10,000 രൂപ നിക്ഷേപത്തില്‍ നേടാം 16 ലക്ഷം; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തെക്കുറിച്ച് കൂടുതലറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്രയും വേഗത്തില്‍ ഒരു ലക്ഷാധിപതിയായി വളരണമെന്ന ആഗ്രഹമുള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. സാധാരണഗതിയില്‍ ഏതൊരു നിക്ഷേപത്തിലും റിസ്‌ക് സാധ്യതകള്‍ ഉണ്ടെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ കുറഞ്ഞ റിസ്‌കില്‍ വലിയ ആദായം സ്വന്തമാക്കുന്നതിനായി നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്താവുന്നതാണ്.

 

Also Read : എന്താണ് ഹൈബ്രിഡ് ഫണ്ട്? നിക്ഷേപം കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം?

നിക്ഷേപത്തിലെ റിസ്‌ക് സാധ്യതകള്‍

നിക്ഷേപത്തിലെ റിസ്‌ക് സാധ്യതകള്‍

ഓഹരി നിക്ഷേപത്തിലെ റിസ്‌ക് സാധ്യതകള്‍ വളരെ ഉയര്‍ന്നതാണ്. എന്നാല്‍ അതേ സമയം അവയില്‍ നിന്നും ലഭിക്കുന്ന ആദായം മറ്റ് നിക്ഷേപ പദ്ധതികളെക്കാള്‍ വളരെ ഉയര്‍ന്നതുമാണ്. വലിയ ആദായം കണക്കിലെടുക്കുമ്പോള്‍ പോലും ഇത്രയും ഉയര്‍ന്ന റിസ്‌ക് ഏറ്റെടുക്കുവാന്‍ എല്ലാ നിക്ഷേപകര്‍ക്കും താത്പര്യമുണ്ടാകില്ല.

Also Read : എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ചിലവേറിയതാകുന്നു; അധിക ചാര്‍ജ് ഇങ്ങനെ

സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍

സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍

നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് സ്‌മോള്‍ സേവിംഗ്‌സ് പ്ലാനുകള്‍. ഇവിടെ നിക്ഷേപകരുടെ റിസ്‌ക് സാധ്യതകളും താരതമ്യേന കുറവാണ്. എന്നാല്‍ നിങ്ങള്‍ക്ക് മികച്ച ആദായവും ഈ നിക്ഷേപങ്ങളിലൂടെ ലഭിക്കും. അത്തരത്തില്‍ റിസ്‌ക് കുറഞ്ഞ എന്നാല്‍ മികച്ച ആദായം ഉറപ്പു നല്‍കുന്ന ഒരു നിക്ഷേപ പദ്ധതി ഇവിടെ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. അതാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസറ്റുകള്‍.

Also Read : 1 ലക്ഷം രൂപയില്‍ നേടാം 11 ലക്ഷം രൂപയുടെ നേട്ടങ്ങള്‍

പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപം എങ്ങനെ?

പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപം എങ്ങനെ?

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് സര്‍ക്കാര്‍ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. നിക്ഷേപകര്‍ക്ക് മികച്ച പലിശാദായം ഈ പദ്ധതിയിലൂടെ ലഭിക്കും. 100 രൂപയെന്ന ചെറിയ തുക മുതല്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് ഇവിടെ പരിധി നിശ്ചയിച്ചിട്ടില്ല. നിങ്ങള്‍ക്ക് എത്ര തുക നിക്ഷേപിക്കണോ അത്രയും തുക നിങ്ങള്‍ക്കിവിടെ നിക്ഷേപിക്കാം.

Also Read : നിങ്ങളുടെ ഭവന വായ്പാ ഇഎംഐ വൈകാതെ ഉയര്‍ന്നേക്കാം; സാമ്പത്തിക തയ്യാറെടുപ്പുകള്‍ അനിവാര്യം

പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ട് നിക്ഷേപം

പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ട് നിക്ഷേപം

5 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ട് നിക്ഷേപം ആരംഭിക്കുന്നത്. എന്നാല്‍ അതേ സമയം ബാങ്കുകളില്‍ 6 മാസത്തേക്കും, 1 വര്‍ഷത്തേക്കും, 2 വര്‍ഷത്തേക്കും, 3 വര്‍ഷത്തേക്കും റെക്കറിംഗ് അക്കൗണ്ട് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപ തുകയുടെ അടിസ്ഥാനത്തില്‍ ഓരോ പാദത്തിലുമാണ് പലിശ കണക്കാക്കുന്നത് (വാര്‍ഷിക നിരക്കില്‍). ഓരോ പാദത്തിന്റെയും അവസാനം പലിശ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും.

Also Read : 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

 നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്

നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്

നിലവില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്. 2020 ഏപ്രില്‍ 1 മുതല്‍ ഈ നിരക്കാണ് പ്രാബല്യത്തിലുള്ളത്. എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പലിശ നിരക്ക് പരിശോധിച്ച് പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.

Also Read : മാസം 1,500 രൂപ മാറ്റിവച്ചാല്‍ നേടാം 35 ലക്ഷം രൂപ!

10,000 രൂപ നിക്ഷേപത്തില്‍ 16 ലക്ഷം

10,000 രൂപ നിക്ഷേപത്തില്‍ 16 ലക്ഷം

ഓരോ മാസവും നിങ്ങള്‍ 10,000 രൂപാ വീതം പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ടില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ നിലവിലെ 5.8 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ക്ക് 10 വര്‍ഷത്തിന് ശേഷം 16 ലക്ഷം രൂപ കൈയ്യില്‍ ലഭിക്കും. 5.8 ശതമാനം പലിശ നിരക്കില്‍ മാസം 10,000 രൂപാ വീതം 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ പക്കലുണ്ടാവുക 16,28,963 രൂപയായിരിക്കും.

Also Read: കുറഞ്ഞ സിബില്‍ സ്‌കോര്‍ നിങ്ങളെ അലോസരപ്പെടുത്തുന്നോ? എങ്ങനെ മെച്ചപ്പെടുത്തണമെന്നറിയാം

നിക്ഷേപത്തിന്റെ സവിശേഷതകള്‍

നിക്ഷേപത്തിന്റെ സവിശേഷതകള്‍

പോസ്റ്റ് ഓഫീസ് റെക്കറിംഗ് അക്കൗണ്ട് നിക്ഷേപത്തില്‍ ഓരോ മാസത്തിലും നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. പ്രതിമാസ നിക്ഷേപത്തില്‍ നിങ്ങള്‍ വീഴ്ച വരുത്തിയാല്‍ ഓരോ മാസവും ഒരു നിശ്ചിത ശതമാനം തുക പിഴയായി നല്‍കേണ്ടി വരും. തുടര്‍ച്ചയായി 4 ഗഢുക്കള്‍ മുടങ്ങിയാല്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ നേടാം 1 കോടിയ്ക്ക് മേലെ!

പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപത്തിലെ നികുതി

പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപത്തിലെ നികുതി

റെക്കറിംഗ് അക്കൗണ്ടിലെ നിക്ഷേപത്തിന് ടിഡിഎസ് കുറയ്ക്കുന്നതാണ്. നിക്ഷേപ തുക 40,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ 10 ശതമാനം വാര്‍ഷിക നിരക്കില്‍ നികുതി ഈടാക്കും. റെക്കറിംഗ് നിക്ഷേപത്തില്‍ നിന്നും നേടുന്ന പലിശയ്ക്കും നികുതി ബാധ്യതയുണ്ട്. എന്നാല്‍ മുഴുവന്‍ മെച്യൂരിറ്റി തുകയും നികുതി മുക്തമാണ്.

Also Read : നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്; 5 ലക്ഷം രൂപ നിക്ഷേപത്തില്‍ മെച്യൂരിറ്റിയില്‍ നേടാം 6.94 ലക്ഷം രൂപ

ആര്‍ക്കൊക്കെ അക്കൗണ്ട് ആരംഭിക്കാം?

ആര്‍ക്കൊക്കെ അക്കൗണ്ട് ആരംഭിക്കാം?

സുരക്ഷിതമായ നിക്ഷേപങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഏറ്റവും അനുയോജ്യമാണ്. ചില ബാങ്കുകള്‍ പോസ്റ്റോഫീസിനേക്കാള്‍ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ്. നിങ്ങള്‍ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളില്‍ വിശ്വസിക്കുകയും റിസ്‌ക് എടുക്കാന്‍ താത്പര്യപ്പെടാത്തവരുമാണെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ള ഒരു മികച്ച നിക്ഷേപ പദ്ധതിയാണ്. ഒരാള്‍ക്ക് ഒറ്റയ്ക്കും, ജോയിന്റ് അക്കൌണ്ടായി മൂന്ന് പേര്‍ക്ക് വരെയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ക്കും 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടുകള്‍ തുറക്കാനാകും.

5 വര്‍ഷം പൂര്‍ത്തിയായാല്‍

5 വര്‍ഷം പൂര്‍ത്തിയായാല്‍

പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ അക്കൗണ്ടിന്റെ കാലാവധി അവസാനിക്കും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ നിക്ഷേപം നടത്താതെ തന്നെ 5 വര്‍ഷം വരെ ആര്‍ഡി അക്കൗണ്ട് നിലനിര്‍ത്താം. ബന്ധപ്പെട്ട പോസ്റ്റോഫീസില്‍ അപേക്ഷ നല്‍കി അക്കൗണ്ട് 5 വര്‍ഷത്തേക്ക് കൂടി നീട്ടാം. ദീര്‍ഘിപ്പിച്ച കാലയളവിലും അക്കൗണ്ട് ആരംഭിച്ച സമയത്തെ പലിശ നിരക്ക് നിങ്ങള്‍ക്ക് ലഭിക്കും. ദീര്‍ഘിപ്പിച്ച കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യാം.

Read more about: post office
English summary

invest 10,000 rupees monthly in the post office RD scheme for 10 years and get 16 lakh

invest 10,000 rupees monthly in the post office RD scheme for 10 years and get 16 lakh
Story first published: Sunday, November 14, 2021, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X