മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തന്റെ വര്‍ഷങ്ങളുടെ സമ്പാദ്യവുമായിട്ടായിരിക്കും ഒരു വ്യക്തി നിക്ഷേപത്തിന് തയ്യാറെടുന്നത്. അങ്ങനൊരു വ്യക്തിയുടെ മനസ്സില്‍ രണ്ടേ രണ്ട് കാര്യങ്ങളേ ഉണ്ടാവുകയുള്ളൂ. താന്‍ നിക്ഷേപം നടത്തുന്ന മൂലധനത്തിന്മേലുള്ള സുരക്ഷയും, മതിയായ ആദായവും നിക്ഷേപത്തില്‍ നിര്‍ബന്ധമായും ലഭിക്കണം എന്ന ആഗ്രഹമായിരിക്കും അത്. ഈ രണ്ട് ഘടകങ്ങളും നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള സമ്പാദ്യ പദ്ധതികള്‍ തപാല്‍ വകുപ്പിന് കീഴിലുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 
മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന അത്തരം പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്‍എസ്‌സി. ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതിയിലൂടെ മിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.

Also Read: ഇഎംഐ ഉള്ളവരാണോ നിങ്ങള്‍? ഓര്‍ക്കുക, ഇനി അവധിയില്ലാതെ അടയ്‌ക്കേണ്ടി വരും

പോസ്റ്റ് ഓഫീസ് എന്‍എസ്‌സി പദ്ധതിയില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. എന്‍എസ്‌സിയിലെ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം പലിശ ചേരും. എന്നാല്‍ മെച്യൂരിറ്റി സമയത്ത് മാത്രമേ നിക്ഷേപകന് പലിശ തുക ലഭിക്കുകയുള്ളൂ.

Also Read: യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍

എന്‍എസ്‌സി പ്ലാനിന്റെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാതിന് ശേഷം വീണ്ടും ഒരു 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും. നിക്ഷേപകന്റെ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് നിക്ഷേപ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുന്നതില്‍ തീരുമാനം കൈക്കൊള്ളാം.

Also Read: സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും

പോസ്റ്റ് ഓഫീസ് എന്‍എസ്‌സി നിക്ഷേപത്തില്‍ നിക്ഷേപകന് നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. 100 രൂപയെങ്കിലും നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് എന്‍എസ്‌സി നിക്ഷേപ പദ്ധതിയുടെ ഭാഗമാകാം. എന്നാല്‍ പദ്ധതിയിലെ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചിയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് എന്‍എസ്‌സി പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

Also Read: ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

എന്‍എസ്‌സി എന്നത് നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. ആദായ നികുതി നിയമ െ1967ലെ വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപത്തിന്മേല്‍ 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. 100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ, 10,000 രൂപ എന്നിങ്ങനെയുള്ള മൂല്യങ്ങളിലായാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് എന്‍എസ്‌സി ലഭ്യമാകുക. വിവിധ വിലകളിലുള്ളിലുള്ള എത്ര സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിച്ചും നിങ്ങള്‍ക്ക് എന്‍എസ്‌സിയില്‍ നിക്ഷേപം നടത്താം.

Also Read : ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!

ഒരു നിക്ഷേപകന്‍ എന്‍എസ്‌സിയില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. നിലവിലെ 6.8 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് നിക്ഷേപത്തില്‍ നിന്നും ലഭിക്കുക 20.85 ലക്ഷം രൂപയായിരിക്കും. അതായത് 5 വര്‍ഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ തുക 6 ലക്ഷം രൂപ.

Read more about: nsc
English summary

invest in National Saving Certificate and get more interest than Fixed Deposit | മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

invest in National Saving Certificate and get more interest than Fixed Deposit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X