സീനിയർ സിറ്റിസൺ വെൽ‌ഫെയർ ഫണ്ട് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീനിയർ സിറ്റിസൺ വെൽ‌ഫെയർ ഫണ്ടിന് (എസ്‌സി‌ഡബ്ല്യു‌എഫ്) കീഴിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. പുതുക്കിയ പലിശ നിരക്ക് 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ പലിശ നിരക്ക് 7.90 ശതമാനമായിരുന്നു. ഇതാണ് ഇപ്പോൾ 6.85 ശതമാനമായി കുറച്ചത്.

 

ഏതൊക്കെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയും?

ഏതൊക്കെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയും?

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), സുകന്യ സമൃദ്ധി യോജന തുടങ്ങിയ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറഞ്ഞേക്കും. ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ നിരക്കിലാകും മാറ്റം വരുത്തുക. റിപ്പോ നിരക്കും ചെറുനിക്ഷേപ പദ്ധതികളുടെ പലിശയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായി 2020 മാർച്ച് 5-ന് ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. സർക്കാർ അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ ജീവനക്കാർക്ക് പുതുക്കിയ നിരക്കിൽ നിക്ഷേപത്തിന് പലിശ ലഭിച്ചു തുടങ്ങും.

സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ട്

സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ട്

2015-ലെ ധനകാര്യ നിയമപ്രകാരം മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായാണ് സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ട് (എസ്‌സിഡബ്ല്യുഎഫ്) സർക്കാർ സ്ഥാപിച്ചത്. 2019 ഡിസംബറിലെ കണക്കനുസരിച്ച് സോഷ്യൽ ജസ്‌റ്റിസ് ആൻഡ് എംപവർമെന്റ് ഡിപ്പർട്ട്‌മെന്റിൽ, സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ടിന് കീഴിൽ ലഭ്യമായ തുക 410.23 കോടി രൂപയാണ്.

എസ്‌സിഡബ്ല്യുഎഫിൽ കുമിഞ്ഞുകൂടുന്ന പണം എവിടെ നിന്ന് വരുന്നു?

എസ്‌സിഡബ്ല്യുഎഫിൽ കുമിഞ്ഞുകൂടുന്ന പണം എവിടെ നിന്ന് വരുന്നു?

ചെറിയ സേവിംഗ് സ്കീമുകൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീമുകൾ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും അതുപോലെ തന്നെ ഇൻഷുറൻസ് കമ്പനികൾ മുതലായവയിൽ നിന്നും ക്ലെയിം ചെയ്യാത്ത പണം സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ടിലേക്കാണ് കൈമാറ്റം ചെയ്യുന്നത്. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകൾ, പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടുകൾ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന അക്കൗണ്ടുകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവിംഗ്‌സ് സ്‌കീം അക്കൗണ്ടുകൾ, കിസാൻ വികാസ് പത്രാ തുടങ്ങിയ നിക്ഷേപങ്ങളിലെ ക്ലെയിം ചെയ്യാത്ത പണവും എസ്‌സി‌ഡബ്ല്യു‌എഫിലേക്കാണ് പോകുന്നത്.

English summary

സീനിയർ സിറ്റിസൺ വെൽ‌ഫെയർ ഫണ്ട് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു.

Interest rates cut on small investment schemes including the Senior Citizen's Welfare Fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X