ഉപയോക്താക്കള്‍ക്ക് ഏറെ നേട്ടങ്ങള്‍ നല്കുന്ന പല തരത്തിലുള്ള പദ്ധതികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇപ്പോഴിതാ പെണ് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള സുകന്യ സമൃദ്ധി യോജന പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പെണ് മക്കളുടെ ഭാവി ഭദ്രമാക്കുവാന്‍ സാധിക്കും. അവരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സുപ്രധാന കാര്യങ്ങള്ക്കാവശ്യമായി വരുന്ന തുക സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി എളുപ്പം കണ്ടെത്താം.
Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

സുകന്യ സമൃദ്ധി യോജന അക്കൗണ്ട്
കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ ആണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങുവാന്‍ അനുവദിക്കുകയുള്ളൂ. ഒരു വ്യക്തിയ്ക്ക് പരമാവധി രണ്ട് കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. പദ്ധതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
Also Read : ഒക്ടോബര്‍ 1 മുതല്‍ ഈ ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകും

ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക
സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 250 രൂപയാണ്. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപ വരെയാണ് നിക്ഷേപിക്കുവാനാവുക. ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതോടെ ഭാവിയില്‍ നിങ്ങളുടെ മകളുടെ ഉന്നത പഠനത്തിനും വിവാഹത്തിനുമൊക്കെ ആവശ്യമായി വരുന്ന തുകയെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമേ വരുന്നില്ല.

പലിശ നിരക്ക്
നിലവില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ 7.6 ശതമാനം നിരക്കിലാണ് നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നത്. ആദായ നികുതി നിയമ പ്രകാരമുള്ള നികുതി ഇളവും നിക്ഷേപകര്‍ക്ക് ലഭിക്കും. ഓരോ മാസവും നിങ്ങള്‍ 3,000 രൂപാ വീതം ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ ആകെ നിക്ഷേപിക്കുന്നത് 36,000 രൂപ വീതമായിരിക്കും. ഈ തുക 14 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈകളിലെത്തുന്നത് 9,11,574 രൂപയായിട്ടായിരിക്കും. ഇനി 21 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായിട്ടാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 15,22,221 രൂപയായിരിക്കും.
Also Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ ലഭിക്കും മാസം 5,000 രൂപ

അക്കൗണ്ട് എവിടെ ആരംഭിക്കാം?
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാത്രമല്ല നിങ്ങളുടെ സമീപ പ്രദേശത്തുള്ള ഏതൊരു വാണിജ്യ ബാങ്കിന്റെ ശാഖയിലോ, ഏതെങ്കിലും അംഗീകൃത പോസ്റ്റ് ഓഫീസ് ശാഖയിലോ നിങ്ങള്‍ക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് ശാഖയിലോ, ബാങ്ക് ശാഖയിലോ സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് ആരംഭിക്കുവാന്‍ അപേക്ഷാ ഫോറത്തിനോപ്പം നിങ്ങളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതുണ്ട്. അതു കൂടാതെ പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി രക്ഷിതാവിന്റെയും കുട്ടിയുടേയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഒപ്പം വിലാസം തെളിയിക്കുന്ന രേഖയും നല്‍കേണ്ടതുണ്ട്.
Also Read : പിപിഎഫിലൂടെ നേടാം 1 കോടി രൂപയുടെ സമ്പാദ്യം; ഇങ്ങനെ നിക്ഷേപിക്കൂ!

ചുരുങ്ങിയ നിക്ഷേപ തുക നിക്ഷേപിച്ചില്ല എങ്കില്‍
ചുരുങ്ങിയ നിക്ഷേപ തുകയായ 250 രൂപ എല്ലാ വര്‍ഷവും നിക്ഷേപം നടത്തിയില്ല എങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും. വര്‍ഷം 50 രൂപ പിഴയോടെ മാത്രമേ പിന്നീട് അക്കൗണ്ട് തിരികെയെടുക്കുവാന് സാധിക്കുകയുള്ളൂ. സുകന്യ സമൃദ്ധി യോജന അഥവാ അഥവാ എസ്എസ്വൈ സര്‍ക്കാര്‍ അധിഷ്ഠിത ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. പെണ് കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്വൈ അവതരിപ്പിക്കപ്പെട്ടത്.

മറ്റ് പ്രത്യേകതകള്‍
10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളിലോ എസ്എസ്വൈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ് കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്എസ്വൈ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക. അക്കൗണ്ട് ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തേക്കെങ്കിലും ചുരുങ്ങിയ തുക അക്കൗണ്ടില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. പെണ്‍കുട്ടിയ്ക്ക് 21 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ 18 വയസ്സിന് ശേഷം വിവാഹിതയാകുന്നത് വരെയോ ആണ് എസ്എസ്വൈ പദ്ധതിയുടെ മെച്യൂരിറ്റി കാലാവധി.
Also Read : 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാം

എപ്പോള്‍ പിന്‍വലിക്കാം?
18 വയസ്സ് പൂര്‍ത്തിയായാല്‍ ആവശ്യമായ രേഖകള്‍ അക്കൗണ്ട് ആരംഭിച്ചിട്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമര്‍പ്പിച്ച്് പെണ്‍കുട്ടിയ്ക്ക് നേരിട്ട് അക്കൗണ്ട് കൈകാര്യം ചെയ്യാം. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികയുകയോ പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാവുകയോ ചെയ്യുമ്പോള്‍ എസ്എസ്വൈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. അക്കൗണ്ടിലെ ബാലന്‍സ് തുകയുടെ 50 ശതമാനമാണ് വിവാഹത്തിനോ ഉപരി പഠനത്തിനോ ആയി പെണ്‍കുട്ടിയ്ക്ക് പിന്‍വലിക്കാന്‍ സാധിക്കുക. തുക ഒന്നിച്ചോ, വാര്‍ഷിക ഗഢുക്കളായി 5 വര്‍ഷക്കാലയളവിലോ നിബന്ധനകള്‍ക്കനുസൃതമായി ലഭിക്കും.

നികുതി നേട്ടങ്ങള്‍
ഉയര്‍ന്ന പലിശ നിരക്കിന് പുറമേ നികുതി നേട്ടങ്ങളാണ് എസ്എസ്വൈ പദ്ധതിയുടെ മുഖ്യ നേട്ടം. എസ്എസ്വൈ പദ്ധതിയിലെ നിക്ഷേപങ്ങളെ ഇഇഇ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (Exempt, Exempt,Exempt,). അതിനാല്‍ നിക്ഷേപത്തിലെ മുതല്‍ തുക, നേടിയ പലിശ, മെച്വൂരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ എസ്എസ്വൈ അക്കൗണ്ട് മാറ്റം ചെയ്യാം എന്നതും ഒരു പ്രത്യേകതയാണ്.
Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

131 രൂപ മാറ്റി വച്ചു കൊണ്ട് എങ്ങനെ 20 ലക്ഷം രൂപയാകും?
നിങ്ങള്‍ ഇപ്പോള്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ ഈ സമയം നിങ്ങളുടെ മകളുടെ പ്രായം 1 വയസാണെന്നും കരുതാം. ഇനി നിങ്ങള്‍ ദിവസേന 131 രൂപ നിക്ഷേപത്തിനായി മാറ്റി വയ്ക്കണം. അപ്പോള്‍ ഒരു മാസമാകുമ്പോള്‍ 3930 രൂപയാകും. നിങ്ങള്‍ എല്ലാ മാസവും 3930 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അത് വര്‍ഷത്തില്‍ 47160 രൂപയാകും. 15 വര്‍ഷത്തേക്ക് മാത്രമാണ് ഈ നിക്ഷേപം നടത്തേണ്ടത് അപ്പോള്‍ മൊത്തം നിക്ഷേപം ആകും 7,07,400 രൂപ. പ്രതിവര്‍ഷം 7.6% പലിശ പ്രകാരം നിങ്ങള്‍ക്ക് മൊത്തം 12,93,805 രൂപ പലിശ ലഭിക്കും. 2042 ല്‍ മകള്‍ക്ക് 21 വയസാകുമ്പോള്‍ നിക്ഷേപം മെച്യൂരിറ്റിയാകും. ആ സമയത്ത് മൊത്തം തുക 20,01,205 രൂപയായിരിക്കും.