ഇക്കാര്യങ്ങൾ മറന്നാൽ ബാങ്ക് പണി തരും, ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡുകൾ ഇന്ന് വളരെ സാധാരണമായ ഒന്നാണ്. ഉപയോക്താക്കൾക്ക് ദൈനംദിന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന സാമ്പത്തിക ഉപകരണങ്ങളിലൊന്നായി ഇവ പ്രവർത്തിക്കുന്നു. ക്രെഡിറ്റ് കാർഡുകളുടെ ഒരു നേട്ടം, ഓഫ്‌ലൈനായും ഓൺ‌ലൈനായും എല്ലാത്തരം വാങ്ങലുകൾക്കും പണം നൽകാൻ ഇത് നിങ്ങളെ സഹായിക്കും എന്നതാണ്. ക്രെഡിറ്റ് കാർഡുകൾ ഇന്ന് എളുപ്പത്തിൽ ലഭ്യമാവുകയും നിരവധി ആളുകൾ വിവിധ ബാങ്കുകളിൽ നിന്ന് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്.

 

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉള്ളത് നിരവധി ആനുകൂല്യങ്ങൾ നേടാൻ നിങ്ങളെ സഹായിക്കും. എന്നാൽ ഇവയിൽ ഏതെങ്കിലും ക്ലോസ് ചെയ്യണമെങ്കിൽ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ ഒരു ഓൺലൈൻ അഭ്യർത്ഥന നടത്തുകയോ ചെയ്താൽ മതി. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് തീർച്ചയായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം.

അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

മാറ്റേണ്ടവ

മാറ്റേണ്ടവ

ഇഎംഐകൾ അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ എന്നിവ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, അത്തരം നിർദ്ദേശങ്ങളെല്ലാം റദ്ദാക്കിയിരിക്കണം. ഇത് മറ്റൊരു ക്രെഡിറ്റ് കാർഡിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നീക്കാവുന്നതാണ്. ഇത് ചെയ്യാതിരുന്നാൽ ഇൻഷുറൻസ് പ്രീമിയങ്ങൾ അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ പേയ്‌മെന്റ് നടത്താൻ കാലതാമസം നേരിട്ടേക്കാം.

കുടിശ്ശിക പാടില്ല

കുടിശ്ശിക പാടില്ല

നിങ്ങൾ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ കുടിശ്ശികയില്ലെന്ന് ഉറപ്പാക്കുക. പണം തിരിച്ചടയ്ക്കാതെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല. കുടിശ്ശികകൾ പലിശയ്ക്കും പിഴ പലിശയ്ക്കും കാരണമാകും. അധിക നിരക്കുകളും മറ്റും ഒറ്റയടിക്ക് തിരിച്ചടയ്ക്കുന്നതാണ് നല്ലത്.

വ്യാജ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുക; അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ മുന്നറിയിപ്പ്

ക്രെഡിറ്റ് ഉപയോഗ അനുപാതം

ക്രെഡിറ്റ് ഉപയോഗ അനുപാതം

ഒരു ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന്റെ അനന്തരഫലങ്ങളിലൊന്ന് നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം (CUR) വർദ്ധിക്കുന്നു എന്നതാണ്. ഉയർന്ന സിയുആർ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. ഒരു ലക്ഷം രൂപ വീതം പരിധിയുള്ള രണ്ട് കാർഡുകൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിങ്ങൾക്ക് മൊത്തം പരിധി രണ്ട് ലക്ഷം രൂപയാണ്. നിങ്ങൾ ഓരോ മാസവും ഒരു കാർഡിന് 25,000 രൂപ ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾ രണ്ട് ലക്ഷം രൂപയിൽ 50,000 രൂപ അല്ലെങ്കിൽ നിങ്ങളുടെ മൊത്തം പരിധിയുടെ 25% ചെലവഴിക്കുന്നു. നിങ്ങൾ ഒരു കാർഡ് ക്ലോസ് ചെയ്ത് 50,000 രൂപ ബാക്കി കാർഡിൽ ചെലവഴിക്കുകയാണെങ്കിൽ നിങ്ങളുടെ സിയുആർ, 50% വരെ ഉയർത്തും. സിയുആർ എപ്പോഴും 20-30% പരിധിയിലായിരിക്കുന്നതാണ് നല്ലത്.

റിവാർഡ് പോയിന്റുകൾ

റിവാർഡ് പോയിന്റുകൾ

കാർഡ് അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, റിവാർഡ് പോയിൻറുകൾ‌ റിഡീം ചെയ്യാൻ മറക്കരുത്. മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ക്രെഡിറ്റ് കാർഡിലൂടെ നടത്തുന്ന ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അത് നിങ്ങളുടെ ബാങ്കിന്റെ മാർക്കറ്റിംഗ് പങ്കാളികൾ വഴി ക്യാഷ്ബാക്ക്, ഡിസ്കൌണ്ട് കൂപ്പണുകൾ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയ്ക്കായി റിഡീം ചെയ്യാം. നിങ്ങളുടെ കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ എല്ലാ പോയിന്റുകളും വീണ്ടെടുത്തുവെന്ന് ഉറപ്പാക്കുക.

ഉറപ്പാക്കുക

ഉറപ്പാക്കുക

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് റദ്ദാക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥന ഉടൻ നടപ്പിലാക്കാൻ ഇടയില്ല. അതിനാൽ നിങ്ങൾ ബാങ്കുമായി ബന്ധപ്പെടുന്നത് നല്ലതാണ്. ക്രെഡിറ്റ് കാർഡ് ബാങ്ക് റദ്ദാക്കിയിട്ടുണ്ടെന്നും കാർഡുമായി ഇടപാടുകളൊന്നും നടക്കുന്നില്ലെന്നും ഉറപ്പാക്കുക. നിങ്ങളുടെ കുടിശ്ശിക ഇല്ല എന്ന സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്ന് ശേഖരിക്കാൻ മറക്കരുത്.

ഉത്സവകാല ഷോപ്പിംഗിന് ക്രെഡിറ്റ് കാർഡ് ആണോ ഉപയോഗിക്കുന്നത്? ഈ ടിപ്സ് നിങ്ങളെ സഹായിക്കും

English summary

Key Things To Know Before Closing A Credit Card, Explained Here | ഇക്കാര്യങ്ങൾ മറന്നാൽ ബാങ്ക് പണി തരും, ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Before closing your credit card you must do the following. Read in malayalam.
Story first published: Monday, November 30, 2020, 18:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X