100 രൂപയ്ക്ക് താഴെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെ എയര്‍ടെല്‍ പ്ലാനുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് താങ്ങുവാന്‍ സാധിക്കുന്ന കുറഞ്ഞ നിരക്കിലുള്ള പല പ്രീപെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന ചില എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പ്ലാനുകളില്‍ ലഭിക്കുന്ന പരമാവധി ഡാറ്റ 12 ജിബിയാണ്. 28 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അനുയോജ്യമായ പ്ലാനുകള്‍ തെരഞ്ഞെടുക്കാം. എയര്‍ടെലിന്റെ ഈ ഏഴ് പ്ലാനുകളുടെയും നിരക്ക് 100 രൂപയ്ക്ക് താഴെയാണ്. ഈ പ്ലാനുകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് പരിശോശോധിക്കാം.

 
100 രൂപയ്ക്ക് താഴെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെ എയര്‍ടെല്‍ പ്ലാനുകള്‍ ഇവയാണ്

98 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 98 രൂപയുടെ ഡാറ്റ ആഡ് ഓണ്‍ പ്ലാനില്‍ നിലവിലുള്ള പ്രീ പെയ്ഡ് പ്ലാനിനൊപ്പം ഉപയോഗിക്കാവുന്നതാണ്. നിലവിലെ പ്ലാനിന്റെ അതേ വാലിഡിറ്റിയായിരിക്കും ഈ റീച്ചാര്‍ജിനും ലഭിക്കുക. 12 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനില്‍ കാളിംഗ്, എസ്എംഎസ് സേവനം ലഭ്യമാവുകയില്ല.

89 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 89 രൂപയുടെ പ്ലാനും ഒരു ഡാറ്റ ആഡ് ഓണ്‍ പ്ലാനാണ്. പരമാവധി 6 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ലഭിക്കും. ഒപ്പം സൗജന്യ ഹലോ ട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവയും വരിക്കാര്‍ക്ക് ലഭ്യമാകും.

79 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 79 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 200 എംബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ഒപ്പം കാളിംഗ് സേവനത്തിനായി 64 രൂപയുടെ ടോക്ക് ടൈമും ലഭിക്കും.

78 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 78 രൂപ പ്ലാനില്‍ 5 ജിബി ഡാറ്റ ലഭിക്കും. ഇതും ഒരു ഡാറ്റ ആഡ് ഓണ്‍ പ്ലാനാണ്. നിലവിലെ പ്ലാനിന് സമാനമായിരിക്കും വാലിഡിറ്റി. പ്ലാനിനൈാപ്പം വിങ്ക് മ്യൂസിക് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

49 രൂപയുടെ പ്ലാന്‍

29 ദിവസത്തെ വാലിഡിറ്റിയാണ് എയര്‍ടെലിന്റെ 49 രൂപയുടെ പ്ലാനില്‍ ലഭിക്കുക. ഇതില്‍ 38.52 രൂപയുടെ ടോക്ക് ടൈമും 100 എംബി ഡാറ്റയും വരിക്കാര്‍ക്ക് ലഭിക്കും.

48 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 48 രൂപയുടെ പ്ലാനും ഒരു ഡാറ്റ ആഡ് ഓണ്‍ പ്ലാനാണ്. പരമാവധി 3 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക.

20 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 20 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വാലിഡിറ്റിയാണ് ലഭിക്കുക. 14.95 രൂപയുടെ ടോക്ക് ടൈമും ലഭിക്കും.

19 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 19 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 2 ദിവസമാണ്. 200 എംബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. പരിധിയില്ലാത്ത കോളിംഗ് സേവനവും പ്ലാനില്‍ ലഭിക്കും.

10 രൂപയുടെ പ്ലാന്‍

എയര്‍ടെലിന്റെ 10 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വാലിഡിറ്റി വരിക്കാര്‍ക്ക് ലഭിക്കും. ഈ പ്ലാനില്‍ ലഭിക്കുന്ന ടോക്ക് ടൈം വാല്യു 7.47 രൂപയാണ.

ഇനി എയര്‍ടെലിന്റെ 56 ദിവസ പ്ലാനുകള്‍ കൂടി നമുക്കൊന്ന് നോക്കാം

339 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ദിവസം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസം 100 എസ്എംഎസുകള്‍ എന്നിവ ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. സൗജന്യ ഹലോ ട്യൂണുകള്‍, എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സൗജന്യ സബ്സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ് ബാക്ക് എന്നീ നേട്ടങ്ങളും ഈ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

449 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ദിവസേന 2 ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ ലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും. എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സൗജന്യ സബ്സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ് ബാക്ക് എന്നീ നേട്ടങ്ങളും ഈ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

558 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ദിവസേന 3 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഒപ്പം പരിധിയില്ലാത്ത കോളിംഗും 100 എസ്എംഎസുകളും ലഭിക്കും. മൊബൈല്‍ ആന്റിവൈറസ്, എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സൗജന്യ സബ്സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ് ബാക്ക് എന്നീ നേട്ടങ്ങളും ഈ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന

Read more about: airtel
English summary

know all the seven Airtel pre-paid plans come in less than Rs 100

know all the seven Airtel pre-paid plans come in less than Rs 100
Story first published: Thursday, October 28, 2021, 12:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X