ഈ അഞ്ച് കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്യാം, ലക്ഷങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ മുതല്‍, അതായത് 2021 ഒക്ടോബര്‍ 1 മുതല്‍ നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പല സാമ്പത്തിക കാര്യങ്ങളിലും മാറ്റം വരുവാന്‍ പോവുകയാണ്. നേരിട്ടുതന്നെ അവയെല്ലാം നമ്മുടെ ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങളെല്ലാം നാം അറിഞ്ഞിരിക്കുകയും വേണം. പല പ്രധാനപ്പെട്ട കാര്യങ്ങളും ചെയ്തു തീര്‍ക്കേണ്ട അവസാന തീയ്യതി ഇന്നാണ്. പിഎഫ് അക്കൗണ്ടില്‍ (ഇപിഎഫ്ഒ) നോമിനി വിവരങ്ങള്‍ നല്‍കുന്നത് മുതല്‍ പിഎം കിസ്സാനു വേണ്ടിയുള്ള ഇ നോമിനേഷന്‍ രജിസ്‌ട്രേഷന്‍ വരെ ഇതില്‍ ഉള്‍പ്പെടും.

 

Also Read : P2P വായ്പയിലൂടെ സ്വന്തമാക്കാം വലിയ തുകയുടെ നേട്ടങ്ങള്‍! കൂടുതല്‍ അറിയാം

സെപ്തംബര്‍ 30ന് മുമ്പ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍

സെപ്തംബര്‍ 30ന് മുമ്പ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍

അത് മാത്രമല്ല, ഇന്ന് നിങ്ങളുടെ ശരിയായ ഫോണ്‍ നമ്പര്‍ ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. അതിന് പുറമേ ഡീമാറ്റ് അക്കൗണ്ടിന്റെ കെവൈസി ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന കാര്യങ്ങളും ഇന്ന് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കിയില്ല എങ്കില്‍ ഭാവിയില്‍ പല വിഷമതകളും ഉണ്ടായേക്കാം. ഒപ്പം ലക്ഷങ്ങള്‍ വരെയുള്ള നഷ്ടവും നിങ്ങള്‍ക്ക് സംഭവിക്കാം. സെപ്തംബര്‍ 30ന് മുമ്പ് ചെയ്യേണ്ട അത്തരം ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

പിഎം കിസ്സാന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍

പിഎം കിസ്സാന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍

പിഎം കിസ്സാന്‍ ഇന്‍സ്റ്റാള്‍മെന്റ് ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടുന്ന അവസാന തീയ്യതി ഇന്നാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയക്ക് കീഴില്‍ 4,000 രൂപ നേടുവാന്‍ കര്‍ഷകര്‍ക്കുള്ള അവസാന അവസരമാണിത്. പിഎം കിസ്സാന്‍ സ്‌കീം പ്രകാരമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ 2021 സെപ്തംബര്‍ 30 നുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇന്ന് രജിസ്റ്റര്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എങ്കില്‍ പിഎം കിസ്സാന്‍ പ്രകാരമുള്ള 4,000 രൂപ നിങ്ങള്‍ക്ക് ലഭിക്കുകയില്ല. ഇതിനോടകം പദ്ധതിയിലെ 9 ഗഢുക്കള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്തു കഴിഞ്ഞു. 10ാം ഗഢു വൈകാതെ തന്നെ വിതരണം ആരംഭിക്കും.

Also Read : ഈ അക്കൗണ്ട് എടുക്കൂ, നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ സൗജന്യമായി!

ഇപിഎഫ്ഒ ഇ നോമിനേഷന്‍

ഇപിഎഫ്ഒ ഇ നോമിനേഷന്‍

ശമ്പള വേതനക്കാര്‍ക്കും ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉപയോക്താക്കളോടെല്ലാം ഇ നോമിനേഷന്‍ ചെയ്യുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഇ നോമിനേഷന്‍ ഫയല്‍ ചെയ്യേണ്ടതെന്ന കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഇപിഎഫ്ഒ ട്വിറ്റര്‍ സന്ദേശം പങ്കുച്ചിട്ടുണ്ട്. ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് എംപ്ലോയീ ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. പരമാവധി 7 ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി ഇഡിഎല്‍ഐ ഇന്‍ഷുറന്‍സ് കവര്‍ പ്രകാരം നോമിനിയ്ക്ക് ലഭിക്കുക. നോമിനിയുടെ പേര് നല്‍കിയില്ല എങ്കില്‍ ക്ലെയിം കൈകാര്യം ചെയ്യുവാന്‍ പ്രയാസമായിരിക്കും. അത്തരം സാഹചര്യത്തില്‍ വേഗത്തില്‍ നോമിനി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് ലക്ഷങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാം.

Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്

ചെക്ക് ബുക്കുകള്‍ മാറ്റി വാങ്ങാം

ചെക്ക് ബുക്കുകള്‍ മാറ്റി വാങ്ങാം

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി), യൂനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ സാധുതയുണ്ടാവുകയില്ല. മറ്റ് ബാങ്കുകളുമായി ഈ ബാങ്കുകള്‍ ലയന പ്രക്രിയകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതില്‍ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് നമ്പറുകള്‍, ചെക്ക് ബുക്കുകള്‍, ഐഎഫ്എസ്സി കോഡ്, എംഐസിആര്‍ കോഡ് എന്നിവയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉപയോക്താക്കള്‍ പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ ഇത് സാധ്യമാവുകയില്ല. അതിനാല്‍ ഈ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്ക് വാങ്ങിക്കാം.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിലൂടെ നേടാം പ്രതിമാസം 3,300 രൂപ പെന്‍ഷന്‍!

ഡീമാറ്റ് അക്കൗണ്ടുകളിലെ കെവൈസി

ഡീമാറ്റ് അക്കൗണ്ടുകളിലെ കെവൈസി

പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. അതുപ്രകാരം നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ട് എങ്കില്‍ സെപ്തംബര്‍ 30ന് മുമ്പ് തന്നെ കെവൈസി പൂര്‍ത്തിയാക്കണം. കൈവൈസി പൂര്‍ത്തീകരിക്കാത്ത ഡീമാറ്റ് അക്കൗണ്ടുകള്‍ നിഷ്‌ക്രിയമാക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ ട്രേഡിംഗ് സാധ്യമാവുകയില്ല.

Also Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

മൊബൈല്‍ നമ്പര്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്യാം

മൊബൈല്‍ നമ്പര്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്യാം

ഒക്ടോബര്‍ 1 മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പെയ്മെന്റുകളുടെ നിയമത്തില്‍ മാറ്റമുണ്ടാകും. ഇതു പ്രകാരം ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കാതെ ബാങ്കിന് ഓട്ടോ പെയ്മെന്റുകളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം കുറയ്ക്കുവാന്‍ സാധിക്കുകയില്ല. ബാങ്ക് മുന്‍കൂറായി ഇത് സംബന്ധിച്ച വിവരങ്ങള്‍ നിങ്ങളെ അറിയിച്ചതിന് ശേഷമായിരിക്കും ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക കിഴിയ്ക്കുക അതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സെപ്തംബര്‍ 30 ആണ് ഇതിനുള്ള സമയ പരിധി.

Read more about: finance
English summary

know about 5 important things that you have to do by 30th September | ഈ അഞ്ച് കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്യാം, ലക്ഷങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാം

know about 5 important things that you have to do by 30th September
Story first published: Thursday, September 30, 2021, 14:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X