നിയമം മാറിയത് അറിഞ്ഞില്ലേ; സേവിം​ഗ്സ് അക്കൗണ്ട് നിക്ഷേപത്തിനും ആദായ നികുതി കുരുക്ക്; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021-22 സാമ്പത്തിക വർഷത്തെ ആദായ നികുതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2022 ജൂലായ് 31 ആണ്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള വരുമാന പരിധിയിൽ ഇത്തവണയും മാറ്റമില്ല. സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത്. മുതിർന്ന പൗരന്മാർക്ക് വരുമാന പരിധി 3 ലക്ഷവും സൂപ്പർ സീനിയർ സിറ്റസൺസിന് അഞ്ച് ലക്ഷവുമാണ് വരുമാന പരിധി. എന്നാൽ രാജ്യത്ത് നിലവിൽ 6-7 ശതമാനം ആൾക്കാരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്. ആദായ നികുതിയുടെ ഭാ​ഗമാകുന്നവരുടെ എണ്ണമുയർത്താൻ നിരവധി ശ്രമങ്ങൾ സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ കേന്ദ്രസർക്കാർ കൊണ്ടു വരുന്നത്.

 

പുതിയ നിബന്ധനകൾ

പുതിയ നിബന്ധനകൾ

നിലവിൽ ആദായ നികുതി നിയമം 1962 പ്രകാരം ആദായ നികുതി പരിധി കഴിഞ്ഞാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഇത് കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട നിരവധി സാഹചര്യങ്ങൾ നികുതിയുമായി ബന്ധപ്പെട്ടുണ്ട്. ഇടയ്ക്കിടെ നിയമത്തിലുണ്ടാകുന്ന ഭേദഗതി വഴി കൂടുതൽ നിബന്ധനകൾ സർക്കാർ കൊണ്ടുവരികയാണ്. 2019 ൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം 1 കോടിക്ക് മുകളിൽ കറന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്കും, രണ്ട് ലക്ഷം വിദേശ യാത്രയ്ക്കായി ചെലവഴിക്കുന്നവരും വർഷത്തിൽ വൈദ്യുത ബിൽ ഇനത്തിൽ 1 ലക്ഷത്തിൽ കൂടുതൽ ചെലവാക്കുന്നവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. പുതിയ നിബന്ധന പ്രകാരം വരുമാന പരിധി കടന്നില്ലെങ്കിലും റിട്ടേൺ സമർപ്പിക്കേണ്ട സാഹചര്യങ്ങളുണ്ട്.

Also Read: പലിശ വരുമാനം 5,000 രൂപ കടന്നോ; ആദായ നികുതി പിടിവീഴും; അറിഞ്ഞിരിക്കേണ്ടവ

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്

2022 ഏപ്രിൽ 21 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നാല് നിബന്ധനകളാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഈ നിബന്ധനകൾ പൂർത്തിയാക്കിയവർ സെക്ഷൻ 139 പ്രകാരം ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് സിബിഡിടി വ്യക്തമാക്കുന്നത്. ഉയർന്ന തുകയുടെ ഇടപാടുകൾ നടത്തുന്നവരും എന്നാൽ വരുമാന പരിധിയിൽ വരാത്തതിനാൽ റിട്ടേൺ സമർപ്പിക്കുകയും ചെയ്യാത്തവരെ നിരീക്ഷിക്കാൻ ഉതകുന്ന തരത്തിലുള്ളവയാണ് പുതിയ ഭേദ​ഗതികൾ.

Also Read: നിക്ഷേപം ഇരട്ടിപ്പിക്കാന്‍ ഇതാ സര്‍ക്കാര്‍ 'സഹായം'; മികച്ച പലിശ തരുന്ന കേന്ദ്രസർക്കാർ സ്കീം‌

സേവിം​ഗ്സ് നിക്ഷേപങ്ങൾക്ക് പിടിവീഴും

സേവിം​ഗ്സ് നിക്ഷേപങ്ങൾക്ക് പിടിവീഴും

അതിൽ പ്രധാനമായതാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾക്ക് മുകളിൽ ആദായ നികുതി വകുപ്പ് വെച്ച കണ്ണ്. സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിയുടെ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപം 50 ലക്ഷം കവിഞ്ഞാൽ നിർബന്ധമായും റിട്ടേൺ സമർപ്പിക്കണം. ഒരു അക്കൗണ്ടിൽ നിന്നുള്ളതോ ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നുള്ളതോ ആയ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്. സേവിം​ഗ്സ് അക്കൗണ്ടിൽ 50 ലക്ഷം രൂപയുണ്ടെങ്കിൽ വരുമാനം പരിധി കടന്നില്ലെങ്കിലും ഇത്തരത്തിൽ റിട്ടേൺ സമർപ്പിക്കണം. വ്യക്തികൾക്കാണ് ഈ നിബന്ധന ബാധകമാവുക.

Also Read: സ്ഥിര വരുമാനം; ഉയര്‍ന്ന പലിശ; ഈ പ്രായക്കാര്‍ക്ക് സര്‍ക്കാർ തരും മാസം 9,250 രൂപ

മറ്റു നിബന്ധനകൾ

മറ്റു നിബന്ധനകൾ

സാമ്പത്തിക വർഷത്തിൽ ബിസിനസിൽ നിന്നുള്ള ആകെ വില്പനയോ , ക്യാഷ് റെസീപ്‌റ്റോ 60 ലക്ഷം രൂപയിൽ കൂടിയാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ബിസിനസ് ലാഭമായാലോ നഷ്ടമായാലോ ഇത് നിർബന്ധമായും ചെയ്തിരിക്കം. പ്രൊഫഷണിൽ നിന്നുള്ള ഗ്രോസ് റസീപ്റ്റ് 10 ലക്ഷം കടന്നാലും റിട്ടേൺ സമർപ്പിക്കം. വിവിധ വരുമാന മാർ​ഗങ്ങളിൽ നിന്ന് നികുതി പിടിക്കുന്നതിനായി ആദായ നികുതി വകുപ്പ് ശ്രോതസിൽ നിന്ന് തന്നെ നികുതി (ടിഡിഎസ്) ഏർപ്പെടുത്തുന്നുണ്ട്. നിശ്ചിത പരിധിയിൽ കൂടുന്ന ശമ്പളം, പലിശ, ലാഭ വിഹിതം, വാടക എന്നിവയ്ക്കാണ് ടിഡിഎസ് ഈടാക്കുക. വരുമാന ശ്രോതസ് അനുസരിച്ച് 1 ശതമാനം മുതൽ 30 ശതമാനം വരെ ടിഡിഎസ് ഈടാക്കും. ഇത്തരത്തിൽ വർഷത്തിൽ 25,000 രൂപയിലധികം ടിഡിഎസ് പിടിക്കുന്നവരാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. 50,000 രൂപയിൽ കൂടുതൽ ടിഡിഎസ് അടക്കുന്ന മുതിർന്ന പൗരന്മാരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.

Read more about: income tax
English summary

Investment Above 50 Lakhs To Savings Account In A Financial Year Should File Income Tax Returns

Investment Above 50 Lakhs To Savings Account In A Financial Year Should File Income Tax Returns
Story first published: Wednesday, June 8, 2022, 9:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X