ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ നേടാം 28 രൂപയ്ക്ക് 4 ലക്ഷം രൂപയുടെ നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം എല്ലാ ജനങ്ങളും ഉള്‍ക്കൊള്ളുന്നതിന് ഒരു പ്രധാന കാരണമായി. വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് സര്‍ക്കാര്‍ തലത്തിലും ചുരുങ്ങിയ ചിലവില്‍ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

 
ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ നേടാം 28 രൂപയ്ക്ക് 4 ലക്ഷം രൂപയുടെ നേട്ടങ്ങള്‍

സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള വ്യക്തികള്‍ക്കും ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. ഈ ഗണത്തില്‍ പെടുന്ന സര്‍ക്കാര്‍ പദ്ധതികളാണ് പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന (പിഎംഎസ്ബിവൈ), പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെവൈ) എന്നിവ.

ഉപയോക്താവിന് 4 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഈ പദ്ധതികളിലൂടെ വാഗ്ദാനം ചെയ്യുന്നത്. എന്തൊക്കെയാണ് ഇരു പദ്ധകളിലൂടെയും ലഭിക്കുന്ന നേട്ടങ്ങള്‍ എന്ന് നമുക്കിനി വിശദമായി പരിശോധിക്കാം. ബാങ്ക് ബറോഡ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഈ പദ്ധതിയുടെ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. സര്‍ക്കാറില്‍ നിന്നുമുള്ള നാല് ലക്ഷം രൂപ വരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനായി ഈ ഇരു പദ്ധതികളിലും നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതായുണ്ട്.

Also Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാം - ഇവിടെ വായിക്കാം

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയിലും, പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജനയിലും ചേര്‍ന്ന് ആകെ നിക്ഷേപിക്കേണ്ടുന്ന തുക 342 രൂപയാണ്. അതായത് 4 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കുവാന്‍ ഒരു മാസം വെറും 28 രൂപ മാറ്റി വച്ചാല്‍ മതിയാകുമെന്നര്‍ഥം.

എസ്ബിഐ ഉപയോക്താക്കള്‍ക്കും ഈ ഇരു പദ്ധതികളുടെയും നേട്ടം ലഭ്യമാകും. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രണ്ട് പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പങ്കുവച്ചിട്ടുണ്ട്. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിലൂടെ ആശങ്കകളില്ലാത്ത ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ തുക അതാത് സമയത്ത് കൃത്യമായി കിഴിയ്ക്കുകയാണ് ചെയ്യുക. സേവിംഗ്സ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുവാനും നേട്ടങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കുകയുള്ളൂ എന്ന് ഓര്‍ക്കുക.

Also Read : ഒരു വര്‍ഷത്തില്‍ 3 ലക്ഷം രൂപ നേടുവാന്‍ എവിടെ നിക്ഷേപിക്കാം? - ഇവിടെ വായിക്കാം

പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന പ്രകാരം ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി അപകടത്തില്‍ മരണപ്പെടുകയോ അല്ലെങ്കില്‍ പൂര്‍ണമായും വികലാംഗനാക്കപ്പെടുകയോ ചെയ്താല്‍ 2 ലക്ഷം രൂപയുടെ ധനസഹായമാണ് ലഭിക്കുക. ഇനി ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപയും ലഭിക്കും. 18 വയസ്സ് മുതല്‍ 70 വയസ്സു വരെ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രതിവര്‍ഷ പ്രീമിയം തുക 12 രൂപ മാത്രമാണ്.

 

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പ്രകാരം ഇന്‍ഷുറര്‍ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ നോമിനിയ്ക്ക് 2 ലക്ഷം രൂപ ലഭിക്കും. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള വ്യക്തികള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുക. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതിയുടെ പ്രതിവര്‍ഷ പ്രീമിയം തുക 330 രൂപയാണ്. മേല്‍ പറഞ്ഞിരിക്കുന്ന രണ്ട് പ്ലാനുകളും ടേം ഇന്‍ഷുറന്‍സ് പ്ലാനുകളാണ് ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

Read more about: insurance
English summary

invest in two schemes of the government and get the benefit of Rs 4 lakh

invest in two schemes of the government and get the benefit of Rs 4 lakh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X