കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം! കുടൂതല്‍ അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിന്മേലുള്ള സുരക്ഷയ്‌ക്കൊപ്പം ആകര്‍ഷകമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന പലതരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ജനപ്രീതി നേടിയ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൊന്നാണ് കിസ്സാന്‍ വികാസ് പത്ര അഥവാ കെ.വി.പി.

 

കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം!
കിസ്സാന്‍ വികാസ് പത്ര ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. അതിന്റെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വച്ചാല്‍ തുടര്‍ച്ചായ നിക്ഷേപത്താല്‍ വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കുവാന്‍ സാധിക്കും എന്നതാണ്. തീരെ റിസ്‌ക് ഇല്ലാത്ത ഒരു നിക്ഷേപ പദ്ധതി കൂടിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൊന്നായ കിസ്സാന്‍ വികാസ് പത്ര.

ഒറ്റത്തവണ പ്രീമിയത്തിലൂടെ നേടാം ജീവിതകാലത്തേക്ക് മുഴുവന്‍ പെന്‍ഷന്‍; എല്‍ഐസിയുടെ പുതിയ പദ്ധതി

സാധാരണയായി കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സാമ്പത്തീക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മിക്കവരും കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം ആരംഭിക്കുന്നത്.

നിലവില്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്. ഇതേ പലിശ നിരക്കില്‍ 124 മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുാവന്‍ സാധിക്കും. അതായത് 10 ലക്ഷം രൂപ നിങ്ങള്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ചാല്‍ 6.9 ശതമാനം പലിശ നിരക്കില്‍ 124 മാസങ്ങള്‍ അഥവാ 10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപം 20 ലക്ഷം രൂപയാക്കി മാറ്റാം.

കുറഞ്ഞ റിസ്‌കില്‍ സ്ഥിര വരുമാനം ഉറപ്പാക്കുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ ചില നിക്ഷേപ മാര്‍ഗങ്ങള്‍

1,000 രൂപ മുതലുള്ള തുക കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപിക്കാം. കി്സ്സാന്‍ വികാസ് പത്ര സ്‌കീം പ്രകാരം നിക്ഷേപം നടത്താവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 1000 രൂപ, 2000 രൂപ, 5000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള ഘടകങ്ങളായാണ് പോസ്റ്റ് ഓഫീസ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍.

18 വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താം. സിംഗിംള്‍, ജോയിന്റ് ്്കകൗണ്ടുകള്‍ കിസ്സാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ആരംഭിക്കുവാനുള്ള സൗകര്യം പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്.

കോടിപതിയായി റിട്ടയര്‍ ചെയ്യൂ; ഓരോ മാസവും 50,000 രൂപ പെന്‍ഷനും

ജോയിറ് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്ന പരമാവധി വ്യക്തികളുടെ എണ്ണം 3 ആണ്. മാതാപിതാക്കള്‍ക്കും മറ്റ് രക്ഷിതാക്കള്‍ക്കും കുട്ടികളുടെ പേരിലും കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നിക്ഷേപകര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നോമിനിയെ തെരഞ്ഞെടുക്കുവാനും കിസ്സാന്‍ വികാസ് പത്രയിലൂടെ സാധിക്കും.

Read more about: smart investment
English summary

Kisan Vikas Patra Post Office Scheme ; invest in Kisan Vikas Patra and double your money within years | കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം! കുടൂതല്‍ അറിയേണ്ടേ?

Kisan Vikas Patra Post Office Scheme ; invest in Kisan Vikas Patra and double your money within years
Story first published: Sunday, July 4, 2021, 14:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X