എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം അഥവാ കെസിസി. കൃഷിക്കാര്‍ക്ക് വായ്പാ സൗകര്യം ഉറപ്പു വരുത്തിക്കൊണ്ടുള്ള പദ്ധതിയാണിത്. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) ആണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആവിഷ്‌കരിച്ചത്. 1998 ല്‍ രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

 

Also Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഇപ്പോള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം കിസാന്‍) യുമായി ബന്ധിപ്പിച്ച് പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആയി മാറിയിരിക്കുകയാണ്. പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ വായ്പാ സേവനം ലഭ്യമാകും. 4 ശതമാനമായിരിക്കും വായ്പാ പലിശ നിരക്ക്.

Also Read : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുവാനും ഏറെ എളുപ്പത്തില്‍ സാധിക്കും. കോവിഡ് കാലയളവില്‍ ഏകദേശം 2 കോടിയിലേറെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കായി നല്‍കിക്കഴിഞ്ഞു. അതില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്.

Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

കര്‍ഷകര്‍ക്ക് വായ്പാ സൗകര്യം

കര്‍ഷകര്‍ക്ക് വായ്പാ സൗകര്യം

കൃഷി, മത്സ്യ വ്യവസായം, മൃഗ പരിപരിപാലനം എന്നീ മേഖലകളിലെ കര്‍ഷകര്‍ക്ക് വായ്പാ സൗകര്യം ഉറപ്പു വരുത്തുന്നതിനായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നടപ്പിലാക്കിയത്. ഹ്രസ്വകാല വായ്പകള്‍ നല്‍കിയും, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും മറ്റ് ചിലവുകള്‍ക്കും വായ്പാ പരിധി വാഗ്ദാനം ചെയ്തുകൊണ്ടും കെസിസി പദ്ധതി കര്‍ഷകര്‍ക്ക് സഹായകമായി.

Also Read: ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

പലിശ നിരക്ക്

പലിശ നിരക്ക്

ഇതിനെല്ലാം പുറമേ, സാധാരണ ബാങ്ക് വായ്പകളിലെ ഉയര്‍ന്ന പലിശ നിരക്കുകളില്‍ നിന്ന് രക്ഷ നേടാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കര്‍ഷകരെ സഹായിക്കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2 ശതമാനമാണ്. ശരാശരി പലിശ നിരക്ക് 4 ശതമാനവും. കാര്‍ഷികോത്പ്പന്നത്തിന്റെ വിളവെടുപ്പ് കാലത്തിന് അനുസരിച്ച് കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന സൗകര്യവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡകളിലുണ്ട്.

Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

എസ്ബിഐ മുഖേന അപേക്ഷിയ്ക്കാം

എസ്ബിഐ മുഖേന അപേക്ഷിയ്ക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുഖേനയും കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. ഇതിനായി എസ്ബിഐ അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് യോനോ കൃഷി പ്ലാറ്റ്‌ഫോം. എസ്ബിഐ ഉപയോക്താക്കളായിട്ടുള്ള കര്‍ഷകര്‍ക്ക് ബാങ്ക് ശാഖയില്‍ നേരിട്ട് ചെല്ലാതെ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുവാന്‍ സാധിക്കും. ഇതിനായി ആകെ ചെയ്യേണ്ടത് എസ്ബിഐ യോനോ അപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍

അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍

ഓണ്‍ലൈനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍ ഇതാ

  • എസ്ബിഐ യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
  • https://www.sbiyono.sbi/index.html എന്ന വെബ് അഡ്രസില്‍ ലോഗ് ഇന്‍ ചെയ്യുക
  • യോനോ കൃഷി തെരഞ്ഞെടുക്കുക
  • ഘാട്ട എന്നതില്‍ ചെല്ലുക
  • കെസിസി റിവ്യൂ സെക്ഷന്‍ തെരരഞ്ഞെടുക്കുക
  • അപ്ലൈ ക്ലിക്ക് ചെയ്യുക

Read more about: loan
English summary

Kisan Credit Card scheme ensure the credit requirements of farmers; know how to apply for KCC | എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കേണം എന്നറിയാം

Kisan Credit Card scheme ensure the credit requirements of farmers; know how to apply for KCC
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X