20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്കുകള്‍ കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപോപാധികളിലൂടെ നിങ്ങള്‍ക്ക് മതിയായ തുക റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യമായി കരുതാന്‍ സാധിക്കാതെ വരും. അതിന്റെ പ്രധാന കാരണം സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പമാണ്. ഈ നിക്ഷേപ പദ്ധതികള്‍ക്കൊന്നും പണപ്പെരുപ്പത്തെ മറികടന്നുള്ള നേട്ടം നിങ്ങള്‍ക്ക് നേടിത്തുവാന്‍ സാധിക്കുകയില്ല.

 

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

പണപ്പെരുപ്പ നിരക്ക്

പണപ്പെരുപ്പ നിരക്ക്

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നിലവില്‍ 6 ശതമാനത്തോളം എത്തിയിരിക്കുകയാണ്. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് 10 ശതമാനം ആദായമെങ്കിലും ലഭിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുകയില്ല. ഇത്രയും ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് ലഭിക്കുന്ന ഓഹരികളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ മാത്രമാണ്.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളേക്കാളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് റിസ്‌ക് കൂടുതലാണ് എങ്കിലും അത്തരം നിക്ഷേപോപാധികളിലേക്ക് ദീര്‍ഘകാലത്തേക്ക്, അതായത് ചുരുങ്ങിയത് പത്ത് വര്‍ഷത്തേക്കെങ്കിലും നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങളുടെ റിസ്‌ക് കുറയുകയും പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധ്യമായ 10 മുതല്‍ 12 ശതമാനം വരെയുള്ള ആദായം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നേരത്തേ റിട്ടയര്‍ ചെയ്യണോ? നിങ്ങളുടെ സാമ്പത്തീക കാര്യങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

എത്ര തുക നിക്ഷേപം നടത്തണം?

എത്ര തുക നിക്ഷേപം നടത്തണം?

നിലവിലെ സാഹചര്യത്തില്‍ സ്വന്തമായി വീടുള്ള, റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഒരു മാസം ആവശ്യമാണ്. ഇതേ തുക ഒരു ഇരുപത വര്‍ഷം മുന്നിലേക്ക് ചിന്തിക്കുകയാണെങ്കില്‍ 5 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 1.65 രൂപയായി മാറും. കൂടാതെ നിങ്ങള്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞുള്ള ഓരോ മാസവും ആവശ്യമായി വരുന്ന തുക ഉയരുകയും ചെയ്യും. ഇത്രയും ഉയര്‍ന്ന തുക ഓരോ മാസവും ലഭിക്കുന്നതിനായി ഇപ്പോള്‍ നാം എത്ര തുക നിക്ഷേപം നടത്തണം? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി പറയുവാന്‍ പോകുന്നത്.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

40 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

40 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

നിങ്ങള്‍ക്ക് ഇപ്പോള്‍ 40 വയസ്സാണ് പ്രായം എന്ന് കരുതുക. 60ാം വയസ്സില്‍ നിങ്ങള്‍ റിട്ടയര്‍ ചെയ്യും. അപ്പോള്‍ റിട്ടയര്‍മെന്റ് കാലത്തേക്കായി മുകളില്‍ പറഞ്ഞ തുക സ്വരൂപിക്കുവാന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 20 വര്‍ഷമാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ശരാശരി 12 ശതമാനം നിരക്കില്‍ ആദായം തരുമെന്നതിനാല്‍ നിക്ഷേപത്തിനായി നിങ്ങള്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെ തെരഞ്ഞെടുക്കാം. ഓരോ മാസവും എസ്‌ഐപി രീതിയില്‍ 60 വയസ്സുവരെ 40,434 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുവാന്‍ തയ്യാറായാല്‍ റിട്ടയര്‍മെന്റിന് ശേഷം ഓരോ മാസവും നിങ്ങള്‍ക്ക് 1.65 ലക്ഷം രൂപ വീതം ലഭിക്കും.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

നിക്ഷേപം 4 കോടി രൂപയായി വളരും

നിക്ഷേപം 4 കോടി രൂപയായി വളരും

12 ശതമാനം ആദായത്തില്‍ 20 വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 4 കോടി രൂപയായി വളരും. അതില്‍ 2 കോടി രൂപ പിന്‍വലിച്ച് ലിക്വിഡ് ഫണ്ടിലോ, ഷോര്‍ട്ട് ടേം ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കാം. അതില്‍ നിന്നും ഓരോ മാസവും 1.65 ലക്ഷം രൂപ സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാനിലൂടെ പിന്‍വലിക്കുകയും ചെയ്യാം. ഇത് 10 വര്‍ഷത്തോളം നിങ്ങള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കും.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

90 വയസ്സുവരെ വരുമാനം

90 വയസ്സുവരെ വരുമാനം

പത്ത് വര്‍ഷത്തിന് ശേഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ 2 കോടി നിക്ഷേപം 6.52 കോടിയായി ഉയര്‍ന്നിട്ടുണ്ടാകും. നിങ്ങളുടെ പ്രതിമാസ ചിലവ് 2.70 ലക്ഷം രൂപയായും മാറും. ഇനി ആ 6.52 കോടി പിന്‍വലിട്ട് പത്ത് വര്‍ഷം മുമ്പ് ചെയ്ത അതേ പ്രക്രിയ ആവര്‍ത്തിക്കാം. 90 വയ്സ്സുവരെ ഈ രീതിയില്‍ നിങ്ങള്‍ക്ക് മുടങ്ങാതെ വരുമാനം ലഭിക്കും.

Read more about: investment
English summary

invest Rs 40 434 monthly and get around 2 lakhs monthly income after 20 years, know how | 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

invest Rs 40 434 monthly and get around 2 lakhs monthly income after 20 years, know how
Story first published: Wednesday, July 21, 2021, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X