മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലം മുന്നോട്ട് പോയിക്കൊണ്ടിരിക്കും തോറും മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടേയും മറ്റും പലിശ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. നിക്ഷേപം നടത്തുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നതിലും കൂടുതല്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ സാധിക്കും. അതിനായി നിക്ഷേപകരെ സഹായിക്കുന്ന ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 

Also Read : ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നാം ഇപ്പോള്‍ കാണുന്നത്. എന്നാല്‍ തങ്ങളുടെ നിക്ഷേപത്തില്‍ നിന്നും എങ്ങനെ പരമാവധി ആദായം സ്വന്തമാക്കാം എന്ന കാര്യം ഇപ്പോഴും പല നിക്ഷേപകര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും റിസ്‌ക് സാധ്യതകള്‍ ഉള്ളവയാണ് എന്ന് നമുക്കെല്ലാം അറിയാം. കൃത്യമായ തയ്യാറെടുപ്പോടെ വിവേക പൂര്‍വം നടത്തുന്ന നിക്ഷേപങ്ങളിലൂടെ വലിയ നേട്ടം തന്നെ സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also Read : എസ്ബിഐ രക്ഷാ ബന്ധന്‍ ഓഫര്‍; എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്കെല്ലാം 20% കിഴിവ്!

ആദായം ഉയര്‍ത്തുവാന്‍

ആദായം ഉയര്‍ത്തുവാന്‍

റിസ്‌ക് എടുക്കുവാന്‍ തയ്യാറുള്ള നിക്ഷേപകരാണ് സാധാരണഗതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക. ആ റിസ്‌ക് സാധ്യതകള്‍ ഏറ്റെടുക്കു്‌നനതിന് പകരമായാണ് നിക്ഷേപത്തില്‍ നിന്നും ഏറെ മിച്ച ആദായം അവരുടെ കൈകളില്‍ എത്തുന്നത്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ്, ലഭിക്കുന്ന ആദായം പരമാവധിയായി ഉയര്‍ത്തുന്നതിനായി സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

Also Read : മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

ഡയറക്ട് പ്ലാന്‍ തെരഞ്ഞെടുക്കാം

ഡയറക്ട് പ്ലാന്‍ തെരഞ്ഞെടുക്കാം

ഒരു ഡയറക്ട് പ്ലാന്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത് വഴി 1 ശതമാനം മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് ലഭിക്കും. റെഗുലര്‍ പ്ലാനുകള്‍ 1 മുതല്‍ 1.5 ശതമാനം വരെ ബ്രോക്കറേജ് ആയും ഫണ്ട് ചാര്‍ജുകളുമായും മറ്റും ഈടാക്കുമെന്നും ഓര്‍ക്കുക. റെഗുലര്‍ പ്ലാനുകളേക്കാളും കുറഞ്ഞ ചിലവ് അനുപാതം മാത്രമാണ് ഡയറക്ട് പ്ലാനുകള്‍ക്കുള്ളത്.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!

റെഗുലര്‍ പ്ലാനും ഡയറക്ട് പ്ലാനും

റെഗുലര്‍ പ്ലാനും ഡയറക്ട് പ്ലാനും

നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി റെഗുലര്‍ പ്ലാന്‍ തെരഞ്ഞെടുത്തു എന്ന് കരുതുക. ഓരോ മാസവും 10,000 രൂപാ വീതം 20 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത്. 12 ശതമാനമാണ് ശരാശരി പ്രതിവര്‍ഷ ആദായമെന്നും കണക്കാക്കാം. എങ്കില്‍ 2 ശതമാനം ചിലവ് ശതമാനം കിഴിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം 73.41 ലക്ഷം രൂപയായിരിക്കും. എന്നാല്‍ നിങ്ങള്‍ നിക്ഷേപത്തിനായി ഡയറക്ട് പ്ലാന്‍ ആണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ 1 ശതമാനം ചിലവ് അനുപാതം കണക്കാക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം 10.84 ലക്ഷം രൂപ അധികമായിരിക്കും. അതായത് മേല്‍പ്പറഞ്ഞ അതേ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 84.25 ലക്ഷം രൂപ സ്വന്തമാക്കാം.

Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?

സ്റ്റെപ്പ് അപ്പ് എസ്‌ഐപി നിക്ഷേപം

സ്റ്റെപ്പ് അപ്പ് എസ്‌ഐപി നിക്ഷേപം

ഓരോ മാസവും എസ്‌ഐപി രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വലിയ നേട്ടം തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ വര്‍ധനവും വരുത്തണം. അത്തരം നിക്ഷേപ രീതിയെയാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്ന് പറയുന്നത്. ഓരോ മാസവും 30,000 രൂപ വീതം എസ്‌ഐപി രീതിയില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ 12.5 ശതമാനം നിരക്കില്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 71.82 ലക്ഷം രൂപയായിരിക്കും.

Also Read : അടിക്കടിയുള്ള പിഎഫ് പിന്‍വലിക്കലുകള്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ കുറച്ചേക്കാം!

എസ്‌ഐപി

എസ്‌ഐപി

ഇനി ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനവോടെ നിക്ഷേപം നടത്തുന്നു എന്ന് കരുതുക. അതായത് ആദ്യത്തെ വര്‍ഷം ഓരോ മാസവും 30,000 രൂപ വീതം. രണ്ടാമത്തെ വര്‍ഷം ഓരോ മാസവും 33,000 രൂപാ വീതം, അടുത്ത വര്‍ഷം 36,000 രൂപ എന്നിങ്ങനെ 10 വര്‍ഷത്തിലും 10 ശതമാനം വീതം നിക്ഷേപ തുകയില്‍ വര്‍ധന് വരുത്തുക. എങ്കില്‍ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാകുന്ന തുക 96.95 ലക്ഷം രൂപയായിരിക്കും. വര്‍ഷം 10 ശതമാനത്തിന്റെ വര്‍ധനവ് വരുത്തുന്നത് സമ്പാദ്യത്തില്‍ ഉണ്ടാക്കുന്നത് 35 ശതമാനത്തിന്റെ അധിക വര്‍ധനവ് ആയിരിക്കും.

Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

വിപണിയുടെ തിരുത്തല്‍ ഘട്ടത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കാം

വിപണിയുടെ തിരുത്തല്‍ ഘട്ടത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കാം

വിപണി താഴേക്ക് ഇടിഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ കുറഞ്ഞ വിലയില്‍ കൂടതല്‍ ഓഹരികള്‍ സ്വന്തമാക്കുവാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. അത്തരം സമയങ്ങളിലും നിങ്ങള്‍ നിങ്ങളുടെ ഇക്വിറ്റി എസ്‌ഐപി നിക്ഷേപം നില നിര്‍ത്തിയാല്‍ അത് നിക്ഷേപ ചിലവിനെ ശരാശരിയിലെത്തിക്കുവാന്‍ നിങ്ങളെ സഹായിക്കും. കൂടുതല്‍ യൂണിറ്റുകള്‍ ഒന്നിച്ചു വാങ്ങിക്കുവാനും അത്തരം സമയങ്ങള്‍ ഉപയോഗപ്പെടുത്താം.

Also Read : ഇന്ത്യയില്‍ അതിവേഗം വളരുന്ന ഡിജിറ്റല്‍ കറന്‍സിയായി ക്രിപ്‌റ്റോ

ഒറ്റത്തവണ നിക്ഷേപങ്ങള്‍

ഒറ്റത്തവണ നിക്ഷേപങ്ങള്‍

ഒറ്റത്തവണ നിക്ഷേപങ്ങള്‍ പരമാവധി ആദായം നേടിത്തരുന്നവയാണ്. എന്നാല്‍ അതിനായി വിപണി ഏറ്റവും താഴ്ന്ന നിലവാരത്തില്‍ ഉള്ളപ്പോള്‍ നിക്ഷേപം നടത്തുകയും വിപണി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഉള്ളപ്പോള്‍ പിന്‍വലിക്കുകയും വേണം. എന്നാല്‍ വിപണിയുടെ പ്രകടനം പ്രവചനാതീതമായതിനാല്‍ ഇതത്ര എളുപ്പമല്ല താനും. അതിനാല്‍ തന്നെ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിനേക്കാള്‍ എസ്‌ഐപി നിക്ഷേപത്തിലൂടെ മികച്ച നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.

Also Read : ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണം

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണം

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണവും മിതമായ രീതിയിലായിരിക്കണം. പോര്‍ട്ട് ഫോളിയോവില്‍ ധാരാളം ഫണ്ടുകള്‍ ഉണ്ടായാല്‍ അവയുടെ പ്രകടനങ്ങള്‍ കൃത്യമായി വിലയിരുത്തുവാന്‍ സാധിക്കാതെ വരികയും അത് നിങ്ങളുടെ മൊത്ത പോര്‍ട്ട് ഫോളിയോ ആദായത്തെ ബാധിക്കുകയും ചെയ്യും.

Read more about: mutual fund
English summary

invest in mutual funds; here is some ways by which you can get maximum returns | മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

invest in mutual funds; here is some ways by which you can get maximum returns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X