റിട്ടയര്‍മെന്റ് കാലത്തെ സ്ഥിര വരുമാനത്തിനായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനം പ്രതിയെന്നോണം ചിലവുകള്‍ ഉയര്‍ന്നു വരുന്ന ഒരു കാലത്താണ് നാമിപ്പോഴുള്ളത്. പുതിയ കാലത്ത് നമുക്കൊരിക്കലും ചിലവുകള്‍ ചുരുക്കുവാന്‍ സാധിക്കുകയില്ല. വരുമാനം വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. എന്നാല്‍ ഈ ഒരു രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ആശങ്കയുണ്ടാകുന്നത് റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ചോര്‍ത്താണ്. റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തിക സുരക്ഷിതത്വം നാം ഇന്നേ ഉറപ്പിക്കേണ്ടതുണ്ട്.

 
റിട്ടയര്‍മെന്റ് കാലത്തെ സ്ഥിര വരുമാനത്തിനായി

വര്‍ധിച്ചു വരുന്ന ചിലവുകളിലും പരിമിതമായ വരുമാനത്തിലും നിന്നുകൊണ്ട് തന്നെ നമ്മുടെ നിക്ഷേപങ്ങളില്‍ നിന്നും സ്ഥിരമായ ആദായം ലഭിച്ചെങ്കില്‍ മാത്രമേ റിട്ടയര്‍മെന്റ് കാലത്ത് നമുക്ക് ആശങ്കകളില്ലാതെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ശരിയായ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഏതൊരാള്‍ക്കും റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായ വരുമാനം ഉറപ്പുവരുത്തുവാന്‍ സാധിക്കും. ഇതിനായി പരിഗണിക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജന (പിഎംവിവിവൈ)

എല്‍ഐസിയാണ് പിഎംവിവിവൈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഇത് 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് സ്ഥിരമായ പെന്‍ഷന്‍ നിശ്ചിത നിരക്കില്‍ നിക്ഷേപകന് നല്‍കുന്നു. റിട്ടയര്‍മെന്റ് കാലത്തേക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു നിക്ഷേപ ഉപാധിയാണിത്. 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പിഎംവിവിവൈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

നിലവിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. ഓരോ മാസവുമാണ് പലിശ നല്‍കുന്നത്. ഓരോ വര്‍ഷവും നിരക്കില്‍ വ്യത്യാസമുണ്ടായേക്കാം. ഒരിക്കല്‍ നിക്ഷേപിച്ചാല്‍ ആ സമയത്തുള്ള പലിശ നിരക്ക് തന്നെയായിരിക്കും നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നത് വരെ പരിഗണിക്കുക. ഉപയോക്താവ് മരണപ്പെട്ടാല്‍ നോമിനിയ്ക്ക് പര്‍ച്ചേസ് പ്രൈസ് ഉള്‍പ്പെടെ തിരികെ ലഭിക്കും. 2020 മാര്‍ച്ച് 31ന് പദ്ധതി അവസാനിച്ചിരുന്നു. എന്നാല്‍ റിട്ടയര്‍ ചെയ്ത വ്യക്തികളുടെ വര്‍ധിച്ച ആവശ്യകത പരിഗണിച്ച് 2023 മാര്‍ച്ച് 31 വരെ പദ്ധതി കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം (എസ്സിഎസ്എസ്)

റിട്ടയര്‍മെന്റിന് ശേഷം വരുമാനം ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് വേണ്ടിയാണ് എസ്സിഎസ്എസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 7.4 ശതമാനമെന്ന ഉയര്‍ന്ന ആകര്‍ഷകമായ പലിശ നിരക്കാണ് നിലവില്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പാദ വാര്‍ഷികാടിസ്ഥാനത്തിലാണ് പലിശ നല്‍കുക. 5 വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കിലും താത്പര്യമുള്ള നിക്ഷേപകര്‍ക്ക് വീണ്ടും 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. നിക്ഷേപ ഉറവിടത്തില്‍ നിന്നാണ് ഈ പദ്ധതി പ്രകാരമുള്ള നികുതി കിഴിയ്ക്കുന്നത്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

5 വര്‍ഷ നിക്ഷേപ കാലാവധിയുള്ള പദ്ധതിയാണിത്. സംയുക്ത ഉടമസ്ഥതയിലാണെങ്കില്‍ 9 ലക്ഷം രൂപയും ഒരു വ്യക്തിയുടെ മാത്രം ഉമസ്ഥതയിലുള്ളതാണെങ്കില്‍ 4.5 ലക്ഷം രൂപയുമെന്ന പരമാവധി നിക്ഷേപ പരിധി പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമിനുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും പലിശ നിരക്കുകള്‍ പുതുക്കും. നിലവിലെ പലിശ നിരക്ക് 6.6 ശതമാനമാണ്. പ്രതിമാസ രീതിയിലാണ് പലിശ നല്‍കുന്നത്.

ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍

ഗവണ്‍മെന്റ് ഇഷ്യൂ ചെയ്യുന്ന ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളാണ് ഗവണ്‍മെന്റ് സെക്യൂരിറ്റീസ് അഥവാ ജി സെക്സ്് എന്ന് പറയുന്നത്. കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും ഈ സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്യാവുന്നതാണ്. നിങ്ങള്‍ ഇത്തരം സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്ഥിരമായി പലിശ ആദായം നേടുവാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പദ്ധതിയായതിനാല്‍ ഇത് പൂര്‍ണമായും റിസ്‌ക് ഇല്ലാത്ത നിക്ഷേപ രീതിയാണ്. സര്‍ക്കാരില്‍ നിന്നുള്ള ഗ്യാരന്റിയെ സോവറീന്‍ ഗ്യാരന്റി എന്നും വിളിക്കുന്നു. ആന്വുറ്റികളെക്കാള്‍ ഉയര്‍ന്ന നേട്ടം ഇവയിലൂടെ ലഭിക്കും.

Read more about: money
English summary

invest in these schemes for the secure fixed return after retirement

invest in these schemes for the secure fixed return after retirement
Story first published: Monday, November 8, 2021, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X