest and get more yield -know more
Story first published: Thursday, April 8, 2021, 10:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X