ഇന്‍സ്റ്റഗ്രാമിലൂടെ ബിസിനസ് നേട്ടം ഇരട്ടിയാക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മാര്‍ക്കറ്റിംഗിന്റെ നൂതന രീതികളില്‍ ഏറ്റവും മുഖ്യമായത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആണ്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് മികച്ച രീതിയില്‍ ഉത്പ്പന്നത്തിന്റെ പരസ്യങ്ങളെത്തിക്കുവാന്‍ സാധിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ക്കറ്റിംഗിന്റെ നൂതന രീതികളില്‍ ഏറ്റവും മുഖ്യമായത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആണ്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് മികച്ച രീതിയില്‍ ഉത്പ്പന്നത്തിന്റെ പരസ്യങ്ങളെത്തിക്കുവാന്‍ സാധിക്കും. അതുവഴി ഉത്പന്നത്തിന്റെ വിപണനവും വര്‍ധിക്കും. നവ മാധ്യമങ്ങളിലൂടെയാണ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടക്കുന്നത്. ഇപ്പോള്‍ പുതുതായി ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുന്നവരില്‍ ഭൂരിഭാഗം പേരും പ്രധാന പരിഗണന നല്‍കുന്നത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രീതികള്‍ക്കാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങി പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ പ്രധാന പങ്ക് വഹിക്കുന്നു. ആകര്‍ഷകമായി വീഡിയോകളും പോസ്റ്ററുകളും മറ്റ് കണ്ടന്റുകളും പങ്ക് വയ്ക്കുന്നത് വഴി ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സംരഭകന് ഇതിലൂടെ സാധിക്കും. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെയെല്ലാം സംരഭകര്‍ക്ക് ഉപഭോക്താക്കളുമായി തത്സമയം സംവദിക്കാന്‍ സാധിക്കുമെന്നതിനാല്‍ സംരഭകനും ഉപഭോക്താവും തമ്മിലുള്ള അകലം കുറയുവാനും കാരണമാകുന്നു.

 

ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് ഇന്‍സ്റ്റഗ്രാം ആണ്. മുന്‍നിര സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കൂടി ഇന്‍സ്റ്റഗ്രാമിനുണ്ട്. ഏറ്റവും കൂടുതല്‍ റീച്ച് ഉറപ്പുള്ളതിനാല്‍ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി ഇന്‍സ്റ്റഗ്രാമിനെയാണ് ആളുകള്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത്.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഉപഭോക്താക്കളെ നല്‍കാനും അവ എളുപ്പത്തില്‍ വിറ്റഴിക്കുന്നതിനും ഇന്‍സ്റ്റഗ്രാം വഴി സാധിക്കും. ഒപ്പം ബ്രാന്‍ഡിംഗ് നടത്തുവാനും ബ്രാന്‍ഡ് ഇമേജ് വളര്‍ത്തുവാനും വിശ്വാസ്യത നേടിയെടുക്കാനും ഇന്‍സ്റ്റഗ്രാം ഓരോ സംരംഭകനേയും സഹായിക്കും. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം ഇന്‍സ്റ്റഗ്രാമിന്റെ മാത്രം പ്രത്യേകതയായ റീസല്‍ വഴിയും ഉത്പന്നങ്ങളെ ഗുണപരമായി ഉപഭോക്താകളിലേക്ക് എത്തിക്കുവാന്‍ സാധിക്കും.

ഇന്‍സ്റ്റഗ്രാമിലൂടെ മികച്ച രീതിയില്‍ ബിസിനസ് നടത്തുന്നതിനായി ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഹാഷ് ടാഗുകള്‍

ഹാഷ് ടാഗുകള്‍

ഇന്‍സ്റ്റഗ്രാമില്‍ അതാത് ദിവസം ട്രെന്‍ഡിങ് ആയി വരുന്ന ഹാഷ്ടാഗുകളെക്കുറിച്ച് സംരഭകന് വ്യക്തമായി ധാരണ ഉണ്ടായിരിക്കണം. ഓരോ ദിവസത്തേയും ട്രെന്‍ഡിങ് ഹാഷ്ടാഗുകള്‍ അറിഞ്ഞിരിക്കുന്നതും അതുപയോഗിച്ച് ഉത്പന്നം പ്രമോട്ട് ചെയ്യുന്നതും ബിസിനസിന് ഏറെ ഗുണം ചെയ്യും. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ ദിവസത്തെ ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ നിര്‍ബന്ധമായും ചേര്‍്ക്കണം. ഇതുവഴി നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ സാധിക്കും.

മികച്ച ബയോ

മികച്ച ബയോ

സംരഭകന്റെ അക്കൗണ്ടിന് ഏവരെയും ആകര്‍ഷിക്കുന്ന ഒരു ബയോ ഉണ്ടായിരിക്കണം. അതില്‍ നിങ്ങളുടെ വെബ് പേജിന്റെ ലിങ്കും ഉത്പ്പന്നങ്ങളുടെ വിശദമായ വിവരങ്ങളും ഉള്‍പ്പെടുത്തണം. എന്താണ് ഉത്പന്നം എന്നതിന്റെ കൃത്യമായ സംഗ്രഹം നല്‍കിയാല്‍ ശരിയായ ഉപഭോക്താക്കളെ കണ്ടെത്തുവാനും വില്‍പ്പന ഉയര്‍ത്തുവാനും സാധിക്കും.

പ്രശസ്ത വ്യക്തികളുടെ ഉദ്ധരണികള്‍

പ്രശസ്ത വ്യക്തികളുടെ ഉദ്ധരണികള്‍

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ ഉത്പ്പന്നങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യുമ്പോള്‍ ബിസിനസ് മേഖലയിലെ വിദഗ്ധര്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരുടെ ഉദ്ധരണികള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ പോസ്റ്റുകളെ ട്രെന്‍ഡിങ്ങില്‍ എത്തിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും. ചിത്രങ്ങളില്‍ ലോഗോയും വാട്ടര്‍മാര്‍ക്കും ഉപയോഗിക്കാനാകും. പ്രശസ്ത വ്യക്തികളുടെ ഉദ്ധരണികളുള്ള പോസ്റ്റുകള്‍, റീലുകള്‍, വീഡിയോകള്‍ എന്നിവയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പ്രാധാന്യവും റീച്ചുമുണ്ട്.

ഇന്‍സ്റ്റാഗ്രാം ലൈവ്

ഇന്‍സ്റ്റാഗ്രാം ലൈവ്

ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് ഉത്പന്നം മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള മികച്ച വഴി. ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വില, ഗുണം, മറ്റ് പ്രത്യേകതകള്‍, ഉത്പ്പന്നങ്ങള്‍ എങ്ങനെ വാങ്ങാം തുടങ്ങിയ കാര്യങ്ങള്‍ ആളുകളുമായി പങ്കുവയ്ക്കാനും അവരുടെ ഫീഡ്ബാക്ക് നേടുന്നതിനും ഇന്‍സ്റ്റാഗ്രാം ലൈവ് ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഏത് ഇവന്റുകളിലേക്കും കോണ്‍ഫറന്‍സുകളിലേക്കും നിങ്ങള്‍ക്ക് ഉപഭോക്താക്കളെയും നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകാന്‍ കഴിയും.

Read more about: marketing
English summary

key factors that helps you to market your products through Instagram

key factors that helps you to market your products through Instagram
Story first published: Tuesday, April 6, 2021, 14:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X